ചോദ്യം :
വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുന്നത് സ്വാഗതർഹമാണോ? എന്തു കൊണ്ട്? നേട്ടങ്ങൾ, കോ ട്ടങ്ങൾ ഉണ്ടെങ്കിൽ അത്, അനുവദിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ?
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കൊടി പാറിക്കാൻ യുജിസി കൊണ്ട് വന്ന റെഗുലേഷനുകൾ എളുപ്പമാണ്, ഒരു സമയത്ത് ഇവിടെ കൂണ് പോലെ വിദേശസർവകലാശാലകൾ പൊങ്ങുമെന്നൊക്കെയുള്ളത്, ഒട്ടും സംശയമില്ലാതെ എടുത്ത് കളയേണ്ട ചിന്തയാണെന്നാണ് എന്റെ അഭിപ്രായം. ലോകോത്തര റാങ്കിങ് ഉള്ള യൂണിവേഴ്സിറ്റികൾക്ക് മാത്രമാണ് ഇന്ത്യയിൽ ശാഖകൾ തുടങ്ങാൻ സാധിക്കുക. അതും ഇന്ത്യൻ നിരക്കിലുള്ള ഫീസ് നിരക്കുകളും മറ്റും പാലിക്കേണ്ടതുണ്ട്.
കേരളത്തിനെ ഇത് എങ്ങിനെ ബാധിക്കുമെന്നാണ്?
ഇന്ത്യയിൽ ബ്രിട്ടീഷ് കൗൺസിൽ ഒരു സർവേ നടത്തിയപ്പോൾ സർവേയിൽ പങ്കെടുത്ത 50% വിദ്യാർത്ഥികളും വിദേശത്ത് പഠിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നു എന്നായിരുന്നു കണ്ടെത്തൽ. ആ സർവേ കേരളത്തിൽ മാത്രമായി ആണെങ്കിൽ ഒരു പക്ഷെ ഇതിലധികം വിദ്യാർഥികൾ വിദേശപഠനത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടാവുമായിരിക്കും.
കേരളത്തിൽ നിന്ന് ലോകറാങ്കിങിലേക്ക് ഒരു സർവകലാശാലയും ഇല്ലെന്നിരിക്കെ വിദേശസർവകലാശാല വരുന്നതിനെ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. ഇംഗ്ളീഷ് മാധ്യമമായതു കൊണ്ട് തന്നെ ആദ്യവരവിൽ എത്തുന്നത് ബ്രിട്ടൻ, ഓസ്‌ട്രേലിയ യുഎസ് എന്നിവിടങ്ങളിൽ നിന്നാകാം. തീർച്ചയായും, റേറ്റിംഗ് കൂടിയ മികച്ച പഠനങ്ങൾ ഉള്ള സർവ്വകലാശാലകൾ കാലുകുത്തുന്നതോടെ നമ്മുടെ സർവകലാശാലകളുടെ പോപ്പുലാരിറ്റി കുറയുമെന്നതിൽ ഒരു സംശയവും വേണ്ട. സാമ്പത്തികമായി മികച്ചു നിൽക്കുന്ന ജനങ്ങൾ എന്നത് കൊണ്ട് തന്നെ, ഇത്തരം സർവകലാശാലയിലേക്ക് ഒരു ഇടിച്ച് കയറ്റം പ്രതീക്ഷിക്കാം. ഇവിടെ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ ഒരു പ്രശ്നം, ഇവിടുന്ന കിട്ടുന്ന യൂണിവേഴ്സിറ്റി ഡിഗ്രികൾ പല വിദേശരാജ്യങ്ങളിലും ‘ഈക്വവലന്റ്’ അല്ല എന്നതാണ്. അതുകൊണ്ട്, നമ്മുടെ നാട്ടിൽ എസ്റ്റാബ്ളിഷ് ചെയ്ത ഒരു ബ്രാഞ്ചിൽ പഠിക്കുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ വിദേശത്ത് അവർക്കിഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാം എന്നതാണ്. വിദേശസർവ്വകലാശാലകൾ ഒരു സാമ്പത്തിക- സാമൂഹിക അസന്തുലിതത്വം സൃഷ്ടിയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഇത്തരം സർവ്വകലാശാലകൾക്ക് നമ്മുടെ യൂണിവേഴ്സിറ്റി- കൊളേജുകൾക്ക് ഒരു ഉദാഹരണം സെറ്റ് ചെയ്യാൻ സാധിക്കും. മികച്ച, യുവാക്കളെ സൃഷ്ടിക്കാൻ സാധിച്ചേയ്ക്കും. സ്‌കിൽഡ് വർക്ക് നുതകുന്ന കോഴ്‌സുകൾ തുടക്കത്തിൽ ഉണ്ടാകുമോ എന്നറിയില്ല. വിദേശ യൂണിവേഴ്സിറ്റിയുടെ അജണ്ട സ്‌കിൽഡ് വർക്കേഴ്സ് നെ, trained തലച്ചോറുകളെ ഇന്ത്യയ്ക്ക് വേണ്ടി സൃഷ്ടിക്കുക എന്നതായിരിക്കയില്ല. അതുകൊണ്ട് തന്നെ അവിടെയുള്ള പഠനം എത്രമാത്രം രാജ്യത്തിന് ഉതകും, സംസ്ഥാനത്തിന് ഉതകും എന്നത് ചർച്ച ആക്കേണ്ടതുണ്ട്. പലപ്പോഴും, വിദേശയൂണിവേഴ്സിറ്റികൾ അവരുടെ ലേബർ മാർക്കറ്റിനെയും, അവരുടെ സാങ്കേതികവിദ്യയെയുമാണ് ഫോക്കസ് ചെയ്യുന്നത്. മറ്റൊരു രീതിയിൽ sustainable ആയി നമുക്ക് വേണ്ടത് സൃഷ്ടിച്ചെടുക്കാൻ ആയിട്ടാവില്ല ഈ വരവ്.
കവർ : ജ്യോതിസ് പരവൂർ