LITERATURE (Page 220)

  മണിനാദങ്ങളുടെ പുലർച്ചകളിൽ ധൃതികളുടെ ദ്രുത വേഗം കടുകു മണികളായി പൊട്ടിത്തെറിക്കാതിരിക്കാൻ കറിയിലെ എരിവും പുളിയും തീൻ മേശയിൽ തൊലി പൊള്ളിക്കാതിരിക്കാൻ രാത്രിയുടെ പുനർവായനകളിൽ ഭേദഗതി വരുത്തുന്ന നിയമങ്ങളുടെ സമ്മത പത്രങ്ങളിൽ ഒപ്പ് വെക്കാതിരിക്കാൻ പാലപ്പൂമണം ഒഴുക്കുന്ന ഇരുട്ടിന്റെ സംഗീതം കൂർക്കംവലിയിൽ മുങ്ങിപ്പോവാതിരിക്കാൻ എഴുത്ത് മേശയിൽ അടുക്കിപ്പെറുക്കി വെച്ച ഹൃദയത്തുടിപ്പുകൾ പരിഹാസമേറ്റ് ചുളുങ്ങാതിരിക്കാൻ അവരിലെ രുചികളും നമ്മളിലെ അരുചികളും തിങ്ങി നിറഞ്ഞ് വിയർക്കാതിരിക്കാൻ ധാർ ഷ്ട്യത്തിന്റെ സിന്ദൂരം നെറ്റിയിൽ വൃത്തിContinue Reading

“……. പക്ഷെ, അയാൾക്കറിഞ്ഞുകൂടാ.., കാലവും പ്രായവും ഒന്നുമല്ല പ്രശ്നം. മനുഷ്യർക്ക്‌ എന്തും നേടാനാകും. മനസ്സിൽ അത്രയ്ക്ക് ഉത്ക്കടമായ മോഹം വേണമെന്നു മാത്രം. “ അതെ. ആത്യന്തികമായി ‘ദി ആൽക്കെമിസ്റ്റ്’ മുന്നോട്ടു വയ്ക്കുന്ന ജീവിത ദർശനം അതുതന്നെയാണ്. ഏകാഗ്രമായി സ്വന്തം മനസ്സിലേക്ക് നോക്കുക, ലക്ഷ്യം കണ്ടെത്തി, അതിനായി അശ്രാന്തം പരിശ്രമിക്കുക, നിങ്ങൾ നേടിയിരിക്കും എന്നുതന്നെ. ‘സാന്റിയാഗോ എന്നായിരുന്നു അവന്റെ പേര്…,’ ഇടിഞ്ഞു പൊളിഞ്ഞ പഴയ പള്ളിക്കരികിൽ നമ്മൾ കണ്ടുമുട്ടുന്ന കൌമാരക്കാരനായ ആട്ടിടയൻ.Continue Reading

  പാതിരാത്രി കഴിഞ്ഞ് ആംബുലൻസ് വന്നപ്പോഴാണ് ഞാനറിഞ്ഞത് മാനേജർ സാറിന് ഹൃദയാഘാതം വന്നെന്ന് ആശുപത്രിയിലെത്തും മുമ്പേ എല്ലാം കഴിഞ്ഞെന്നും രാവിലേയെഴുന്നെറ്റപ്പോൾ പറയുന്നത് കേട്ടൂ മിനിഞ്ഞാന്ന് ചൂട് കൂടിയൊരു ഉച്ചയിൽ വണ്ടിയോടിച്ച് ഓഫീസിലെത്തുമ്പോൾ ഡ്രൈവർ ഹർജിത്തിന് നെഞ്ചുവേദന വന്നു അന്നും വന്നു ദീർഘ ശ്വാസം വലിച്ചൊരു ആംബുലൻസ് ജോലി സമ്മർദ്ദങ്ങളിലെ ഉപ്പുരസത്തെ കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഇന്നലെയും ക്ലാസ്സെടുത്തിരുന്നു ലളിതമായ പ്രക്രിയകളാണെങ്കിലും അതിനെല്ലാം സങ്കീർണ്ണതകളുടെ വളവുകൾ വരുന്നതെങ്ങനെ? നടക്കാൻ പറയുമ്പോൾ പാദങ്ങളുടെ കൂടെContinue Reading

നിറുത്താതെ ഒഴുകുന്ന മുറിവിൽനിന്നും ഉടലൊരു നീരുറവയാകുമ്പോൾ നെറുകയിൽ തുടങ്ങി അടിവയറോളം ഒരു ചുവപ്പിന്റെ അടയാളമിട്ടവരാണ്.. തൊണ്ടയോളം വന്നിട്ടും വെറുതെ വിഴുങ്ങിക്കളയുന്ന കരച്ചിലിന്റെ പാതിയുള്ളവരാണ്‌.. ലോകം കറുപ്പു പുതച്ച്‌ ഉറങ്ങുമ്പോൾ ഉണർന്നിരുന്ന് എറ്റവും ചൂടുള്ളൊരു നട്ടുച്ചയെ വയറ്റിൽ പൊത്തിപ്പിടിച്ച്‌ ഉറങ്ങാതിരിക്കുന്നവരാണ്.. പൂജിക്കാൻ പൂവിറുക്കാതെ സ്വയം പൂവണിയുന്നവരാണ്.. പ്രണയവും പറുദീസയും പ്രാർത്ഥനയും പടിയിറക്കിവിടുന്നവരാണ്.. തിരസ്കരിക്കപ്പെടുന്ന ചോരപ്പൊട്ടുകളാണ്.. അതെ ഞങ്ങൾക്ക്‌ മാത്രം അറിയാവുന്ന ചുവപ്പുകളുണ്ട്..Continue Reading

അങ്ങനെ കിടക്കുമ്പോൾ കാണുന്ന ഈ ജനൽ ഭിത്തിയിൽ തൂക്കിയ ഒരു ജലച്ചായ ചിത്രമാണെന്ന് ആർക്കാണ് അറിയുക ? ഒരു ചിത്രകാരൻ നിമിഷങ്ങൾ മാറ്റി മാറ്റി വരയ്ക്കുന്നതാണെന്ന് എനിക്കറിയാം ! മനോഹരം എന്ന ഒറ്റനിറത്തിന്റെ അനേകം സാധ്യതകളെ പരിമിതിയേതുമില്ലാതെ പകർത്തുന്ന കാഴ്ചയ്ക്ക് കൂട്ടിരിക്കുന്ന സുഖം. കടലിന്റെ ശബ്ദം വരയ്ക്കുന്നത് ആകാശത്തെ അടക്കി നിർത്തുന്നത് അടയ്ക്കകിളികളുടെ കാക്കയുടെ പട്ടിയുടെ പൂച്ചയുടെ അപ്പുറത്തെ പശുവിന്റെയുമൊക്കെ ഒച്ചകൾക്ക് നിറം കൊടുക്കുന്നത് എത്ര ലളിതമായിട്ടാണെന്ന് നോക്കൂ …..Continue Reading