LITERATURE (Page 217)

അസ്തിത്വദു:ഖമെന്നൊരു കിളിയും പ്രഭാത കിരണങ്ങളിൽ പാട്ടുകളാൽ മുറിവേൽപ്പിക്കുന്നില്ല. വിളഞ്ഞ നെൽപ്പാടങ്ങൾ തിരഞ്ഞു ചിറകുവിടർത്താതിരിക്കുന്നുമില്ല അസ്തിത്വദുഃഖമെന്നൊരു പൂവും ദളങ്ങളെ മടക്കുന്നില്ല തേൻ ചുരത്താതിരിക്കുന്നില്ല അസ്തിത്വദുഃഖത്തിലൊരു തേനറയും ശൂന്യമായിരിക്കുന്നില്ല മെഴുകിനാൽ മുദ്രവയ്ക്കപ്പെടാതെയും പോകുന്നില്ല അസ്തിത്വ ദുഃഖമെന്നൊരു പാമ്പും പടം പൊഴിക്കാതെയോ പത്തി വിടർത്താതെയോ വെയിൽ കായുന്നില്ല ഒരു നേരം കണ്ണു തെറ്റിയാൽ വേട്ടക്കാരൻ ഇരയായേക്കാവുന്ന ഭൂപടങ്ങളിൽ അസ്തിത്വദുഃഖമെന്നാരും അടയാളപ്പെടുത്തുന്നില്ല . എനിക്കിനി കൂടുതൽ ആർദ്ദ്രമായി പുലരികളെ ചുംബിക്കാനാകും കൂടുതൽ അഗാധമായി നിന്നെ സ്നേഹിക്കാനാവുംContinue Reading

ഒ റ്റമീൻ കുളക്കരെയുറ്റമീൻ കൺക്കണ്ണാടി. വിശപ്പിന്റെ നീലിമയുടലാകെ പടർന്നു ചിറകിൻ തുമ്പിലൂടിറ്റുന്ന പക്ഷിയെ ധ്യാനിച്ച് ധ്യാനിച്ച് കുളത്തിലേക്ക് വരുത്തിയതാണ്, പരൽമീ‍ൻ. പരസ്പ്പര പ്രതിഫലനത്തിലെ പ്രണയത്തിൻ തിളക്കത്തിൽ വിവേകിയായി പക്ഷി. ബന്ധിതം പ്രണയത്താൽ രണ്ടാളും ഒരു കുളക്കീഴിൽ ഒരേ കുളക്കര ശിഷ്ടകാല പ്രണയനീലിമയിൽ!  Continue Reading

മുറ്റത്തെ മൺതരികൾ അടക്കം പറയുന്നുണ്ട് മതിലുകളാവുന്നത്ര അരികുചേർന്നുൾവലിഞ്ഞു നിൽപ്പാണ് അണ്ണാൻ കുഞ്ഞുങ്ങൾ ചിലപ്പുനിർത്തി വാല് ചുഴറ്റി പ്രതിരോധചിന്തയിലാണ് മുറ്റത്ത് വെയിൽകാഞ്ഞിരുന്ന പൂച്ചകൾ അട്ടത്തേയ്ക്കു സ്വയം ചേക്കേറി. കിളികളാണെങ്കിൽ കുട്ടിക്കവിതകൾ തിരക്കിട്ട് കേട്ടു പഠിക്കുന്ന തിരക്കിലാണ്. പൂമരങ്ങൾ നിറങ്ങളുടെ കാറ്റലോഗും പിടിച്ചന്യോന്യത്തിലാണ്. ഇത്രയും വെയിലരുതെന്നിടക്കിടെ ആകാശത്ത് മേഘത്തെ വലിച്ചിടുന്നുണ്ട് ഭൂമി. ഇനിയും മധുരിച്ചില്ലേയെന്ന് തന്നിലെ പുളിയെ ശകാരിക്കുന്നുണ്ടിടക്കിടെ മാങ്ങാക്കാലം. പുളികളോ പുളിച്ചതുപോരെന്നു പിന്നെയും പുളിക്കുന്നു. പുസ്തകങ്ങൾ ഇടസമാധിയ്ക്കൊരുങ്ങുകയാണ് വീടുകൾ വാതിലുകൾ മലർക്കെContinue Reading

ദിലീപന് തീരെ ഉറക്കം വന്നില്ല . മുറിയിൽ ഏ സിയുടെ മരവിച്ച തണുപ്പിൽ പുറത്തെ ഉഷ്ണമറിയാതെ കിടക്കുകയാണ് എല്ലാവരും .നാളെ രണ്ട് പരീക്ഷകളാണ് . തൻ്റെ പതിമൂന്നാമത്തെ ഡ്രൈവിങ് ടെസ്റ് ,മറ്റേത് അർജന്റീനയുടെ കോപ്പാ അമേരിക്കൻ ഫൈനൽ. കളിക്കാനും കളി കാണാൻ തുടങ്ങിയ കാലം തൊട്ടേ അർജന്റീന ഒരു ലഹരിയാണ് . വെളുപ്പിന് നാല് മണിയ്ക്ക് അലാറം വെച്ചിട്ടുണ്ട് . അപ്പോഴാണ് ഫൈനൽ.കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവർത്തനം .ചിലി തന്നെയാണ്Continue Reading

ട്രാൻസ് ജെൻഡർ കവിതയ്ക്കൊരാമുഖം – ഗീത ‘അലിംഗം’ എന്ന ട്രാൻസ് ജെന്‍ഡറുകളെ പറ്റിയുള്ള ഏക മലയാള കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് . “ഞങ്ങൾ വാനമില്ലാപ്പറവകൾ , വനമില്ലാകൃഷ്ണമൃഗങ്ങൾ നീരില്ലാമത്സ്യങ്ങൾ വേരില്ലാമരങ്ങൾ വരിക തരിക സഹജരേ ഞങ്ങൾക്കൊരു മനുഷ്യമുദ്ര ,മാലാഖച്ചിറക് ഞങ്ങളുടെ ലിംഗാവകാശങ്ങൾ സമ്മതിദാനം, റേഷൻ കാർഡ് മറപ്പുര, ബദൽ നിയമങ്ങൾ നിങ്ങളുടെ ആട്ടും തുപ്പും ബ്രഹ്മന്റെ കൈപ്പിഴക് കൃഷ്ണ മുഖത്ത്” (വിജയകുമാർ കുനിശ്ശേരി എന്ന പുരുഷൻ) ആണും പെണ്ണുമല്ലാത്തവരെ /Continue Reading