സുരേഷ് നെല്ലിക്കോട്

സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.

അഞ്ചു തിരശ്ശീലകളിലായി എണ്‍പതു ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് 1976 ല്‍ ആരംഭിച്ച ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ വര്‍ഷം നാല്പത്തിരണ്ടാം വയസ്സിലെത്തുകയാണ്‌. സെപ്റ്റംബര്‍ ഏഴു മുതല്‍ പതിനേഴുവരെയാണ്‌ ഈ വര്‍ഷത്തെ ചലച്ചിത്രമേള. 28 പ്രദര്‍ശനശാലകളിലായി 255 മുഴുനീള ചിത്രങ്ങളും 84 ഹ്രസ്വചിത്രങ്ങളുമായി ഒട്ടേറെ പുതുമകളോടുകൂടിത്തന്നെയാണ്‌ ഇക്കുറിയും ടൊറോന്‍റോ നഗരം ചരിത്രത്തില്‍ ഈ ഉത്സവം രേഖപ്പെടുത്തുന്നത്. ഇതില്‍ തന്നെ 147 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനവും ഇതിനോടനുബന്ധിച്ചാണു നടക്കുന്നത്. മേളയിലേയ്ക്ക് സമര്‍പ്പിക്കപ്പെട്ട 6166 ചിത്രങ്ങളില്‍ നിന്നാണ്‌Continue Reading

കഥാപാത്രങ്ങള്‍ 1. ചീഫ് അഥവാ പരമോന്നത കോടതി 2. ചീഫിനു താഴെ ഒന്നാമന്‍ – (സവര്‍ണ്ണന്‍, വെളുത്തവന്‍, വെള്ളക്കാരന്‍ അങ്ങനെയുള്ളവന്‍ വേണം ഈ വേഷത്തിനായി പരിഗണിക്കപ്പെടേണ്ടത്. ഇന്ത്യയിലെ കറുത്തവന്‍, സവര്‍ണ്ണനാണെങ്കിലും ഈ വേഷത്തിനായി അപേക്ഷിക്കേണ്ടതില്ല. അങ്ങനെയുള്ള ഒരാള്‍ക്ക് അത്ര നിര്‍ബ്ബന്ധമാണെങ്കില്‍, ഇനി താഴെ പറയുന്ന വേഷത്തിനായി അപേക്ഷിക്കാം. പരിഗണിക്കപ്പെട്ടേക്കും. ‘ഒന്നാമന്‍’ എന്ന ഒരു ഈഗോ അഭികാമ്യം) 3. രണ്ടാമന്‍. (കറുപ്പോ,  തവിട്ടു നിറമെന്ന പറയപ്പെടുന്ന കറുപ്പോ നിറമുള്ളവന്‍ ആകാം. ഒന്നാമന്‍റെContinue Reading

  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി, ആറായിരത്തിലധികം പേരുടെ ഹൃദയത്തില്‍ സ്നേഹബഹുമാനങ്ങളോടെ കുറിച്ചിട്ട, മായ്ക്കാനാവാത്ത ഒരു പേരാണ്. സര്‍ നിക്കളസ് വിന്‍റണിന്‍റേത്. (Sir Nicholas Winton). 1939 ‌ല്‍ നാത്‌സികളുടെ ക്രൂരപീഡനത്തിന്‍റെ കല്ത്തുറുങ്കുകളില്‍ പെടാതെ രക്ഷിക്കപ്പെട്ട 669 കുട്ടികളും അവരുടെ പിന്‍‌മുറക്കാരുമാണവര്‍. രക്ഷപ്പെട്ട കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ ആ കഥ പിന്‍‌തലമുറയ്ക്കു പറഞ്ഞുകൊടുത്തിട്ടുണ്ടെങ്കിലും, 1988 ല്‍ നിക്കളസ് വിന്‍റണ്‍ എന്നയാള്‍ പുറത്തറിയപ്പെടുമ്പോളാണ്‌ തങ്ങളുടെ രക്ഷകനെ അവര്‍ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും രക്ഷിതരില്‍ പലരും ഈContinue Reading

  നാല്പത്താറു പശുക്കളുള്ള ഗോപാലന്‌ ഗോപാലശ്രീ പുരസ്ക്കാരം. പശുക്കള്‍ക്ക് കാടിവെള്ളവും ഉണക്കപ്പുല്ലും പഴത്തൊലിയും കപ്പമുട്ടിയും മൂക്കില്‍ തുളയിട്ട് അതിലൂടെ കയറും വിധി പോലെ നാലുമുഴം കയര്‍ വേറെയും!Continue Reading

  പാമ്പുകളും, ചിലന്തികളും, തെരുവുനായ്ക്കളും, വഴിയോരത്തു നിന്നു മൂത്രമൊഴിക്കുന്ന ആണുങ്ങളും, വെള്ളം കുടിക്കാതെയും മൂത്രം പിടിച്ചുനിറുത്തിയും യാത്രചെയ്യുന്ന പെണ്ണുങ്ങളും, തുറുകണ്ണന്മാരായ വായ്‌നോട്ടക്കാരും, പിച്ചക്കാരുമൊക്കെ അലിസാന്‍ഡ്ര മനസ്സിന്റെ ചുവരില്‍ വരച്ചുസൂക്ഷിക്കുന്ന ചിത്രത്തിലുണ്ടായിരുന്നു. കേട്ടുകേള്‍വികളില്‍ നിന്നും ദൃക്‌സാക്ഷിവിവരണങ്ങളില്‍ നിന്നും പലവിധ കഷണങ്ങള്‍ ചേര്‍ത്തുവച്ച് അവള്‍ കാണാനിരിക്കുന്ന കേരളത്തിന്‍റെ ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു. അതില്‍ അവസാനമായി ചേര്‍ത്തുവച്ചത് ചോറുവിളമ്പുന്ന ഭക്ഷണശാലകളെല്ലാം കേരളത്തില്‍ ഹോട്ടലുകളായതും, പഴയ ചാരുകസേരകളിലിരുന്ന് വിപ്ലവം പ്രസംഗിച്ചവരുടെ പുതിയ തലമുറ ഫെയ്സ്ബുക്കിലേയ്ക്ക് മാറിയതുമായിരുന്നു. ഒരുContinue Reading