കഥ (Page 36)

അച്ഛനെയാരും പേര് വിളിക്കുന്നതായി കേട്ടിട്ടില്ല. എല്ലാവരും സഖാവെന്നേ വിളിക്കൂ. അതെന്താ അങ്ങനെയെന്ന് അച്ഛനോടുചോദിച്ചാൽ നിറഞ്ഞൊരു ചിരി മാത്രമാണ് മറുപടി. ആ വിളിയിൽ നിറഞ്ഞ സ്നേഹവും ബഹുമാനവും എന്റെ കുഞ്ഞുമനസ്സിനെ സന്തോഷിപ്പിച്ചു. ആ സന്തോഷത്തിന് അഭിമാനം എന്നാണ് അമ്മ പറഞ്ഞിരുന്ന പേര്. പക്ഷെ ഒരിക്കൽ മാത്രം ആ പേര് എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാനന്ന് എട്ടാം ക്ലാസിലാണ്. സ്ക്കൂൾ പി. റ്റി. എ. കളൊന്നും ഇന്നത്തെപ്പോലെ സജീവമല്ലാതിരുന്ന കാലം. സ്ക്കൂളിലൊരു സമരംContinue Reading

601 ആം മുറി തുറന്നു, കൈ മാത്രം പുറത്തോട്ടിട്ട് അവൾ അവനെ അകത്തേക്ക് ഒറ്റ വലി.എന്നിട്ട് ആപാദചൂഡം ഒന്നു വീക്ഷിച്ചു.ആ നോട്ടം അവൻ കൗതുകത്തോട് കൂടി ആസ്വദിച്ചെങ്കിലും തുടർന്നു ചോദിച്ചു“എന്നിട്ട് ?” ആ ചോദ്യത്തിൽ ജിജ്ഞാസയെക്കാൾ ആകാംക്ഷ കലർന്നിരുന്നു.“ഉഗ്രൻ..” അവൾ പറഞ്ഞു.അവൻറെ ശ്വാസം നേരെ വീണു.ഒരു കാലം കെട്ട കാലത്തിലുള്ള പ്രണയം ആയിരുന്നു അവരുടേത്.മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമ്പർക്കം നിയമവിരുദ്ധം ആക്കിയ കാലം.സുഹൃദ് ബന്ധങ്ങൾ മരവിച്ച കാലം.ഒറ്റപ്പെട്ടവർ വീണ്ടും ഒറ്റപ്പെട്ടContinue Reading

ഏകദേശം പതിനൊന്നു വയസ്സ് തികയാറായപ്പോൾ ആണെന്ന് തോന്നുന്നു ഇന്ദുമോളുടെ അച്ഛൻ അവളോട് ഒരു ചോദ്യം ചോദിച്ചത്. “ഇന്ദുമോളേ , നീ ഒരു ബുദ്ധിമാൻ ആണോ ബുദ്ധിമീൻ ആണോ ബുദ്ധിമൂൻ ആണോ?” ഇത് മൂന്നും തമ്മിലുള്ള വ്യത്യാസം ഇന്ദുമോൾക്കു അറിയില്ലെങ്കിലും, ചോദ്യത്തിൻറെ ഗതി അത്ര സുഖകരമല്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവൾക്കുണ്ടായിരുന്നു. “ബുദ്ധിമാൻ എന്ന് വെച്ചാൽ അതിബുദ്ധിക്കാരൻ ബുദ്ധിമീനിന്നു ബുദ്ധി അല്പം കുറയും ബുദ്ധിമൂനാണെങ്കിൽ തീരെ ഇല്ല ബുദ്ധി. നീ ഒരുContinue Reading

അങ്ങയുടെ പാദപത്മങ്ങളിൽ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി; എന്നാൽ ഇന്നാദ്യമായിട്ടാണ്‌ ഞാൻ അങ്ങയ്ക്കൊരു കത്തെഴുതുന്നത്. ഞാൻ എപ്പോഴും അങ്ങയുടെ അടുത്തുതന്നെയായിരുന്നു; അങ്ങു പറഞ്ഞ് പലതും ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ എന്നിൽ നിന്ന് അങ്ങും. എന്നാൽ ഒരു കത്തെഴുതാൻ വേണ്ട അകലം നമ്മൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഞാനിപ്പോൾ ഒരു തീർത്ഥാടനത്തിന്‌ പുരിയിൽ വന്നിരിക്കുകയാണ്‌; അങ്ങ് പതിവുപോലെ ഓഫീസ് ജോലിയിൽ സ്വയം മറന്നിരിക്കുകയായിരിക്കും. അങ്ങയ്ക്ക് കൊല്ക്കത്തയുമായുള്ള ബന്ധം ഒരൊച്ചിന്‌ അതിന്റെContinue Reading

നടയിലെ കല്യാണമണ്ഡപത്തിനരികെ കരിങ്കല്ല് പാകിയ തറയിൽ പടിഞ്ഞിരുന്ന് മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു.” ലീവില്‍ നാട്ടില്‍ വരുമ്പോള്‍, സമയമുണ്ടാക്കി ഇവിടെ വന്ന്- കഴിയുമെങ്കില്‍, ലോഡ്ജില്‍മുറിയെടുത്ത് ഒരു രാത്രി തങ്ങി- അന്ന് വൈകുന്നേരവും പിറ്റേന്ന് രാവിലെയും- അമ്പലത്തില്‍ തൊഴുത്, മടങ്ങുക എന്നത് വിവാഹം കഴിഞ്ഞത് മുതലുള്ള ശീലമാണ്. അയല്‍സംസ്ഥാനത്ത്, താമസിക്കുന്നതിനടുത്തൊക്കെ അമ്പലങ്ങളുണ്ടെങ്കിലും, പോകുന്ന പതിവില്ല. നിരുപദ്രവിയായ ഒരു നിരീശ്വരവാദിയാണ് ഞാന്‍. വിവാഹവും കുട്ടികളുടെ ചോറൂണും വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ വിവാഹവുമടക്കം ജീവിതത്തിലെ ഒരുപാട് നല്ല കാര്യങ്ങള്‍ നടന്നത് ഈContinue Reading