യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 17 – വടക്കൻ പാത
വടക്കൻ പാതയിൽ ഒട്ടകങ്ങൾ നടന്നു. മുകളിൽ കത്തിജ്വലിക്കുന്ന ആകാശം താഴെ മരുഭൂമി വറചട്ടിയായി. മണലിൽ നിന്ന് കൊടും ചൂട് നീരാവി പോലെ പൊന്തി. വഴികാട്ടിയുടെ കാഴ്ച മങ്ങി. അയാൾ കൊമ്പു വിളിച്ചു. ഖുറേഷികൾ യാത്ര മതിയാക്കി താവളമടിച്ചു. യാത്രക്കാർ ആശ്വസിച്ചു. കൂടാരത്തണലിൽ ഒട്ടകങ്ങളെ പോലെ കണ്ണടച്ചുകിടന്നു. പക്ഷേ, ഖുറേഷികൾ മയങ്ങിയില്ല. അവർ ഊഴമിട്ട് കാവലിരുന്നു. യാത്രക്കാരെ പഠിച്ചു. അവരുടെ നടപ്പുകളും എടുപ്പുകളും സൂക്ഷിച്ചു. തലപ്പാവുകളും ചെരുപ്പുകളും നോക്കി. ആഹാരം കഴിക്കുന്നതുംContinue Reading





















