സുരേഷ് നെല്ലിക്കോട്

സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.

എസ്ക്കലേറ്ററിന്‍റെ തൊട്ടുമുമ്പിലെ പടിയില്‍ നിന്ന് സെല്‍ഫോണ്‍ സന്ദേശങ്ങള്‍ പരതിക്കൊണ്ടിരുന്ന മെലിഞ്ഞ സുന്ദരന്‍ ഫോണ്‍ കീശയിലിട്ട് തൊട്ടു താഴെനില്‍ക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് ‘ഹെലോ’ പറഞ്ഞു. മേളയിലെ ചിത്രങ്ങള്‍ ഏതെങ്കിലും കണ്ടിരുന്നോ, പൊതുവേ യുള്ള അഭിപ്രായം എങ്ങനെ എന്നൊക്കെ എന്നോടു ചോദിച്ചു. തിരിച്ചും ഉപചാരങ്ങള്‍ പറയുന്നതിനിടെ അദ്ദേഹത്തിന്‍റെ ലാന്‍‌യാര്‍ഡില്‍ തൂങ്ങുന്നത് റിച്ചി മേത്ത എന്ന പേരാണെന്നു കാണുമ്പോള്‍ എന്‍റെയുള്ളില്‍ സന്തോഷത്തിന്‍റെ വേലിയേറ്റം. ‘ഇന്‍ഡ്യ ഇന്‍ എ ഡേ’ – ആ വാക്കുകള്‍Continue Reading

ടൊറന്റോ ഫെസ്റ്റിവൽ റിപ്പോർട്ട് – രണ്ട് മീരാ നയ്യാര്‍ സം‌വിധാനം ചെയ്ത ‘ക്വീന്‍ ഒഫ് കത്‌വേ’യുടെ ആഗോള പ്രദര്‍ശനോദ്ഘാടനവേദിയായിരുന്നു സെപ്തംബര്‍ 10, ശനിയാഴ്ച. പൂര്‍ണ്ണമായും യുഗാണ്ടയില്‍ ചിത്രീകരിച്ച, വാള്‍ട്ട് ഡിസ്‌നി നിര്‍മ്മിച്ച ചിത്രം. അതിന്‍റെ സം‌വിധായികയായി മീര നയ്യാര്‍ തെരഞ്ഞെടുക്കപ്പെട്ടതു തന്നെ നമുക്കോരോരുത്തര്‍ക്കും അഭിമാനമുളവാക്കിയ ഒരു വാര്‍ത്തയായിരുന്നു. ഇതൊരു ജീവിതകഥ (biopic) യാണ്‌. കമ്പാലയിലെ ചേരിപ്രദേശത്ത് പട്ടിണിയോടു മല്ലിട്ട് ജീവിക്കേണ്ടി വന്ന ഹാരിയറ്റ് മുതേസി എന്ന വിധവയായ അമ്മ സ്വന്തംContinue Reading

പ്രസിദ്ധ നടനായ ഡെന്‍സെല്‍ വാഷിംഗ്‌ടന്‍ പ്രധാന വേഷം അഭിനയിക്കുന്ന, ആന്തോണ്‍ ഫുക്വയുടെ ‘ദ മാഗ്‌നിഫിസെന്‍റ് സെവെന്‍’ (The Magnificent Seven) പ്രദര്‍ശിപ്പിച്ചുകൊണ്ട് ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേള (2016) യുടെ തിരിതെളിഞ്ഞു. അഞ്ചു തിരശ്ശീലകളിലായി 80 സിനിമകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് 1976 ല്‍ ആരംഭിച്ച ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേള ഈ വര്‍ഷം നാല്പ്പത്തൊന്നാം വയസ്സിലേയ്ക്ക് കടന്നു. സെപ്‌തംബര്‍ 8 മുതല്‍ 18 വരെ നീണ്ടു നില്‍ക്കുന്ന ഈ ഉത്സവക്കാലത്തേയ്ക്ക് കഴിഞ്ഞകാലങ്ങളില്‍ നിന്ന് ഒട്ടേറെContinue Reading

  ബഹുമാനപ്പെട്ട തത്ത്വമസീ, താങ്കള്‍ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും, അയല്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആയതിനാല്‍ പതിവുപോലെ മരുന്നുകടയില്‍ കൊടുത്തു. അവരതു വായിച്ചുനോക്കി 12 ഗുളികകള്‍ തന്നു. രണ്ടെണ്ണം വലുതു വായിലിടാന്‍ ഭാവിച്ചപ്പോള്‍ അശരീരി ഉണ്ടായി. ആ ഗുളികകള്‍ രണ്ടും വയര്‍ ഇളക്കാനുളളതാണ്. 10 എണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്ടി വിയ്യൂര്‍ക്കു തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും കണ്ടു.. ഹൃദയത്തില്‍നിന്നു മനസ്സിലായി താങ്കള്‍ 29-ന് എന്റെ വീട്ടില്‍ ഉണ്ണാന്‍Continue Reading

രണ്ടു പതിറ്റാണ്ടിനു ശേഷമായിരുന്നു മോഹനചന്ദ്രനോട് സംസാരിക്കുന്നത് തന്നെ. അതും ഫോണിൽ. അവനിപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലാണ്. 8-9-10 ക്ലാസ്സുകളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളജിലെത്തിയപ്പോൾ ഞങ്ങൾ വെവ്വേറെ ഗ്രൂപ്പുകളിലായി. വിട്ടുപോയതൊക്കെ പൂരിപ്പിച്ച് ഞങ്ങൾ പുതിയ കാലത്തേയ്ക്കു വന്നു. അതിനിടയിൽ തെന്നിത്തെറിച്ച് വീണ്ടും പഴയ ചില സൗഹൃദങ്ങളിലേയ്ക്കും പഴയ അദ്ധ്യാപകരിലേയ്ക്കും പലകുറി വീണു.എട്ടിലും ഒമ്പതിലും അവനെ നിരന്തരം തേജോവധം ചെയ്ത ഒരു അദ്ധ്യാപകനുണ്ടായിരുന്നു.പൗലോസ് സർ. അവന്‍റെ ചിലContinue Reading