ശ്രീക്കുട്ടി ജിൽജിത്ത്

സ്വദേശം കാസർഗോഡ് ജില്ലയിലെ കരിവേടകം. തളിപ്പറമ്പിൽ താമസം. തളിപ്പറമ്പ താലൂക്ക് ലൈബ്രറിയിൽ ലൈബ്രേറിയൻ. ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതുന്നുണ്ട്. രണ്ട് നോവലുകളും (ഉടലറിയാതെ, രണ്ടാമിടങ്ങൾ) ഒരു കഥാസമാഹാരവും (പേരിടാത്ത പെൺകുട്ടി) പുറത്തിറങ്ങിയിട്ടുണ്ട്..

അവശേഷിപ്പുകളുടെ ഭൂപടം എന്ന കവിത യുദ്ധത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ വീടും രാജ്യവും സ്വത്വവും നഷ്ടപ്പെടുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് കുട്ടികളുടെ, വേദനയെ വരച്ചുകാട്ടുന്നു. ഭൂപടത്തിൽ നിന്ന് മനുഷ്യർ തന്നെ മായ്ച്ചുകളയപ്പെടുന്ന ഒരു ലോകത്ത്, മതവും നിറവും രാജ്യവും ചോദിക്കുന്ന മനുഷ്യനിർമ്മിത അതിരുകളെയും കവിത ചോദ്യം ചെയ്യുന്നു.Continue Reading

വീടില്ലാത്തൊരുവൾവീടിനോട് പട വെട്ടുന്നതാണ്ഇപ്പോഴെന്റെ സ്വപ്നം. അതികാലത്ത്,എന്നും എഴുന്നേൽക്കുന്നവൾ.മുറ്റത്തരികിലെ നാട്ടുമാവുകൾപൂക്കളമിട്ട ചരൽമുറ്റംതൂത്തു വൃത്തിയാക്കിയില്ലെങ്കിൽ,വിരുന്നു വരുന്നവർ എന്തു കരുതും.വരാൻ ആരുമില്ലെന്ന്ഇല്ലാത്ത വീടിനെന്നപോലെഅവൾക്കും അറിയാമെങ്കിലും. അടുപ്പിൽ തീപൂട്ടാൻ ഒരുങ്ങുമ്പോൾതീപ്പെട്ടി ഇല്ലാതാകുന്ന ഒരു വീട്.“ഇത്തിരി കനൽ തരുമോ തങ്കച്ച്യേയ്”എന്നുറക്കെ ചോദിക്കാൻ കൊതിക്കുന്നവൾ.കൂറ്റൻ മതിലിന് പുറത്തെവലിയ വീടിന്റെ മേൽക്കൂരയിൽ തട്ടിആ കനൽ ചോദ്യംഇപ്പുറത്തേക്ക് തന്നെ എത്തുമെന്ന്തീ കൊതിക്കുന്നഅടുപ്പിനെന്നപോലെഅവൾക്കും അറിയാമെങ്കിലും. മക്കളെ ഉണർത്താൻമുറികൾ കയറി മടുത്തെന്ന്കെട്ട്യോനോട് പരാതി പറയാൻകിടപ്പുമുറിയിൽ ചെല്ലുമ്പോൾമുറിയൊരുമണിയറയാകാറുള്ളതോർത്ത്ഉന്മാദിച്ചിരിക്കുന്നവൾ,അരുതാത്തതെന്തോ കണ്ടെന്നപോൽകണ്ണു പൊത്താനാരുമില്ലെന്ന്മുറിച്ചുവരുകൾക്കെന്നപോലെഅവൾക്കും അറിയാമെങ്കിലും. ഇല്ലായ്മയിൽ വല്ലായ്മപ്പെടാനെങ്കിലുംവീടിനോട് യുദ്ധംContinue Reading