ഫീച്ചർ (Page 2)

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ ഒരനുഭവം പറയാം. അന്നൊക്കെ ഒളിവിൽ കഴിയുന്ന കൊഴക്കോടൻ നാരായണൻ നായര്‍ വീട്ടിലെ ചുമരില്‍ A.K.G യുടെ ഒരു ചിത്രം വരച്ച് തൂക്കിയിട്ടു. A.K.G യെ വീട്ടിൽ വെച്ച് ധാരാളം കണ്ടതുകൊണ്ട് മനസ്സില്‍ നിന്നെടുത്ത് വരച്ചതാണ്. ശരിക്ക് ആളെ തിരിച്ചറിയുന്ന ചിത്രമാണ്. പോലീസ് വീട്ടിൽ വന്നു. അമ്മയോട് ചോദിച്ചു ഇതാരാണ് വരച്ച് തൂക്കിയതെന്ന്. അമ്മ പറഞ്ഞു അത് സ്കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടി എവിടുന്നോContinue Reading

ടി കെ ഗോപാലന്‍ നമ്പ്യാര്‍ ഗോപാലേട്ടന്‍ 1942 മുതല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഭാഗമാണ്. മിലട്ടറിയില്‍ നിന്ന് പുറത്താക്കപ്പെട്ട്‌ വന്ന ശേഷം അപ്പുക്കുട്ടി ഏട്ടനും മെമ്പറാണ്. അന്ന് പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ വടകരയില്‍ നിന്ന് ആവളയില്‍ ഒളിവിലുള്ളവരെ അറിയിക്കാന്‍ കത്തുകള്‍ കൈമാറുകയാണ് പതിവ്. ആവളയില്‍ നിന്ന് കത്ത് കൊടുക്കാന്‍ പോകുന്നത് ഗോപാലേട്ടനാണ്. വടകരയില്‍ നിന്ന് കത്തുമായി വരുന്ന ആളെ ഗോപാലേട്ടനെ പരിചയപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് വന്ന ആളെയും പരിചയപ്പെടുത്തിയിരിക്കും. പരിചയപ്പെടുത്തിയ അന്ന്Continue Reading

ഒളിവിലുള്ളവരെ നാട്ടുകാർ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ അച്ഛനും ഏട്ടന്മാരും വീട്ടില്‍ കിടക്കാതായി. അമ്മയും പെണ്‍കുട്ടികളും മാത്രം വീട്ടില്‍. അമ്മ വിളമ്പിവെക്കുന്ന ചോറ് ഒളിവിലുള്ള A.K.G യെപ്പോലുള്ള സഖാക്കള്‍ക്കുള്ളതാണ്. ഈ ചോറ് പുറത്തു നിന്ന് വാതില്‍ തുറന്ന് എടുത്ത് തിന്നണം. നട്ടപ്പാതിരയ്ക്കാണ് അവര്‍ വരുന്നത്. അമ്മ ഒരു സൂത്രപ്പണി ചെയ്തു. അത് ഒളിവിലെ സഖാക്കളേയും പഠിപ്പിച്ചിരിക്കും. എനിക്കും ഏട്ടത്തിക്കും ഒന്നും അതറിയില്ല. തഴുതിന്‍റെ വിടവില്‍ ഇടാന്‍ പാകത്തില്‍ ഒരു മരക്കഷണം ചെത്തി മിനുക്കിContinue Reading

കൈക്ക് ചെറിയ വിറയല്‍ ഉണ്ട്. എഴുത്തില്‍ ചില തെറ്റും ഉണ്ടാകും. 1935 നു ശേഷം 1944 വരെ അമ്മയും ഏട്ടന്മാരും അനുഭവിച്ചറിഞ്ഞു എനിക്ക് പറഞ്ഞുതന്നതും പിന്നെ 1950 വരെ ഞാന്‍ നേരിട്ട് കണ്ട് അറിഞ്ഞതുമായ ഓര്‍മ്മയിലെ ചില കാര്യങ്ങള്‍. പിന്നെ 1960 വരെയുള്ള നടന്ന കാര്യങ്ങള്‍ ചിലതും. ആവള കോഴിക്കോട് ജില്ലയില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലാണ്. കുറ്റ്യാടി പുഴയുടെ തെക്കുഭാഗം പെരിഞ്ചേരിക്കടവ് ഗുളികപ്പുഴ എന്നിവയുടെ തെക്കുഭാഗം പടിഞ്ഞാറ് ആവള പാണ്ടിയും കുറൂരContinue Reading

അവസാന ഭാഗം1964 ല്‍ ആദ്യത്തെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് വരുന്നു. ഭർത്താവിന് അപ്പോഴേക്കും K.S.R.T.C യില്‍ ക്ലാര്‍ക്കായി വീണ്ടും ജോലി തുടരാന്‍ കാര്‍ഡ് വന്നു. തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ പാര്‍ട്ടി നേതാവ് T.V. അച്യുതന്‍ നായര്‍ പറയുന്നു. “ഞാന്‍ നില്‍ക്കില്ല എന്നെ ജോലിക്ക് വിളിച്ചിട്ടുണ്ട്. എനിക്ക് പോകണം. പോയില്ലെങ്കില്‍ ജോലി നഷ്ടപ്പെടും. കുട്ടികളുടെ ഭാവി നോക്കണമല്ലോ”. അങ്ങനെ ജ്യേഷ്ഠന്‍റെ അടുത്ത് പറയുന്നു. നീ തിരഞ്ഞെടുപ്പിന് നില്‍ക്കണം എന്ന് മറുപടി. ജയിക്കുന്നു. 15 കൊല്ലംContinue Reading