യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 13 – പുറപ്പാട്
നേരം ഇരുട്ടിത്തുടങ്ങി. തണുപ്പകറ്റാൻ മരുപ്പച്ചയിലെമ്പാടും തീക്കുണ്ഡങ്ങൾ ഉയർന്നു. കൂടാരങ്ങൾക്ക് മുമ്പിൽ ചൂടും വെളിച്ചവും പടർന്നു. ശൈഖിൻ്റെ കൂടാരത്തിന്റെ മുമ്പിലും ഒരുഅഗ്നികുണ്ഡം എരിഞ്ഞിരുന്നു.കാവൽക്കാർ കാതോർത്തു. കൂടാരത്തിൽ നിന്ന് ഒറ്റക്കമ്പിനാദം കാറ്റിനെപ്പോലെ മൂളൂന്നുണ്ട്. പേർഷ്യൻ ജമുക്കാളത്തിൽ ചാരിക്കിടന്ന നാട്ടുപ്രമാണിമാരുടെ വിരലുകൾ ആ രാഗത്തിന് താളം പിടിച്ചു. സ്വർണ്ണത്തളികയിൽ വിശിഷ്ട ഭോജ്യങ്ങളുമായി ഇടക്കിടെ പരിചാരകർ വന്നുപോയിരുന്നു. ശരറാന്തൽവെളിച്ചത്തിൽ ഈത്തപ്പഴങ്ങൾ രത്നങ്ങളായി. പരിചാരകർ പാനിയം പകർന്നുകൊണ്ടിരുന്നു. കൂടാരത്തിലെ വായുവിൽ മരക്കറയുടെ എരിയുന്ന മണം പോലെ കുന്തിരിക്കംContinue Reading





















