കഥ (Page 5)

”ഇക്കാണിക്കുന്ന ഗോഷ്ടിയാണോ മോഹിനിയാട്ടവും ഭരതനാട്യവും, ” ദേവിക ധർമ്മരോഷം കൊണ്ടു.”ഇങ്ങനെ വികാരം കൊള്ളാതെ എന്റമ്മേ, ” മകൾ അമ്മയെ ചെറുതായൊന്നു ശാസിച്ചു, ” ആ പെൺകുട്ടികൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ, ” അവൾ തുടർന്നു. ഓ, അങ്ങനെയൊരു വശം ചിന്തിച്ചതേയില്ലല്ലോ എന്ന് ദേവികയ്ക്കു സ്വയം നാണക്കേടു തോന്നി. കുട്ടികൾ അവധിക്കു വന്നപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങി കോവളത്തെ നക്ഷത്ര റിസോർട്ടിൽ രണ്ടു ദിവസം തങ്ങുകയായിരുന്നു അവരെല്ലാവരും. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ്Continue Reading

മറൈൻഡ്രൈവിലന്ന് ഒരുമിച്ച് കുട ചൂടിയിരുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും അടിച്ചോടിച്ച് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് വിശ്വംഭരൻ ആ കാര്യം അറിഞ്ഞത്. തന്‍റെ മൂത്ത മകളെ കാണാനില്ല. വീട്ടിൽ കയറി വന്നപ്പോഴുണ്ടായ വലിയ മൗനത്തിൽ തന്നെയാണ് ആദ്യം സംശയം തോന്നിയത് പിന്നീട് കാര്യം തിരക്കിയപ്പോൾ ഭാര്യ സുമ പേടിച്ച് ഉത്തരം പറഞ്ഞു: ‘അച്ചു ഇതുവരെ വന്നിട്ടില്ല’ അയാൾ ആകെ തരിച്ചു പോയി. താൻ ഇപ്പോൾ നിൽക്കുന്ന ഹാളും അതിനപ്പുറത്തുള്ള സിറ്റൗട്ടും അതും കഴിഞ്ഞ്Continue Reading

സുബ്ഹി(1) ബാങ്കിനു കാത്തു നില്കാതെ, കുളിച്ച് വെള്ളത്തൊപ്പിയും ധരിച്ച് സെയ്തലവി പള്ളിയിലേയ്ക്ക് തിടുക്കപ്പെട്ടു നടന്നു. ഗെയ്റ്റ് തുറന്നിട്ടില്ല. ഗെയ്റ്റിനു മുകളിൽ പടച്ചവന്റെ മുതലിനു കാവലായി നില്ക്കുന്ന ക്യാമറ. അതിന്റെ ചുമന്ന കണ്ണ് മിന്നിക്കാണിക്കുന്നു. അടഞ്ഞ ഗേറ്റിലൂടെ കുഞ്ഞു റൈഹാനെ നോക്കി. നിലാവിൽ തെളിയുന്ന അവന്റെ ഖബറിനെ നോക്കി. ഖബറിനു കുടയായി നിൽക്കുന്ന ചന്ദനമരം അവിടെയുണ്ടോ.? ഉറപ്പില്ല. സെയ്തലവിയുടെ ഖൽബ് കലങ്ങിത്തന്നെ നിന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ സെയ്തലവിയുടെ മനസ്സിൽ മിന്നി.Continue Reading

ഇന്ന് എന്റെ മോളുടെ വിവാഹമായിരുന്നു. ദേവിയുടെ നടയിൽനിന്ന് തൊഴുത് എന്റെയും ഭാര്യയുടെയും കാൽതൊട്ട് അനുഗ്രഹവും വാങ്ങി അവൾ മണ്ഡപത്തിൽ കയറി. ഞങ്ങളുടെയും അവളുടെയും കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. കുരവയും നാദസ്വരവും നിറഞ്ഞ അന്തരീക്ഷത്തിൽ ഞാൻ എന്റെ മോളുടെ കൈ പിടിച്ചു കൊടുത്തു. ഒരച്ഛന്റെ നിറഞ്ഞ മനസ്സോടെ. അവളില്ലാത്ത ഈ വീട് ജീവനില്ലാത്തത് പോലെ എനിക്ക് തോന്നി. മകളെ വിവാഹം കഴിപ്പിച്ചയച്ച ഒരച്ഛന്റെ സന്തോഷവും ഇതുവരെ പിരിഞ്ഞിരിക്കാത്ത അവളെ കാണാത്തതിന്റ സങ്കടവുംContinue Reading

“ക്ലാസ്മേറ്റ്സ്” വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശമായിട്ടാണ് അവന്റെ മരണവാർത്ത എന്നെത്തേടിയെത്തിയത്. ഞെട്ടൽമാറി, സമനിലവീണ്ടെടു ത്തപ്പോഴെയ്ക്കും ഇൻബോക്സിൽ മെസേജുകൾ കരഞ്ഞു വിളിച്ചുതുടങ്ങി. “എന്തുപറ്റിയതാ?!” “ആത്മഹത്യയാണല്ലേ!” “അവനെന്തിനായിത് ചെയ്തെ ?!” “നിന്നോടെന്തെങ്കിലും പറഞ്ഞാരുന്നോ ?!” “നിങ്ങളായിരുന്നില്ലേ കട്ടഫ്രണ്ട്സ്…” ചോദ്യങ്ങൾ എന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. എന്റെ മൗനം അവരെയും. ഇനി വിളികൾ വന്നു തുടങ്ങും. ഫോൺ ഓഫ് ചെയ്ത് പിന്നിലേയ്ക്ക് മലർന്നു. പിന്നിലെവിടെയോ അവന്റെ ചിരി കേട്ടതുപോലെ ഡ്രൈവ് ചെയ്യുന്നതിന്നിടയിലാണ് ആശുപത്രിയിൽ വിളിച്ച് ലീവ് പറഞ്ഞത്. കൊവിഡ്ക്കാലമായതിനാൽContinue Reading