പൂമുഖം COLUMNS വനിതാ കമ്മീഷൻ എന്ന ശുപാർശ കമ്മീഷൻ

വനിതാ കമ്മീഷനു മാറ്റം വരുത്താന്‍ ഇടതുപക്ഷ സര്‍ക്കാരിനു കഴിയുമോ? മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് എഴുതുന്നു.: വനിതാ കമ്മീഷൻ എന്ന ശുപാർശ കമ്മീഷൻ

േരളത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്കുള്ള ഏക ആശ്രയമാണ് വനിതാ കമ്മീഷന്‍. ആശ്രയം തേടിയത്തെുന്ന ഇരകളുടെ ധാരണ തങ്ങളുടെ പ്രശ്നങ്ങളെല്ലാം വനിതാ കമ്മീഷന്‍ പരിഹരിക്കുമെന്നാണ്. എന്നാല്‍ യാതൊരു അധികാരവുമില്ലാത്ത വെറും ഒരു ശുപാര്‍ശ കമീഷന്‍ മാത്രമാണ് നിലവില്‍ വനിതാ കമ്മീഷന്‍. ഇതിനൊരു മാറ്റം വരുത്താന്‍ ഇടതുപക്ഷ സര്‍ക്കാരിനു കഴിയുമോ?

നിരാലംബരായ സ്ത്രീകള്‍ക്ക് അത്താണിയാവേണ്ട വനിതാ കമ്മീഷന്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരം സംവിധാനമില്ലാത്ത വെറും ശുപാര്‍ശകമ്മീഷനാണ് ഇന്ന്. 1990 ലാണു വനിതാകമ്മീഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 25 വര്‍ഷം കഴിയുമ്പോഴും വനിതാ കമ്മീഷന് ഇന്നും സ്വന്തം കെട്ടിടമോ സ്ഥിരം ജീവനക്കാരോ ഇല്ല. ഇപ്പോള്‍ വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ വാടക പ്രതിമാസം ഒരു ലക്ഷം രൂപയോളമാണ്്. എന്നിട്ടും കെട്ടിടത്തില്‍ അത്യാവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഇല്ല. കമ്മീഷന്‍ മീറ്റിങ് നടത്തുന്നത് ഗസ്റ്റ് ഹൗസ് വാടകയ്ക്കെടുത്തിട്ടാണ്. മാസത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒരു തവണയെങ്കിലും കമ്മീഷന്‍ മീറ്റിങ് കൂടേണ്ടി വരും.

വനിതാകമ്മീഷന് സ്വന്തമായി നല്ലൊരു ലൈബ്രറി ഉണ്ട്. മുന്‍ കാലഘട്ടങ്ങളില്‍ ഗവേഷക വിദ്യാര്‍ത്ഥികളടക്കം ഈ ലൈബ്രറി ഉപയോഗിച്ചിരുന്നു. എന്നാല്‍ നിലവിലെ കെട്ടിടത്തിന്‍്റെ സ്ഥലപരിമിതി കാരണം ലൈബ്രറി പോലും പൊതുജനങ്ങള്‍ക്ക് ഉപയോഗയോഗ്യമല്ലാതായി.

സ്ഥിരം ജീവനക്കാര്‍ ഇല്ലാത്തതിന്‍െറ പ്രയാസവും വളരെ വലുതാണ്. വനിതാ കമ്മീഷനിലെ ജീവനക്കാരില്‍ വിരലിലെണ്ണാവുന്ന ചില ക്ളാസ് ഫോര്‍ ജീവനക്കാരൊഴികെ എല്ലാവരും ഡെപ്യൂട്ടേഷനിലാണ്. മാറി മാറി വരുന്ന ജീവനക്കാര്‍ക്ക് സ്ഥാപനത്തോട് പ്രത്യേകിച്ചൊരു കൂറോ മമതയോ ഇല്ല. 

കാര്യങ്ങള്‍ കൈകാര്യം ചെയ്യും രേഖകള്‍ സൂക്ഷിക്കാനും അതുകൊണ്ടുതന്നെ ആരും താല്പര്യപ്പെടുന്നില്ല. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയുള്ള അടിസ്ഥാനവിവരശേഖരം പോലും ലഭ്യമല്ല. എന്‍ ജി ഒ കള്‍ വഴി നടത്തുന്ന ചില്ലറ പഠനങ്ങനങ്ങള്‍ ഒഴിച്ചാല്‍ സ്വന്തമായ ഒരു ഗവേഷണപ്രവര്‍ത്തനവും കമ്മീഷന്‍ ഏറ്റെടുത്തു ചെയ്യാറില്ല.

അടിയ്ക്കടി ഓഫീസ് മാറേണ്ടിവരുന്നതിനാല്‍ കേസുകളുടെ രേഖകളടക്കം പലപ്പോഴും നശിപ്പിക്കേണ്ടിയും വരുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഒരു കാര്യങ്ങള്‍ക്കും യാതൊരു വ്യവസ്ഥയുമില്ല. പുതുതായി വരുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ നടന്ന കാര്യങ്ങള്‍ പോലും അറിയാനാവാത്തതിന്‍െറ പ്രശ്നങ്ങളും ഏറെയാണ്. വനിതാ കമ്മീഷന് കാര്യമായ അധികാരങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വരുന്ന പരാതികള്‍ പരിശോധിച്ച് അതാത് വകുപ്പുകള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ മാത്രമേ കമ്മീഷന് സാധിക്കൂ. സ്വന്തമായി ഒരു കേസിലും തീരുമാനമെടുക്കാനോ ആരേയും ശിക്ഷിക്കാനോ കമ്മീഷന് അധികാരമില്ല. എന്നാല്‍ ആശ്രയം തേടിയത്തെുന്ന ഇരകളുടെ ധാരണ തങ്ങളുടെ പ്രശ്നങ്ങളെല്ലാം വനിതാ കമ്മീഷന്‍ പരിഹരിക്കുമെന്നാണ്.

അംഗങ്ങളെല്ലാം രാഷ്ട്രീയ നിയമനങ്ങളായതു കൊണ്ട് ആരേയും യോഗ്യതയോ കഴിവോ നോക്കിയല്ല നിയമിക്കുന്നതും. കേസും നിയമപ്രശ്നങ്ങളും നിത്യനേ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാല്‍ അടിസ്ഥാനപരമായ നിയമവിവരം അംഗങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ഇടയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള അംഗങ്ങളും ജീവനക്കാരും ഉണ്ടായെങ്കില്‍ മാത്രമേ നീതി തേടിയത്തെുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയൂ. സ്ഥിരം കെട്ടിടവും ജീവനക്കാരും നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളഅംഗങ്ങളും ഉണ്ടാകാത്തിടത്തോളം കാലം ഇതൊരുശുപാര്‍ശ കമ്മീഷന്‍ മാത്രമായിരിക്കും. ഇടതുപക്ഷ സര്‍ക്കാര്‍ വനിതാ കമീഷന്‍ പുനസംഘടിപ്പിക്കുമ്പോള്‍ രാഷ്ട്രീയത്തിനതീതമായി യോഗ്യതയുള്ള ചെയര്‍പേഴസണേയും അംഗങ്ങളേയും നിയമിക്കുമോ? കുറച്ച് അധികാരങ്ങള്‍ കമീഷനു നല്‍കുമോ? എങ്കില്‍ മാത്രമേ ഇതുകൊണ്ട് സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കു…


Comments
Print Friendly, PDF & Email

You may also like