ഖസാക്കിന്റെ പ്രതിഹാസം
1 കൂമൻകാവ്പഴയ ഗ്രാമാതിർത്തിയല്ല.തിടംവെച്ചു പടർന്നമാഞ്ചുവടുകളിലിപ്പോഴുംപഴങ്കഥകളുടെ കരിയിലകള്‍അടര്‍ന്നു വീണു മൂടിയഖസാക്കിലേക്ക്കറുത്തിഴയുന്ന നെടുമ്പാത.പുകയുയരുന്ന പഴയ കൂരകളെഓർക്കാൻ പോലുമാവാതെപണ്ടേ വന്നറിഞ്ഞതെന്നഒരോര്‍മ്മയില്‍ശിവരാമൻ നായരുടെഞാറ്റുപുര.രവിയോര്‍ക്കുകില്ലെങ്കിലുംപഴയപടി കിടന്നു. 2 അപ്പുക്കിളിയുണ്ട്പള്ളിപ്പറമ്പിനുമപ്പുറത്ത്ഞാറ്റുവേലയായിഉമിനീരൊലിപ്പിച്ചു കൊണ്ട്പിടിച്ചു വച്ച തുമ്പിച്ചിറകിൽപറക്കാനായുന്നു. 3 രവിയോടുള്ള കലിപ്പടങ്ങാതെപേർഷ്യൻ സുഗന്ധമണിഞ്ഞനൈസാമലിക്കു പിറകെഖസാക്കിലെ യാഗാശ്വംമുടന്തി നീങ്ങുന്നു. 4 കുപ്പുവച്ചനിപ്പോഴുംപഴയ കലുങ്കിൽത്തന്നെകുന്തിച്ചിരിക്കുന്നു.കാലംകരിങ്കൽ പ്രതിമയാക്കിയോ? 5 പഴയ കിണറിന്‍റെ പടുതകളിലൂടെആഴം മതിക്കാത്ത ഇരുള്‍ക്കയങ്ങളില്‍മുങ്ങാങ്കോഴിയായിമുങ്ങി മുങ്ങിപ്പോയിപഴകിയതും തുരുമ്പിച്ചതുമായഭാഷയുടെ കരണ്ടികളും കോരികകളുംസൂര്യരശ്മികളും നിലാപ്പുടവകളുംകണ്ടെടുക്കുന്നുവായനയില്‍തന്‍റെ പ്രിയപ്പെട്ട പൂച്ചകളുടെകണ്ണുകളെന്നറിയാതെ. 6 ‘മാ’ ‘ന്‍’ മായനെന്നല്ലാതെകൂട്ടിവായന സാദ്ധ്യമാകാതെകുട്ടാടന്‍ പൂശാരിയായിനിറം മാറുന്നContinue Reading





















