LITERATURE (Page 45)

ഉയരാനിരിക്കുന്നപുതിയ വാണിജ്യ സമുച്ചയത്തിനു വേണ്ടിപൊളിച്ചിറക്കുന്ന പഴയ കെട്ടിടത്തെ,മര ഉരുപ്പടികളെ കാണുമ്പോൾ ചോറോട്ടൂർ കുറുമ്പ ഭഗവതിക്കാവിലെ ചുറ്റുവട്ടത്തെ ടൈലറിംഗ് ക്ലാസ്സിൽ പോയിരുന്ന ചേച്ചിമാരെ ഓർക്കുന്നു. ഒറ്റപ്പാലത്തെറെയിൽവേ സ്റ്റേഷൻ വഴിയിലെപഴയ കെട്ടിടത്തിലെകോണി കയറിക്കഴിഞ്ഞാൽആണ് ചാന്ദിനി ടൈലറിംഗ് ക്ലാസ്സ് . അന്നത്തെ ചെറുപ്പക്കാരുടെ ഉത്സാഹത്തിൽകലക്ടർക്ക് നിവേദനം കൊടുത്തുമയിൽ വാഹനം ഏറ്റെടുത്തറൂട്ട് ബസ്സുണ്ട് ചോറോട്ടൂരിലെ റെയിലിൻ്റെ താഴെ, പുഴയിലേക്കുള്ള കമാനം വരെയുള്ളബസ്സിൻ്റെ അവസാനത്തെ ട്രിപ്പ്.എല്ലാ കിതപ്പും തീർത്ത്കണ്ടക്ടറും ഡ്രൈവറുംപുറത്ത് ചായ കുടിക്കാനിറങ്ങും. കെട്ടിക്കൊണ്ടുപോകും വരെയുള്ളലോക സഞ്ചാരംചേച്ചിമാരുടെContinue Reading

നീഎനിക്കാരാണെന്ന്നിനക്കറിയുമോ?നോക്കി നോക്കിയിരിക്കെനിറം മാറ്റിഅതിശയിപ്പിക്കുന്നമാജിക്റോസെന്നപുഷ്പംപോലെഎനിക്ക്നിന്നോടുള്ള ഭാവങ്ങളുംമാറിമാറിപ്പോകാറുണ്ട്…പ്രകൃതിഭാവമാറ്റങ്ങൾആവശ്യപ്പെടുമ്പോൾ,സാധ്യമല്ലെന്ന്പറയാനാവാത്തആഅനുസരണയുടെ വിത്ത്നിയതി എന്നിൽപാകി മുളപ്പിച്ചിരിക്കുന്നു. അതിൽ ഞാൻനിന്നിലേക്ക്മുളയ്ക്കുന്നുതളിർക്കുന്നുപൂക്കുന്നുകായ്ക്കുന്നുപഴുക്കുന്നുകൊഴിയുന്നുഅവിരാമംആവർത്തനങ്ങൾ…. എന്തു ചെയ്യേണ്ടു?വിത്ത്,പ്രാണനൂറ്റിവേരുകളാഴ്ത്തിമുളച്ചുപൊന്തുമ്പോൾ…നിലമാകാതെയെങ്ങനെ ! കവർ: ജ്യോതിസ് പരവൂർContinue Reading

പട്ടാളക്യാമ്പിലെ ജാഗ്രതാസൈറൺ പോലെ അലാറം അലമുറയിട്ടു. അതെ, ഇന്ന് എറണാകുളത്ത് എത്തി ഒരു കല്യാണം കൂടണം.അതിലുപരി, നീണ്ട നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം അസീസിനെ കാണണം. കാര്യങ്ങൾ ഇത്തരത്തിലേക്ക് എത്തിച്ചത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പാണ്; പഴയ സ്കൂളിലെ സഹപാഠികളുടെ. അതിൽ നിന്നാണ് അസീസിൻ്റെ മകളുടെ കല്ല്യാണത്തിനുള്ള ക്ഷണം ലഭിച്ചത്. അപ്പു കുളിക്കാനായി ഗീസറിൻ്റെ സ്വിച്ച് തപ്പി. തിമിരം ബാധിച്ച കണ്ണാൽ കണ്ണട തപ്പുമ്പോൾ അപ്പുവിന് പണ്ട് കാർഗിൽ യുദ്ധകാലത്ത് തലക്കൽ വച്ച് ഉറങ്ങിയContinue Reading

