LITERATURE (Page 218)

നിലനിൽക്കുമ്പോഴറിയുന്നില്ല അതിന്റെ പിടച്ചിൽ . കൂട്ടത്തിൽ ചുമ്മാ കൂടിയൊരു യാത്രക്കാരനെ പോലെ. യാത്രക്കാരൻ കൈയിൽ തൊട്ടൊരു കഥ പറയുമ്പോലെ . അതിലേറെ അനുഭവിക്കാറില്ല . രാത്രിമയക്കങ്ങളുടെ ഉഷ്ണസഞ്ചാരങ്ങളിൽ ഒരു നോവായി പിടഞ്ഞത് നീയായിരുന്നോ ! പടയൊരുക്കത്തിന്റെ നാളുകളിൽ ഒരിക്കൽ നീയെന്നിൽ പിടഞ്ഞുപിടഞ്ഞുണർന്നതായ് ഞാനോർക്കുന്നു . അന്ന് ഞാൻ നിന്നെ പരിഹസിച്ചതും , അടങ്ങിക്കിടക്കാൻ കൽപ്പിച്ചതും .. നീണ്ടൊരു യാത്രയുടെ ഇടയിലെ പിരിമുറുക്കങ്ങൾക്കിടയിൽ നീ നിന്റെ സാന്നിധ്യമറിയിച്ചതും യാത്രാന്ത്യത്തിന്റെ ശുഭപര്യവസായിയിൽ നീContinue Reading

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിലേക്കാണയാൾ കണ്ണു തുറന്നത്. ചുറ്റിലും നിൽക്കുന്ന വെളുത്ത വസ്ത്രധാരികളെ അവ്യക്തമായി കണ്ട്, താനിപ്പോഴും സ്വപ്നത്തിനുള്ളിൽ കുടുങ്ങികിടക്കുകയാണോയെന്നു സംശയിച്ചു. കരഘോഷം കേട്ട് ചുറ്റും നോക്കിയ അയാൾ ആരോടെന്നില്ലാതെയൊരു വാക്കുച്ചരിച്ചു – ഒരു പെൺകുട്ടിയുടെ പേര്‌. വെളുത്തരൂപങ്ങളിലൊന്ന് അരികിലേക്ക് വന്നു പതിഞ്ഞ ശബ്ദത്തിൽ അയാളോട് വിശ്രമിക്കാനുപദേശിച്ചു. അവനീഷ് വീണ്ടും മയക്കത്തിലേക്കാഴ്ന്നു പോയി. ‘ഫുൾ ബോഡി ട്രാൻസ്പ്ലാന്റ് എന്ന procedure അപൂർവ്വമല്ലെന്ന് മിസ്സിസ് നിർമ്മലയ്ക്കറിയാമല്ലോ. പത്തു വർഷങ്ങൾക്ക് മുൻപാണ്‌ ഇത്തരത്തിലൊരു സർജറി ആദ്യമായിContinue Reading

അമ്മിണി ഉറക്കം ഞെട്ടി: ‘കാൽപ്പാദത്തിൽ ഒരു കടൽ വന്ന് തൊട്ടെന്ന്’ അവൾ പിച്ചും പേയും പറഞ്ഞത് ആൻസിക്ക് ഓർമ്മ വന്നു. അപ്പോൾ രാത്രി ഉണരുന്ന നേരമായിരുന്നു. കാക്കകൾ കൂടണഞ്ഞ മേളമുണ്ടായിരുന്നു. കുടമുല്ലയിൽ നിലാവ് ചിന്നിയിരുന്നു. കിണറ്റിലെ വെള്ളം കപ്പി വഴി കയറിൽത്തൂങ്ങി കുടത്തിലിറങ്ങി ‘വാ, പൂവാം’ ന്ന് പറഞ്ഞിരുന്നു. ‘ഹോം വർക്ക് തീർന്നമ്മേ’ ന്ന് ബുക്ക് മടക്കി പേന എറിഞ്ഞ് ഫ്രോക്ക് വട്ടത്തിൽ ചുഴറ്റി അവൾ വന്ന് കെട്ടിപ്പിടിച്ചിരുന്നു. ‘അപ്പൻContinue Reading

കള്ളക്കഥ എന്നു കേൾക്കുമ്പോ ഒരു കൂട്ടർ ചോദിക്കും കള്ളൻ പറഞ്ഞ കഥയാണോന്ന്…? മറ്റൊരു കൂട്ടർ ചോദിക്കും കള്ളത്തരം കഥയായി പറയാണോന്ന്….? ഏതൊരു കള്ളനും ഒരു കള്ളത്തരം കുറേ കാലം പറഞ്ഞാൽ അതു സത്യാവൂലേ….? അങ്ങനെ ഒരു കഥയാണിത്… പിന്നെ.., ഊള ഓൾഡ് ജനറേഷനൊന്നും ഇത് വായിക്കാൻ വരണ്ട… ഈ കഥ നടക്കുന്നത് ഒരു നാട്ടിലാണ്…. സമാധാന പ്രിയരും വിശാല മനസ്കരുമായ ഒരു കൂട്ടം പുരുഷ ജനങ്ങളും മൊയന്തുകളായ കുറച്ച് സ്ത്രീContinue Reading

മരണത്തെക്കുറിച്ച് വായിച്ചതില്‍ ഏറ്റവും സാന്ദ്രമായ വരി എം.ടി. എഴുതിയതാണ്. ” എണ്ണ തീര്‍ന്ന വിളക്ക് പതിയെ അണയും പോലെ”. ചന്ദ്രേട്ടന്‍ എന്ന സുഹൃത്തിനെക്കുറിച്ചായിരുന്നു എം. ടി. യുടെ ആ വാചകം. അത്രയും സ്വാഭാവികമായി മറ്റേതെങ്കിലും ഓര്‍മ്മക്കുറിപ്പുകളില്‍ മരണം ആലേഖനം ചെയ്യപ്പെട്ടതായി ഓര്‍ക്കുന്നില്ല. പതിയെപ്പതിയെ അടഞ്ഞുപോകുന്ന മിഴികളും നേര്‍ത്തുനേര്‍ത്ത്‌ നിശ്ശബ്ദമാകുന്ന നെഞ്ചിടിപ്പുകളും ആവാചകത്തിന്‍റെ ചുമരില്‍ മങ്ങിമങ്ങിത്തെളിയുന്നത് വായനയില്‍ അറിയുന്നുണ്ടായിരുന്നു. ചന്ദ്രേട്ടന്‍റെ മരണത്തോട്, ചുറ്റും നില്‍ക്കുന്നവരുടെ അനിവാര്യമായ പൊരുത്തപ്പെടല്‍പോലുമുണ്ട്. മരണം രംഗബോധമില്ലാത്ത കോമാളിയാണ്Continue Reading