കവിത (Page 24)

1 കൂമൻകാവ്പഴയ ഗ്രാമാതിർത്തിയല്ല.തിടംവെച്ചു പടർന്നമാഞ്ചുവടുകളിലിപ്പോഴുംപഴങ്കഥകളുടെ കരിയിലകള്‍അടര്‍ന്നു വീണു മൂടിയഖസാക്കിലേക്ക്കറുത്തിഴയുന്ന നെടുമ്പാത.പുകയുയരുന്ന പഴയ കൂരകളെഓർക്കാൻ പോലുമാവാതെപണ്ടേ വന്നറിഞ്ഞതെന്നഒരോര്‍മ്മയില്‍ശിവരാമൻ നായരുടെഞാറ്റുപുര.രവിയോര്‍ക്കുകില്ലെങ്കിലുംപഴയപടി കിടന്നു. 2 അപ്പുക്കിളിയുണ്ട്പള്ളിപ്പറമ്പിനുമപ്പുറത്ത്ഞാറ്റുവേലയായിഉമിനീരൊലിപ്പിച്ചു കൊണ്ട്പിടിച്ചു വച്ച തുമ്പിച്ചിറകിൽപറക്കാനായുന്നു. 3 രവിയോടുള്ള കലിപ്പടങ്ങാതെപേർഷ്യൻ സുഗന്ധമണിഞ്ഞനൈസാമലിക്കു പിറകെഖസാക്കിലെ യാഗാശ്വംമുടന്തി നീങ്ങുന്നു. 4 കുപ്പുവച്ചനിപ്പോഴുംപഴയ കലുങ്കിൽത്തന്നെകുന്തിച്ചിരിക്കുന്നു.കാലംകരിങ്കൽ പ്രതിമയാക്കിയോ? 5 പഴയ കിണറിന്‍റെ പടുതകളിലൂടെആഴം മതിക്കാത്ത ഇരുള്‍ക്കയങ്ങളില്‍മുങ്ങാങ്കോഴിയായിമുങ്ങി മുങ്ങിപ്പോയിപഴകിയതും തുരുമ്പിച്ചതുമായഭാഷയുടെ കരണ്ടികളും കോരികകളുംസൂര്യരശ്മികളും നിലാപ്പുടവകളുംകണ്ടെടുക്കുന്നുവായനയില്‍തന്‍റെ പ്രിയപ്പെട്ട പൂച്ചകളുടെകണ്ണുകളെന്നറിയാതെ. 6 ‘മാ’ ‘ന്‍’ മായനെന്നല്ലാതെകൂട്ടിവായന സാദ്ധ്യമാകാതെകുട്ടാടന്‍ പൂശാരിയായിനിറം മാറുന്നContinue Reading

ഏതു വാഹനത്തിലാണെന്നറിയില്ലഎത്തിയേടത്തിറങ്ങുന്നു.ധൃതിപ്പെട്ട ഇരമ്പങ്ങളിലേക്ക് മാറിക്കേറും വരെ എരിവുള്ള ഒരു തെരുവിലായിരുന്നു ഇന്നലെപലതരം മുളകുകൾ നീറി നീറി വിളിക്കുന്ന ചന്തകൾഎരിവുള്ള ലഡുഉണ്ട, കാന്താരി, അങ്ങാടി പച്ചയിൽനീറ്റും പലേ നിറ ഹൽവകൾപലയളവ് ഡപ്പയിൽ മുളകരച്ച പായസം. എന്നെങ്കിലുമൊരിക്കൽനാക്ക് കൊണ്ട് സ്ട്രീം ചെയ്യും വ്‌ലോഗിൽഉമിനീർ കൊഴുപ്പൊഴുകും കാഴ്ചകൾ ഇന്ന് എത്തിപ്പെട്ടത്പൊരി വെയിലിന്റെ കടലോരംഎണ്ണയിൽ, കനലിൽ, ചട്ടിയിൽപൊരിയുംപല മാതിരി അലച്ചിലുകളിലേക്ക്അലച്ചെത്തും തിളച്ച തിരകൾ. കാല് പൊള്ളച്ച്പരുവപ്പെടുംപൊരിമണൽ ചുഴികൾഓർമ്മയിൽ പൊരുന്നിരിയ്ക്കാനാവാത്തയാത്രയുടെ പൊരിച്ചിലുകൾ വെന്ത കാലുംനീറുന്ന കണ്ണുംഎരിപൊരി മനസ്സുംവെപ്രാളപ്പെട്ടെഴുതിയിട്ടുംContinue Reading

