പൂമുഖം EDITORIAL ‘ഞങ്ങള്‍ മുസ്ലീങ്ങളെ ജോലിക്കെടുക്കാറില്ല’- ഇന്ത്യാ ഗവണ്മെന്റ് നല്‍കിയ വിവരാവകാശരേഖ

‘ഞങ്ങള്‍ മുസ്ലീങ്ങളെ ജോലിക്കെടുക്കാറില്ല’- ഇന്ത്യാ ഗവണ്മെന്റ് നല്‍കിയ വിവരാവകാശരേഖ

ന്ത്യാ ഗവണ്മെന്റിന്റെ ആയുഷ് വകുപ്പ് ഒരു വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലൂടെയാണ് അവിശ്വസനീയമായ ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. ഗവണ്മെന്റിന്റെ നയപ്രകാരമാണ് മുസ്ലീങ്ങളെ ജോലിക്കെടുക്കാത്തത് എന്ന് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിദേശജോലികള്‍ക്കായി എത്ര മുസ്ലീം അദ്ധ്യാപകരെയും, പരിശീലകരെയും ആയുഷ് വകുപ്പ് ജോലിക്കെടുത്തിട്ടുണ്ട് എന്ന ചോദ്യത്തിനാണ് ഞെട്ടിക്കുന്ന ഈ മറുപടി ലഭിച്ചിരിക്കുന്നത്. ആയുര്‍വ്വേദ, യോഗ, നാച്യുറോപതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നതിന്റെ ചുരുക്കെഴുത്താണ് ആയുഷ്.

711 മുസ്ലീം യോഗ പരിശീലകര്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 26 പേരെ തെരെഞ്ഞെടുത്തപ്പോള്‍ പോലും ഈ അപേക്ഷ സമര്‍പ്പിച്ച 711ലെ ഒരാളെയും ഇന്റര്‍വ്യൂവിന് പോലും വിളിച്ചിട്ടില്ല. ഒക്ടോബര്‍ 2015 വരെ 3841 മുസ്ലീം അപേക്ഷകര്‍ ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട് എന്ന് വിവരാവകാശ രേഖ പറയുന്നു. എന്നാല്‍ ഇതിലൊരാള്‍ പോലും ജോലിയില്‍ നിയമിതനാവുകയോ, മുഖാമുഖത്തിന് വിളിക്കുകയോ ചെയ്തിട്ടില്ല.

ഗവണ്മെന്റിന്റെ നയപ്രകാരം ഒരു മുസ്ലീം അപേക്ഷകരെയും വിളിക്കരുത്, തെരെഞ്ഞെടുക്കരുത് എന്നതാണ് മുസ്ലീം അപേക്ഷകരെ ഒഴിവാക്കുന്നതിനുള്ള കാരണം എന്ന് അതേ മറുപടിയില്‍ തന്നെ ഒരു മടിയും കൂടാതെ പറഞ്ഞിട്ടുമുണ്ട്.അതായത് 3841 മുസ്ലീം അപേക്ഷകരിലെ ഒരാളെയും യോഗ പരിശീലകരായി, അവര്‍ യോഗ്യതയുള്ളവരാണെങ്കില്‍ കൂടിയും ഇന്ത്യയ്ക്കകത്ത് നിന്ന് ആയുഷ് വകുപ്പിലേക്ക് തെരെഞ്ഞെടൂത്തിട്ടില്ല എന്ന് ഈ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നു.

rt1

rt2

കടപ്പാട്: ദി മില്ലി ഗസെറ്റ്

Comments

You may also like