സുരേഷ് നെല്ലിക്കോട്

സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.

Death is not extinguishing the light; it’s putting out the lamp because a new dawnhas come. – Rabindranath Tagore എന്നുമുതലാണ്‌ മരണത്തെക്കുറിച്ച് ഭയപ്പെടാന്‍ തുടങ്ങേണ്ടത് എന്നുള്ള ഒരു ചോദ്യം ആദിയും അന്തവുമില്ലാതെ നമ്മുടെയൊക്കെ മുമ്പിലുണ്ട്. അര്‍ത്ഥരഹിതമായ ആ ചോദ്യം എന്നെയെത്തിക്കുന്നത് വിഖ്യാത അമേരിക്കന്‍ ചലച്ചിത്രകാരനായ വുഡി അലനിലേയ്ക്കാണ്‌. ജീവിതത്തേയും മരണത്തേയും ലാഘവമായി കാണാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ എന്‍റെ മനസ്സിലേയ്ക്ക് അദ്ദേഹമാണ്‌ കടന്നു വരുന്നത്. ദൈവത്തെContinue Reading

കഴിഞ്ഞദിവസം ടോമിനെ ഒരു ടെലിവിഷന്‍ വാര്‍ത്തകള്‍ക്കിടയില്‍ കണ്ടു. നല്ല വാര്‍ത്തകള്‍ക്കിടയിലല്ലെന്നു മാത്രം. കൂടെ രണ്ടുമൂന്നു പോലീസുകാരുമുണ്ട്. പഴയ, തിളങ്ങുന്ന കുര്‍ത്തയും സ്വര്‍ണ്ണമാലയും നിറമുള്ള കണ്ണടയുമൊക്കെയുണ്ട്. മുഖം മറച്ചിട്ടൊന്നുമില്ല. അതിനാല്‍ത്തന്നെ പഴയ ആത്മവിശ്വാസത്തില്‍ കുറവൊന്നും കാണാനുമില്ല. പണ്ടൊക്കെ വണ്ടിയുടെ മുന്നിലേയ്ക്ക് കയറിയിരുന്നയാള്‍ ഇപ്പോള്‍ ജീപ്പിന്‍റെ പിന്നിലേയ്ക്കാണെന്നു മാത്രം. കൂടെ ഒരു പോലീസുകാരനും. സ്ഥലം തലസ്ഥാനം. കുറ്റം വിശ്വാസവഞ്ചന, ചതി, കള്ളപ്രമാണങ്ങളുണ്ടാക്കല്‍, തിരുത്ത്, തിരിമറി…. അങ്ങനെ പലതും. നാല്‍‌പ്പതു വര്‍ഷം മുമ്പുള്ള എണ്ണപ്പട്ടണത്തിലേയ്ക്ക് ടോംContinue Reading

ഈഡയെ പരിചയപ്പെടുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആ പേരില്‍ പവേല്‍ പാവ്‌ലിക്കോവ്‌സ്‌ക്കി (Pawel Pawlikovski) യുടെ ഒരു സിനിമയുണ്ടെന്നും എന്‍റെ ഇഷ്ട ചിത്രങ്ങളിലൊന്നാണതെന്നുമായിരുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രം ഞാന്‍ കുറെ ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഈ ഈഡ ആ ഈഡയെക്കുറിച്ച് കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ല. ഇപ്പോള്‍ സര്‍‌വ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ ആ കറുത്ത സുന്ദരിയുടെ ബാല്യം കാനഡയിലെ ന്യൂ ബ്രണ്‍സ്‌വിക്കിലെ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമം കാണുന്ന ആദ്യത്തെ കറുത്ത കുടുംബം.Continue Reading

                                              ലിയൊനാര്‍ഡോ ഡികാപ്രിയോ 2016 ലെ അന്താരാഷ്ട്ര ചലച്ചിതോത്സവം ഇക്കഴിഞ്ഞ 18 ന്‌ ടൊറോന്‍റോയില്‍ കൊടിയിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയുടെ കണ്ണുകളുമായി ഉറ്റുനോക്കിയിരുന്നത് അവര്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഏതൊക്കെയാണെന്നുള്ളതായിരുന്നു. പഴയ ഒരു ചരിത്രം നോക്കിയാല്‍ ഈ തെരഞ്ഞെടുപ്പ് ഓസ്‌കര്‍ പുരസ്കാരങ്ങളിലേയ്ക്കുള്ളContinue Reading

എസ്ക്കലേറ്ററിന്‍റെ തൊട്ടുമുമ്പിലെ പടിയില്‍ നിന്ന് സെല്‍ഫോണ്‍ സന്ദേശങ്ങള്‍ പരതിക്കൊണ്ടിരുന്ന മെലിഞ്ഞ സുന്ദരന്‍ ഫോണ്‍ കീശയിലിട്ട് തൊട്ടു താഴെനില്‍ക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് ‘ഹെലോ’ പറഞ്ഞു. മേളയിലെ ചിത്രങ്ങള്‍ ഏതെങ്കിലും കണ്ടിരുന്നോ, പൊതുവേ യുള്ള അഭിപ്രായം എങ്ങനെ എന്നൊക്കെ എന്നോടു ചോദിച്ചു. തിരിച്ചും ഉപചാരങ്ങള്‍ പറയുന്നതിനിടെ അദ്ദേഹത്തിന്‍റെ ലാന്‍‌യാര്‍ഡില്‍ തൂങ്ങുന്നത് റിച്ചി മേത്ത എന്ന പേരാണെന്നു കാണുമ്പോള്‍ എന്‍റെയുള്ളില്‍ സന്തോഷത്തിന്‍റെ വേലിയേറ്റം. ‘ഇന്‍ഡ്യ ഇന്‍ എ ഡേ’ – ആ വാക്കുകള്‍Continue Reading