മണിനാദം ഗുരുത്വത്തിനുംകൊളുത്തിനുമിടയിലെതൂങ്ങിയാടലുകളാണ്മണിയുടെ ശബ്ദം ഒറ്റ താഴുന്നൊരു സൂര്യൻമുന്നിലൊരു മരംമുകളിലൊരു പക്ഷിഒരു കാഴ്ചഒരസ്തമയം തിര ഇരമ്പിയാർക്കുന്നമുരൾച്ചകൾപ്രതിരോധത്തിൻ്റെകരകൾആർത്തലക്കാനുള്ളപിൻമാറ്റങ്ങൾContinue Reading

വീടില്ലാത്തൊരുവൾവീടിനോട് പട വെട്ടുന്നതാണ്ഇപ്പോഴെന്റെ സ്വപ്നം. അതികാലത്ത്,എന്നും എഴുന്നേൽക്കുന്നവൾ.മുറ്റത്തരികിലെ നാട്ടുമാവുകൾപൂക്കളമിട്ട ചരൽമുറ്റംതൂത്തു വൃത്തിയാക്കിയില്ലെങ്കിൽ,വിരുന്നു വരുന്നവർ എന്തു കരുതും.വരാൻ ആരുമില്ലെന്ന്ഇല്ലാത്ത വീടിനെന്നപോലെഅവൾക്കും അറിയാമെങ്കിലും. അടുപ്പിൽ തീപൂട്ടാൻ ഒരുങ്ങുമ്പോൾതീപ്പെട്ടി ഇല്ലാതാകുന്ന ഒരു വീട്.“ഇത്തിരി കനൽ തരുമോ തങ്കച്ച്യേയ്”എന്നുറക്കെ ചോദിക്കാൻ കൊതിക്കുന്നവൾ.കൂറ്റൻ മതിലിന് പുറത്തെവലിയ വീടിന്റെ മേൽക്കൂരയിൽ തട്ടിആ കനൽ ചോദ്യംഇപ്പുറത്തേക്ക് തന്നെ എത്തുമെന്ന്തീ കൊതിക്കുന്നഅടുപ്പിനെന്നപോലെഅവൾക്കും അറിയാമെങ്കിലും. മക്കളെ ഉണർത്താൻമുറികൾ കയറി മടുത്തെന്ന്കെട്ട്യോനോട് പരാതി പറയാൻകിടപ്പുമുറിയിൽ ചെല്ലുമ്പോൾമുറിയൊരുമണിയറയാകാറുള്ളതോർത്ത്ഉന്മാദിച്ചിരിക്കുന്നവൾ,അരുതാത്തതെന്തോ കണ്ടെന്നപോൽകണ്ണു പൊത്താനാരുമില്ലെന്ന്മുറിച്ചുവരുകൾക്കെന്നപോലെഅവൾക്കും അറിയാമെങ്കിലും. ഇല്ലായ്മയിൽ വല്ലായ്മപ്പെടാനെങ്കിലുംവീടിനോട് യുദ്ധംContinue Reading

1 – അറസ്റ്റ് ആദ്യ പ്രണയംപറയാൻ കൂടി പറ്റിയിട്ടില്ല,ഗട്ടറുകളിൽതുടരെ സൊല്യൂഷൻ കണ്ടെത്തിയത്കാരണമാവുകയായിരുന്നു. ‘പിഴവുകളിന്നൊരു പ്രണയം’,പശ്ചാത്തലത്തിൽആരോ വരാനുണ്ടെന്നോർമ്മിപ്പിക്കുന്ന കാർമേഘംഅത്,ചിരിയും ചുംബനവും സ്പർശനവും പൂർണ്ണമാക്കാതെപാത്രത്തിലെപ്പോഴും ഇച്ചിരി വറ്റ് ബാക്കിവെച്ചു. എതോ സമരദിവസം കൈമാറിയൊരുവാക്കിന്റെ പേരിൽ,ഞങ്ങളിന്നുമൊരു തിരിക്ക് എണ്ണ ഒഴിച്ചോണ്ടിരിക്കുന്നു.നിരാശയുടെ മഞ്ഞ പ്രകാശം. 2 – വിചാരണ നീ ചിരിക്കാത്തതെന്താ?നീ മധുരം നിർത്തിയതെന്താ?നീ കണ്ണുകുത്തിക്കളഞ്ഞതെന്താ?നീ കേൾക്കുക മാത്രമാണല്ലോ, ഒന്നും ഓർക്കാത്തതെന്താ? പുലർച്ചെ ഒരു ചോദ്യംഇരുട്ടും മുൻപൊരുത്തരംചോദ്യങ്ങളുടെ ഒരാള്ഉത്തരങ്ങളുടെ ഒരാള് 3 – ശിക്ഷ ഇതെന്റെContinue Reading