കഥ (Page 9)

സനിജ ഇരുന്നതിൻ്റെ എതിർവശം കുറെക്കൂടി വലത്തോട്ട് മാറിയുള്ള കസേരയിൽ അൻപത് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ ഇരിപ്പുണ്ട്. അവർ ഇരുന്നതിന് തൊട്ടടുത്തുള്ള കസേരയിൽ മറ്റൊരാൾ കൂടി വന്നിരുന്നതോടെ അവരുടെ സ്വസ്ഥത നഷ്ടമായത് പോലെ തോന്നിച്ചു. ഇത്രയൊക്കെ പേടി വേണോ..!ഡോക്ടർ രാജശേഖരൻ എന്ന് നീലനിറമുളള ബോർഡിൽ വെള്ള അക്ഷരങ്ങൾ പതിച്ചതിന് താഴെ ഇടത് കൈമുട്ട് ചുമരിൽ കുത്തി നിന്നുകൊണ്ടുള്ള ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ സനിജയിരുന്ന അതേ മരബെഞ്ചിൽ അവളുടെ അച്ഛനും വന്നിരുന്നു.Continue Reading

ഒരു കാലത്ത് ഇടുക്കിയിലെ മാമലകളിൽ നാലാള് വട്ടം പിടിച്ചാൽ എത്താത്ത വണ്ണമുള്ളതും, ആകാശം മറയ്ക്കുന്നതും ആയ വന്മരങ്ങൾ ഉണ്ടായിരുന്നു. ആ ഹരിതകുടയെ ഭേദിക്കുവാൻ സൂര്യകിരണങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ ആംങ്കൂർ റാവുത്തർ കൂപ്പ് ഇറക്കിയതോടെ ആകാശം തുറക്കപ്പെട്ടു. നിത്യ ഹരിതാഭമായിരുന്ന കുന്നുകളുടെ മാറിടം വെയിലേറ്റ് കരുവാളിച്ചതോടെ കാട്ടുമൃഗങ്ങൾ വിശന്നു വലഞ്ഞു. അന്ന് നാട്ടിലെ മനുഷ്യരും പട്ടിണിയിലായിരുന്നു. രണ്ടാംലോക മഹായുദ്ധത്തെ തുടർന്നുള്ള ക്ഷാമത്തിൽ അരിവില മാനംമുട്ടെ ഉയർന്നിരുന്നു. അതോടെ മിക്കവാറും വീടുകളിൽ കഞ്ഞിവെള്ളത്തിനുContinue Reading

സീറ്റില്‍ ഇരുന്നുകഴിഞ്ഞ്, ബാക്പാക്ക് അടിയിലേയ്ക്ക് നീക്കിവെച്ചു. നേരത്തേ ഇടം പിടിച്ചുകഴിഞ്ഞിരുന്ന നാലുപേര്‍ക്കിടയിലെ സംസാരം പൊടുന്നനെ നിലച്ചു. വൃദ്ധന്‍റെ വരണ്ടുണങ്ങിയ നോട്ടം ചോദ്യഭാവത്തില്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിച്ചു. പെണ്‍കുട്ടിയുടേയും മദ്ധ്യവയസ്കന്‍റേയും സ്ത്രീയുടേയും മുഖങ്ങളില്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള പുഞ്ചിരി തെളിഞ്ഞു.സത്യത്തില്‍ അത്രയൊക്കെയേ വേണ്ടൂ.പക്ഷേ ആരും അവിടം കൊണ്ട് നിര്‍ത്തില്ല. ആ മൂന്നുപേര്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. മുത്തച്ഛന്‍ അമ്മയുടെ അച്ഛനാവണം. ഒരു ഇരട്ടത്താടിയുടെ സൂചന സ്ത്രീയുടെ വലിയContinue Reading

Jasmine startled awake, her breath catching in her chest. The faces she’d painted that day remained in her mind, a gallery of expressions now haunting her dreams. Some offered faint, unsettling smiles; others held a quiet judgment. She lay there in the dark, staring at the ceiling, the echo ofContinue Reading

അന്ന് ക്രിസ്മസ് ആയിരുന്നു. ബീച്ചാശുപത്രിയുടെ രണ്ടാം നിലയിലെ പോസ്റ്റ് സർജറി വാർഡിൽ ഇരുപത് പേരാണ് ഉണ്ടായിരുന്നത്.ആ വാർഡിലെ രാപ്പകലുകളെ അളന്നുകൊണ്ടിരുന്നത് അവിടെ കേട്ട നിലവിളികളുടേയും ആക്രന്ദനങ്ങളുടേയും ഏറ്റക്കുറച്ചിലിലൂടെ ആയിരുന്നു !മൂത്രതടസ്സത്തിൻ്റെ നിരവധി സർജറികൾ കഴിഞ്ഞ് അടിവയർ തുന്നിക്കെട്ടി അപ്പൻ മയങ്ങി ക്കിടക്കുകയാണ്..കൈകാലുകൾ കട്ടിലിനോട് ചേർത്ത് ബന്ധിച്ചിട്ടുണ്ട്. ഓപ്പറേഷൻ വിജയിച്ചെങ്കിലും മൂത്രത്തിന് പകരം കട്ടച്ചോരയാണ് പുറത്തേയ്ക്ക് വരുന്നത്! അനസ്തീഷ്യയുടെ ശക്തി കുറഞ്ഞതോടെ വേദനകൾ ഒന്നൊഴിയാതെ തിരികെ വന്നു.ആശുപത്രി എടുത്ത് മറിച്ച് വെയ്ക്കാനുള്ളContinue Reading