കറ്റയെന്നും മെതിയെന്നുംഞാറെന്നും കൊയ്ത്തെന്നുംഉൾപ്പുളകത്തോട-വരോർത്തെടുക്കുമ്പോൾ,വിളഞ്ഞ പാടം സങ്കല്പിച്ച് കേട്ടിരിക്കുന്നുനഗരാംഗന ഞാനൊരുമുത്തശ്ശിക്കഥ പോലെ,മുണ്ടുപെട്ടിയിൽ കൈതപ്പൂമണം പോലെ. അപരിചിതമായ വാക്കും വരിയും ഗന്ധവുംകുടഞ്ഞു വാരിയിട്ട കഥകൾ ഇടയ്ക്കുണരുംചട്ടിയിൽ പാർന്ന കഞ്ഞിമണമോർത്ത്വിടർത്തിയെടുത്ത നീറ്റലുകളുണർത്തിഅവരക്കാലത്തെ നീരുറവ, തീണ്ടൽ,മാറ്, കറുത്ത തൊലി. തിണ്ണയിൽ വെയിലുരുമ്മിയിരുന്നുപേൻ നോക്കുമ്പോൾ,മഴവീഴുന്ന ജനാലയ്ക്കലിരുന്നു വായിക്കുമ്പോൾ,കൃഷ്ണന് വിളക്ക് കൊളുത്തുമ്പോൾ പറയുംഓർമ്മയുണ്ടാവണം, നിന്റെ കുലം, നിന്റെ ദൈന്യം.മറക്കരുതൊന്നും, കണ്ടില്ലെങ്കിലുംചരിത്രവും കനവും കറുപ്പും പാട്ടുംനടക്കുന്നിടമെല്ലാംഎല്ലിൻകഷണങ്ങൾ നുറുങ്ങുംചോരയും ചേറും ചെളിയും മണക്കുംമറക്കരുതൊന്നും നീയും നിന്റെ ഭാഷയുംകൈവിടരുത് നിന്റെ പാട്ടും കവിതയും.Continue Reading

ഒലിച്ചിറങ്ങിയ വിയർപ്പ് മഴനനവ് പോലെ വസ്ത്രത്തെ മുക്കി. പർദ്ദത്തുണി ശരീരത്തിൽ ഒട്ടിയ കടുപ്പത്തിൽ കാലുകൾ വലിച്ചുവെച്ച് ധൃതിയിൽ നടന്നു. മൂർദ്ധാവിൽ തീകോരിവെച്ചതു പോലെ തോന്നുന്നു. കിതച്ചുകിതച്ച് അടുത്ത തണലിലേക്ക് ഓടിയെത്തണം. വടകരക്കാരി യശോദാൻ്റിയുടെ വീട്ടിലെ കഴുകലും അടുക്കിവെപ്പും കഴിയാറായപ്പോഴാണ് എപ്ക്കോൺ ബിൽഡിങ്ങിലെ താമസക്കാരി ഉത്തരേന്ത്യക്കാരി സൗമിതാ മിശ്രയുടെ കോൾ വന്നത്. “ജമീലാ വേർ ആർ യു?” ‘ഹാ മാം’ എന്ന് മുഴുമിപ്പിക്കുന്നതിന് മുമ്പ് മറുതലക്കൽ നിന്നും ഈർഷ്യയോടെയുള്ള ശബ്ദം: “ജൽദിContinue Reading