കവിത (Page 23)

ഞാനുംഅവനുംഅവളും അവളുടെ വീട്ടിലെത്തിയതായിരുന്നു. അവനെയോര്‍ത്ത് അവള്‍ കരയാന്‍ തുടങ്ങി. ഇത്ര നാളായിട്ടുംമരിച്ചുപോയിട്ടുംഅവളവനെ മറക്കാത്തതില്‍ഞാനത്ഭുതപ്പെട്ടു. പ്രേമത്തെ സംശയിക്കാത്തതെന്ത്?മറവിയിലേക്ക് വറ്റിയ എത്രയെത്ര പുഴകള്‍തന്നെയുണ്ട്‌?അവള്‍ക്ക് അറിയാത്തതല്ലല്ലോ. ഞാനവളെ എന്‍റെ അരികിലിരുത്തി.അവളെ ഉമ്മവെച്ചു. അവളുടെ വീട്ടിലേക്കുള്ളവഴിയിലെ പൂക്കള്‍, വഴിയിലെ പക്ഷികള്‍വഴിയിലെ ഏകാന്തത, എല്ലാംഎനിക്ക് പ്രിയപ്പെട്ടതായി. ചിലപ്പോള്‍, ചിലപ്പോള്‍ മാത്രംഅവനെന്നെ നോക്കി. രാത്രികളില്‍ പെട്ടെന്ന് തെളിയുന്നഒരു കീറ് ആകാശം – ഞാന്‍മനസ്സില്‍ പറഞ്ഞു. നരകങ്ങള്‍ തൊടാതെ ഞാനും. രണ്ടു പേരുടെ പ്രണയം ഭൂമിയെ ഇത്രമേല്‍തുലഞ്ഞതാക്കുമോ? ഞാന്‍ ചൂളംContinue Reading

നമുക്കിടയിൽ വെള്ളംതിളച്ചു മറിഞ്ഞു കൊണ്ടിരുന്നു നിൻ്റെ നെറ്റിയിലെ തിരമാലച്ചുളിവുകളിൽനീരാവി പെയ്തിറങ്ങുന്നു, നേർത്ത കാപ്പിപ്പൊടി നിറമുള്ളനിൻ കൃഷ്ണമണികൾക്ക്പൂപ്പൽ വന്നിരിക്കുന്നു, നിനക്കും എനിക്കുംകടുപ്പം കുറഞ്ഞിരിക്കുന്നു, പഞ്ചസാര-പ്പാത്രത്തിലെയുറുമ്പിനെനീ വെറുതേ വിട്ടിരിക്കുന്നു! എത്രയരിച്ചെടുത്താലും ,ബാക്കിയാവുന്നതരികളുണ്ടായിരുന്നുനമുക്കിടയിൽ പണ്ട്,ആകാശമൊരു നേർത്തകട്ടൻ നിറമാകുമ്പോൾ,നമ്മളെത്ര തിളച്ചിരിക്കുന്നു!പുലരുംവരെയിരുന്നുതണുത്താറിയിരിക്കുന്നു,ഇറക്കാനാവാതെ-യൊഴിച്ചുകളഞ്ഞിരിക്കുന്നു.. ചുവന്ന പൂക്കൾ ഡിസൈനുള്ളരണ്ടു പഴയ ചില്ലുഗ്ലാസുകളിൽ,കട്ടൻ നിറം പറ്റിയിരിക്കുന്നുകടുപ്പത്തിൽ! സ്മാരകം പോലെനീയതെടുത്തുവെച്ചിരിക്കുന്നു,തുടയ്ക്കാതെ, ശ്രദ്ധകൊടുക്കാതെ നമുക്കിടയിൽ വെള്ളം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു..എനിക്കും നിനക്കും കടുപ്പം കുറഞ്ഞിരിക്കുന്നു . കവര്‍: സി. പി. ജോണ്‍സണ്‍Continue Reading

കർഷകൻ ഋതുമാറി മഴ പെയ്താല്‍ ചളിയിറങ്ങി വിത്തിറക്കും. കതിരുകാത്തു കരുതലോടെ കാലമുരുളാന്‍ കാത്തിരിക്കും. അയലത്ത് പകുത്തുനൽകി കൊയ്ത്ത് ആഘോഷമാക്കും. അതുകഴിഞ്ഞാരും കാണാതെ അരവയര്‍ മുറുക്കി ചിരിക്കും. ഭടൻ മഞ്ഞുമലയിൽ വിയർത്തും മരുച്ചൂടിലുരുകാതേയും ഇരുട്ടിലൊറ്റയ്ക്കതിര്‍ത്തി കാക്കുമെന്നെ കരുത്തനെന്നാരോ വിളിച്ചു. അകലങ്ങളിൽ അകന്നകന്നുപോകും, രാത്രിവണ്ടിയുടെ ചൂളമടി കേട്ടാൽ മരുക്കാറ്റിൽ ചന്ദ്രികയിലുലയുന്ന ആ മണലോളങ്ങൾപോലെ മനം വിതുമ്പുന്നവനാണോ ഭടൻ! എഴുത്തുകാരൻ സൂക്ഷിക്കുക! ഞങ്ങള്‍ വെറും എഴുത്തുജോലിക്കാർ. വാക്കിനു മൂര്‍ച്ച കൂട്ടി, എണ്ണയിട്ടിരിക്കും. തക്കം നോക്കിContinue Reading

