നോവൽ (Page 10)

ഗർഭിണി എന്ന പ്രത്യേക പരിഗണനകളോ, ശുശ്രൂഷകളോ തുടർന്നും സന്ദീപിന്‍റെ വീട്ടിലെ ആരിൽ നിന്നും ലഭിക്കുകയുണ്ടായില്ല. പാത്രം കഴുകലും, തൂത്തുവാരലും തുടങ്ങി ഭക്ഷണം ഉണ്ടാക്കുന്നതൊഴിച്ച് മിക്ക ജോലികളും ആ ദിവസങ്ങളിൽ താനായിരുന്നു ചെയ്തിരുന്നത്. സത്യത്തിൽ സന്ദീപുമായ് നേർക്കുനേർ വരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുക എന്ന അർത്ഥത്തിൽ അതൊരു രക്ഷപ്പെടലും കൂടിയായിരുന്നു. ഗർഭകാലത്തിന്‍റെ ആ അവസാന നാളുകളിലും പലവട്ടം പരസ്യമായി അപമാനിക്കപ്പെട്ടു. അതിൽ രണ്ടെണ്ണം സ്വയം ചോദിച്ച് മേടിച്ചതും. അതെന്തിനെന്നറിഞ്ഞാൽ നാണം കെട്ടവൾ എന്നേവരുംContinue Reading

രാജകൊട്ടാരവും അന്തപ്പുരവും ശേലാക്കുളവും അസ്മേദേവൂസിന് ഏറെ മധുരിച്ചു.ഉപദേശിക്കാൻ ചുറ്റിനും മന്ത്രിമാർ …ഊഴം കാത്തു നിൽക്കുന്ന റാണിമാർ ….നേരം പോക്കിന് കന്യകമാർ …. .പക്ഷേ , ന്യായാസനം ഏറെ കയ്ച്ചിരുന്നു. സഹായകരും ഇല്ല. പരാതികൾ തീർപ്പാക്കാൻ രാജാവ് ഏറെ വിയർത്തു. ഉദ്യോഗസ്ഥർ അമ്പരന്നു.ശലമോന്റെ തീർപ്പുകൾ കേൾക്കാൻ സഞ്ചാരികൾ കൊട്ടാരത്തിൽ വരിക പതിവായിരുന്നു. അവർ രാജാവിനെ തുറിച്ചു നോക്കി. ശലമോൻ്റെ പ്രേതമാണോ ന്യായാസനത്തിൽ ഇരിക്കുന്നത്?രാജാവിൻ്റെ ജ്ഞാനം മന്ദിഭവിച്ചതിൽ പണ്ഡിതനായ ഹേമാൻ ഖിന്നനായി. വർഷങ്ങൾക്ക്Continue Reading

“വരിക വരിക സഖികളേവിളവെടുപ്പു സമയമായി…. “താഴ്‌ വരയിലെ തോട്ടത്തിലേക്ക് നടക്കുമ്പോൾ ദാസിമാർ പാടി. മുന്തിരി വിളയുമ്പോഴാണ് അർഗോബ് താഴ്‌വരയിലെ സ്ത്രീകളൂടെ കൈകളും മുഖവും മനസ്സും ചുവന്നു തുടുക്കുക.ദാഹമകറ്റാൻ കൽഭരണിയുടെ വക്കു വരെ കുടിവെള്ളം…ഭക്ഷിക്കാനായി കുട്ടകൾ നിറയെ അപ്പങ്ങൾ….പാത്രങ്ങളിൽ മലർ….കേൾക്കാൻ കിന്നരനാദങ്ങൾ…..മുന്തിരിക്കുലകൾ ചുമക്കുന്ന ദാസികളോട് മേൽനോട്ടക്കാരൻ പറഞ്ഞു.“ഇതാ ,തുത് മോസ റാണി വരുന്നു.”അവർ റാണിയെയും പരിവാരത്തെയും വരവേറ്റു.“ശലമോൻ രാജാവ് വിജയിക്കട്ടെ “റാണി പറഞ്ഞു.“രാജാവ് നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ.”മുന്തിരിക്കുലകൾ കത്രിക്കാൻ തുടങ്ങിയിരുന്നു. വിളവെടുപ്പിനായി മാതാവിനെContinue Reading

സെനീറിൽ നിന്ന് തുരത്തപ്പെട്ട പുള്ളിപ്പുലികൾ താഴ്‌ വരയിലിറങ്ങി ആടുകളെ കടിച്ചു കീറി. ആട്ടിടയരുടെ നെഞ്ചിൽ ചോരപൊടിഞ്ഞു. അവർ കരഞ്ഞു. അങ്ങനെയൊരു പരിണാമം സ്വപ്നത്തിൽ പോലും ശലോമോൻ പ്രതീക്ഷിച്ചില്ല. രാജാവ് ചിന്താകുലനായി. മറ്റൊരു സ്ഥലത്തേക്ക് ആ ജന്തുക്കളെ മാറ്റിയാലും അവയുടെ ക്രൗര്യം കുറുയുകയില്ല. ശേഷിക്കുന്നത് സംഹാരമാണ്. ശലമോൻ മടിച്ചു. അത് കാടിന്റെ സന്തുലനം നശിപ്പിക്കും എന്താണ് ചെയ്യുക? അസ്മോദേവൂസിനെ വരുത്തി കൽപ്പിച്ചു. . “ആ ജന്തുക്കളെ നീ ശാന്തമാക്കണം.” അവൻ ചിരിച്ചു.Continue Reading

നോവൽ ഇതൾ 16 അദ്ദേഹത്തിന് മറ്റൊരു ബന്ധം അത് പുരുഷനോ സ്ത്രീയോ ആരുമായിട്ടും ​ആയ്‌ക്കോട്ടെ ​ അതായിരുന്നില്ല എന്റെ സങ്കടം .എന്തിനാണ് ആ ജീവിതത്തിലേക്ക് എന്നെ വലിച്ചിട്ട​ത് ​? ​. നിശ്ചയത്തിനും, വിവാഹത്തിനും ഇടയിൽ ഒന്നരമാസമുണ്ടായിരുന്നു. വിവാഹത്തിന് താത്പര്യമില്ല എന്നറിയിക്കാൻ എന്തായിരുന്നു തടസ്സം​?​. അവിടെയാണ് ഞാൻ​ ​ആ ചതി മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ജേഷ്ഠൻമാർക്ക് മൂന്നാൾക്കും, മൂത്ത സഹോദരിക്കും ഈ ബന്ധങ്ങൾ അറിയാമായിരുന്നു.ബന്ധുബലം ഇല്ലാത്തിടത്തുനിന്ന്​.​ ഈ വിധം പ്രതികരണശേഷിയില്ലാത്ത ഒരു പെൺകുട്ടിയിലൂടെContinue Reading