ജ്യോതി ടാഗോർ (Page 5)

ആലപ്പുഴ ആര്യാട് സ്വദേശി.
കഥകൾ, സിനിമനിരൂപണം, നാടകം, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. അമച്ച്വർ ഫോട്ടോഗ്രാഫറാണ്. ഗ്രന്ഥശാല പ്രവർത്തകനാണ്.

അച്ഛനെയാരും പേര് വിളിക്കുന്നതായി കേട്ടിട്ടില്ല. എല്ലാവരും സഖാവെന്നേ വിളിക്കൂ. അതെന്താ അങ്ങനെയെന്ന് അച്ഛനോടുചോദിച്ചാൽ നിറഞ്ഞൊരു ചിരി മാത്രമാണ് മറുപടി. ആ വിളിയിൽ നിറഞ്ഞ സ്നേഹവും ബഹുമാനവും എന്റെ കുഞ്ഞുമനസ്സിനെ സന്തോഷിപ്പിച്ചു. ആ സന്തോഷത്തിന് അഭിമാനം എന്നാണ് അമ്മ പറഞ്ഞിരുന്ന പേര്. പക്ഷെ ഒരിക്കൽ മാത്രം ആ പേര് എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാനന്ന് എട്ടാം ക്ലാസിലാണ്. സ്ക്കൂൾ പി. റ്റി. എ. കളൊന്നും ഇന്നത്തെപ്പോലെ സജീവമല്ലാതിരുന്ന കാലം. സ്ക്കൂളിലൊരു സമരംContinue Reading