ഗ്രാമത്തിൽ കാട് എന്ന് പേരുള്ളഒരാളുണ്ടായിരുന്നു എന്റെകുട്ടിക്കാലത്ത്! കാട് അയാളുടെ നിജമായപേരാണോ,ഇരട്ടപ്പേരാണോ എന്ന്ഞങ്ങൾ കുട്ടികൾക്കറിയില്ല! കാടിന് വീടുണ്ടോ, ഭാര്യയും,കുട്ടികളുമുണ്ടോ എന്നുംചിന്തിച്ചില്ല! കാടിനെ കാണാതെതന്നെകാടിനെ ഞങ്ങൾക്കറിയാം! കാട് നടന്നുപോകുന്നതും,കിടന്നുറങ്ങുന്നതുംസങ്കൽപ്പിക്കാൻഞങ്ങൾക്കായി! തലയിൽ നിറയെ മരങ്ങൾ,വായയിൽ സിംഹംകിടന്നുറങ്ങുന്നു!കണ്ണുകളിൽ നിന്ന് പുഴകൾഉത്ഭവിക്കുന്നുഒരുകൈയിൽ താഴ്‌വാരംമറുകൈയിൽ പർവ്വതംമുതുകിൽ പാറക്കൂട്ടങ്ങൾഉടലാകെ മൃഗങ്ങളും,ഇഴജീവികളും! കാട് ഒരു മനുഷ്യനായിരുന്നു,അയാൾക്ക്ലോറിഓടിക്കലായിരുന്നു ജോലിഒരപകടത്തിൽ മരിച്ചു പോയിഎന്ന സത്യം എനിക്ക്അസത്യമായി തോന്നുന്നു! എന്റെ രജിസ്റ്റരിൽകാട് മരിക്കുന്നേയില്ലകാട് മറ്റേതോ ഗ്രാമത്തിൽമാറിത്താമസിക്കുകയാകാംകൂടുതൽ നിബിഡമായി,കൂടുതൽ വന്യമായജീവിതംതുടരുന്നുണ്ടാകും!കാട് ലോറി ഓടിക്കുന്നത് ,ചായക്കടയിലിരുന്നു ചായകുടിക്കുന്നത്വെളിക്കിരിക്കാൻ പോകുന്നത്…കാട്Continue Reading

1 കൂമൻകാവ്പഴയ ഗ്രാമാതിർത്തിയല്ല.തിടംവെച്ചു പടർന്നമാഞ്ചുവടുകളിലിപ്പോഴുംപഴങ്കഥകളുടെ കരിയിലകള്‍അടര്‍ന്നു വീണു മൂടിയഖസാക്കിലേക്ക്കറുത്തിഴയുന്ന നെടുമ്പാത.പുകയുയരുന്ന പഴയ കൂരകളെഓർക്കാൻ പോലുമാവാതെപണ്ടേ വന്നറിഞ്ഞതെന്നഒരോര്‍മ്മയില്‍ശിവരാമൻ നായരുടെഞാറ്റുപുര.രവിയോര്‍ക്കുകില്ലെങ്കിലുംപഴയപടി കിടന്നു. 2 അപ്പുക്കിളിയുണ്ട്പള്ളിപ്പറമ്പിനുമപ്പുറത്ത്ഞാറ്റുവേലയായിഉമിനീരൊലിപ്പിച്ചു കൊണ്ട്പിടിച്ചു വച്ച തുമ്പിച്ചിറകിൽപറക്കാനായുന്നു. 3 രവിയോടുള്ള കലിപ്പടങ്ങാതെപേർഷ്യൻ സുഗന്ധമണിഞ്ഞനൈസാമലിക്കു പിറകെഖസാക്കിലെ യാഗാശ്വംമുടന്തി നീങ്ങുന്നു. 4 കുപ്പുവച്ചനിപ്പോഴുംപഴയ കലുങ്കിൽത്തന്നെകുന്തിച്ചിരിക്കുന്നു.കാലംകരിങ്കൽ പ്രതിമയാക്കിയോ? 5 പഴയ കിണറിന്‍റെ പടുതകളിലൂടെആഴം മതിക്കാത്ത ഇരുള്‍ക്കയങ്ങളില്‍മുങ്ങാങ്കോഴിയായിമുങ്ങി മുങ്ങിപ്പോയിപഴകിയതും തുരുമ്പിച്ചതുമായഭാഷയുടെ കരണ്ടികളും കോരികകളുംസൂര്യരശ്മികളും നിലാപ്പുടവകളുംകണ്ടെടുക്കുന്നുവായനയില്‍തന്‍റെ പ്രിയപ്പെട്ട പൂച്ചകളുടെകണ്ണുകളെന്നറിയാതെ. 6 ‘മാ’ ‘ന്‍’ മായനെന്നല്ലാതെകൂട്ടിവായന സാദ്ധ്യമാകാതെകുട്ടാടന്‍ പൂശാരിയായിനിറം മാറുന്നContinue Reading