ജ്യോതി ടാഗോർ (Page 4)

ആലപ്പുഴ ആര്യാട് സ്വദേശി.
കഥകൾ, സിനിമനിരൂപണം, നാടകം, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. അമച്ച്വർ ഫോട്ടോഗ്രാഫറാണ്. ഗ്രന്ഥശാല പ്രവർത്തകനാണ്.

വിശാലമായ ഹാളിൻ്റെയറ്റത്ത് നാരായണഗുരുവിൻ്റെ മനോഹരമായ ശില്പമുണ്ട്. അലംകൃതമായൊരു ആർച്ചിനാൽ വേർതിരിക്കപ്പെട്ട ആഭാഗത്തിന്, നിലവിളക്കും മാലയും പൂക്കളും ധൂമവുമൊക്കെച്ചേർന്ന് ഒരു പൂജാമുറിയുടെ ഛായ നൽകി. അതിഥികൾ കൊണ്ടുവന്ന സമ്മാനപ്പൊതികൾ അവിടെ കുന്നുകൂടിക്കിടന്നു. വന്നവരെല്ലാം ഗുരുരൂപം കണ്ടു കണ്ണിമ ചിമ്മാതെ നോക്കിനിൽക്കുകയും ഗംഭീരമെന്ന് പ്രശംസിക്കുകയും ചെയ്തു. അവരോടെല്ലാം, ” ഗുരുദേവൻ കഴിഞ്ഞേ തനിക്ക് മറ്റെന്തുമുള്ളൂ…” എന്ന് ഗൃഹനാഥൻ വിനയാന്വിതനായി. അയാളുടെ മകൾ ഋതിമതിയായതറിഞ്ഞ് വന്നവർക്കിടയിൽ പുതുവസ്ത്രങ്ങളാലും ആഭരണങ്ങളാലും അലംകൃതയായി കാണപ്പെട്ട പെൺകുട്ടിയുടെയും ഗുരുവിൻ്റെയുംContinue Reading

സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ…അവന്റെ വകയാണ്. ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ്ബുക്കിൽ തെറ്റായി കൊടുത്തിരുന്ന ദിവസം നോക്കി ആശംസയയച്ചിരിക്കുന്നു – കാമുകനാണത്രെ!!രണ്ടുപറഞ്ഞിട്ടുതന്നെകാര്യം. ലാപ്പ്ടോപ്പ് ഓഫ് ചെയ്തിട്ട് ഫോൺ എടുത്തു – അത് സ്വിച്ച്ഓഫ് !! ദേഷ്യം വർദ്ധിച്ചു.അമ്മയുടെ ഫോൺ അടിച്ചുമാറ്റി, മുകൾനിലയിലേയ്ക്ക് കയറി. അവന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി – 828124… 24 ആണോ 42 ആണോ?!ഒരുനിമിഷം ആലോചിച്ചു – 24Continue Reading

“നിങ്ങളിതെന്ത് ഭാവിച്ചാണ് കുട്ടികളെ, അതൊക്കെ പഴംകഥയല്ലേ!!! നേരംപോക്കിനാരോ പടച്ചുണ്ടാക്കിയ കഥ…” അമ്മമാരുടെ വാക്കുകൾ ചെറുമുയലുകൾക്കത്ര പിടിച്ചില്ല. ” കഥയായാലും കാര്യമായാലും, ആമകളോട് ഓടിത്തോറ്റ മിത്തും പേറിയെത്രനാളിങ്ങനെ ജീവിക്കും?! ” അവർ കൂട്ടത്തോടെ ബഹളംവെച്ചു. ” നിങ്ങളിതേത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. യുക്തിയുള്ള ആരെങ്കിലും ഈ കെട്ടുകഥയൊക്കെ വിശ്വസിക്കുമോ..!!” മുതിർന്നവർ വീണ്ടും പറഞ്ഞുനോക്കി. ” ആ കടുവയും പുലിയും കുരുനരിയും ഒക്കെ കളിയാക്കുന്നു. ഞങ്ങൾക്കിനിയീ നാണക്കേട് സഹിക്കാൻ വയ്യ…” യുവാക്കളുടെ പരിദേവനം.” വീണ്ടുമൊരോട്ടContinue Reading

മണ്ണാങ്കട്ടയും കരിയിലയും വീണ്ടും യാത്രയ്ക്കൊരുങ്ങി. ഇത്തവണ കാശിയും അജ്മീറും വേളാങ്കണ്ണിയുമൊന്നുമല്ല, നല്ല കിടിലൻ ഗോവട്രിപ്പ്.യാത്ര തുടങ്ങി, ഏറെ വൈകാതെ കാറ്റെത്തി.തനിയ്ക്ക് മേൽ ഭാരമായമർന്ന ചങ്ങാതിയെ കരിയില തടഞ്ഞു – ” എനിക്കൊന്ന് പറക്കണം കൂട്ടുകാരാ… മേഘങ്ങളെ തൊടണം, മഴവില്ലിൽ ഊഞ്ഞാലാടണം, അനന്തവിഹായസിൽ ഒരു പൊട്ടുപോലെ നിന്നിട്ട് വീണ്ടും ഞെട്ടറ്റ് ഭൂമിയിൽ പതിക്കണം”അതുകേട്ടുവന്ന കാറ്റവളെ കോരിയെടുത്ത് കൊണ്ടുപോയി. പിന്നാലെ മഴയെത്തി. ആദ്യതുള്ളി പൊട്ടിവീഴവേ, കരിയില വിളിച്ചുപറഞ്ഞു ” നിനക്ക് കുടയാകാൻ ഞാനിതാContinue Reading

ചില ഓർമ്മകൾ വീഞ്ഞുപോലെയാണ് – കാലം ചെല്ലുന്തോറും വീര്യം കൂടിവരും. കയ്യെത്തിയാൽ തൊടാമെന്നൊക്കെ തോന്നുമെങ്കിലും ഏറെ ദൂരെയായ ബാല്യകാലത്ത് നടന്നൊരു സംഭവം, ഇന്ന് ഓർക്കുമ്പോൾ കൂടുതൽ തെളിമയാർന്നുവരുന്നു. എൻറെ ജീവിതത്തിലെ ആദ്യഹീറോ അപ്പുപ്പനായിരുന്നു – അമ്മയുടെ അച്ഛൻ, സ്വാതന്ത്ര്യസമര സേനാനിയും പുന്നപ്ര-വയലാർ സമരസഖാവുമായിരുന്ന അയ്യപ്പൻഗോപാലൻ. അപ്പുപ്പനോടൊന്നിച്ചാണ് ഞാനക്കാലത്തുറങ്ങിയിരുന്നത്. പഴയകാല അനുഭവങ്ങൾ കഥകളായി പറഞ്ഞും അവസാനകാലങ്ങളിൽ ഉറക്കത്തിനിടയിലുണർന്ന് രക്തം ഛർദ്ദിച്ചു പേടിപ്പിച്ചുമാണ് തങ്ങൾ ജീവിച്ചകാലത്തിൻറെ തീക്ഷ്ണത അദ്ദേഹം എനിക്ക് പകർന്നുതന്നത്. എന്നോടൊഴികെContinue Reading