ഒലീവിലകളിലെഴുതപ്പെടുന്ന മഹാകാവ്യം
വാഴ്ത്തപ്പെട്ട്, പുരസ്‌കൃതമായൊരുകവിതയിലേക്ക്രണ്ടിറ്റ് കണ്ണീർത്തുള്ളികൾ വീണു;കാവ്യഭംഗികളോരൊന്നുംവെടിയുപ്പേറ്റപോലെപൊള്ളിയലിഞ്ഞുപോയി! കവിതയിലെ മൗനമാർന്നകാപട്യചമത്കാരങ്ങളിലേക്ക്പ്രതിരോധത്തിന്റെ രാസാഗ്നിയായിഅത്, അതിവേഗം പടർന്നൊഴുകി;വിധേയത്വ വാങ്മയരൂപങ്ങളുടെഹീബ്രു വിവർത്തനഭാഗങ്ങൾഉരുകിയൊലിച്ചു… മറവിയുടെ തരിശുടുത്തകടലാസുകളിൽകനൽപ്പകയോടെ, ലിപികളെതുളച്ചൊഴുകിയപ്പോൾമൗനത്തെ കീറിമുറിക്കുന്നപുതുഭാവങ്ങളുയർന്നു; “ബുൾഡോസറുകൾക്കുനേരെകൈചൂണ്ടുന്ന,അമ്മമാരുടെ വേദനകളിലേക്ക്കണ്ണുകളയക്കുന്ന,അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങൾക്ക്പ്രതീക്ഷപകരുന്ന,ഉഗ്രസ്ഫോടനങ്ങളിലുംപതറിയൊളിക്കാത്ത,ഹൃദയത്തിനും ഹൃദയത്തിനുമിടയിൽഓർമകളുടെ വിത്തുകളുതിർക്കുന്ന”വൃത്തനിബന്ധനകളില്ലാത്തപുതിയ കാവ്യരൂപങ്ങളുയർന്നു… അവശേഷിച്ച, കരിഞ്ഞനുണബിംബങ്ങൾക്കുമേൽചോരമണക്കുന്നൊരുചോദ്യചിഹ്നംതീർത്ത്,ബോംബുകളെത്ര കുലുക്കിയിട്ടുംഉച്ചിയൊടിയാത്തൊരുഒലിവുമരത്തിൽനീതിയുടെ മഹാകാവ്യമായിവളർന്നു; ‘ആകാശത്തിനുംകണ്ണുകള്‍ക്കുമിടയിൽഇരുട്ടുനിറച്ചുകൊണ്ട്നീണ്ടുകിടക്കുന്നഅതിർത്തിയിൽനിന്ന്ജന്മനാടിനെനോക്കി’കരഞ്ഞുകൊണ്ടിരുന്നു… ‘എനിക്കെന്റെ കുട്ടിക്കാലത്തെനക്ഷത്രങ്ങളെ തിരികെത്തരൂ’എന്ന്, കേണുകൊണ്ടിരുന്നു… ‘എല്ലാം നഷ്ടപ്പെട്ടാലുംവെളിച്ചത്തിന്റെ ശത്രുവിനോട്അവസാനശ്വാസംവരെപൊരുതുമെന്ന്’ആണയിട്ടുകൊണ്ടിരുന്നു… ‘ഞാൻ മരിക്കേണ്ടിവന്നാൽ,എന്റെ കഥപറയാൻനിങ്ങൾ ജീവിക്കണ’മെന്ന്മിസൈലുകൾപേമാരിതീർത്തുകൊണ്ടിരിക്കുന്നതെരുവിൽനിന്ന്,വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു… സലേം ജുബ്രാൻ, മുഹമ്മദ് ദർവിഷ്,സമീ അല്‍ കാസ്സെം,രെഫാത്ത് അലാരീർ..,അലങ്കാരങ്ങളില്ലാത്തപലപല സംജ്ഞകളായിഅവതരിച്ചുകൊണ്ടിരുന്നു… ദേശമില്ലാതായവരുടെമാനമുയർന്നുനിൽക്കുന്നസ്വപ്നങ്ങളുമായ്പ്രതിരോധത്തിന്റെവർണ്ണക്കാഴ്ചകളൊരുക്കി,ആയിരം കഫിയകളായിപാറിപ്പറന്നുകൊണ്ടിരുന്നു… തീയും പുകയുംപൊടിക്കാറ്റുമേറ്റിട്ടുംമണ്ണും ജലവുംവെളിച്ചവുമൊഴിഞ്ഞിട്ടുംരക്തംContinue Reading





















