മലയാളനാട്

ബ്രസീലിയൻ എഴുത്തുകാരനായ ഇറ്റമാർ വിയേര ജൂനിയറുടെ ക്രൂക്കെഡ് പ്ലോ എന്ന നോവൽ 2024-ലെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബ്രസീലിൽ, അടിമത്തം നിയമപരമായി നിർത്തലാക്കിയതിനുശേഷമുള്ള കറുത്തവർഗ്ഗക്കാരായ കർഷകരുടെ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്. 1979-ൽ ബഹിയയിലെ സാൽവഡോറിൽ ജനിച്ച ഇറ്റമാർ വിയേര ജൂനിയർ ആഫ്രിക്കൻവംശജരെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അടിമത്തത്തിൽനിന്നു രക്ഷപെട്ട മനുഷ്യരുടെയും അവരുടെ പിൻഗാമികളുടെയും ആഫ്രോ-ബ്രസീലിയൻ കൂട്ടായ്മയായ ക്വിലോംബോയുടെ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്ന സമരങ്ങളെയും വൈഷമ്യങ്ങളെയുംപറ്റി ആയിരുന്നു അദ്ദേഹത്തിന്റെContinue Reading

മലയാളനാട് കോലായയിലെ തിരഞ്ഞെടുപ്പ് ചർച്ചയിലേക്ക് സ്വാഗതം. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമിരുന്ന് മലയാളനാട് എഡിറ്റ് ബോർഡ് അംഗങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നു പി എൽ ലതിക :തിരഞ്ഞെടുപ്പ് അടുക്കും തോറും പുറത്തെപ്പോലെ ഉള്ളിലും അസ്വസ്ഥത വളരുകയാണ്. ആദ്യമായി തിരഞ്ഞെടുപ്പിൽ ആര് ജയിക്കണമെന്നതിലുപരി ആരു ജയിക്കരുതെന്ന വിചാരങ്ങൾ മേൽക്കൈ നേടിയിരിക്കുന്നു. അത് തീർച്ചയായും രാഷ്ട്രീയ കക്ഷികളെയും, മുന്നണികളെയും സംബന്ധിച്ചുള്ളതാണ്. എങ്കിലും അതിലും മേലെ അത് രാജ്യത്തെ പ്രതിയുള്ള, വേവലാതിയാണ്.Continue Reading

രണ്ടാം ഭാഗം ചോ : ഈയിടെ വിഎസിന്റെ നൂറാം ജന്മ വാർഷിക ആഘോഷത്തിന് പാലക്കാട്ടെ സഖാക്കൾ താങ്കളെ ക്ഷണിക്കുകയും പിന്നീട് ചില നേതാക്കളുടെ അതൃപ്തി കാരണം താങ്കളോട് പങ്കെടുക്കരുത് എന്ന് അവർക്ക് തന്നെ പറയേണ്ടി വരികയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നല്ലൊ. എന്തായിരുന്നു അത്? വിഎസിനെ സ്നേഹിക്കുന്നവരുടെ ഒരു ചെറിയ കൂട്ടായ്മ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. അവർ ആദ്യം ക്ഷണിച്ചപ്പോൾ തന്നെ ഞാൻ വരുന്നില്ല എന്ന് പറഞ്ഞതാണ്. അല്ലContinue Reading

മലയാളനാടിന്റെ കോലായയിൽ ഒരു ചർച്ച പതുക്കെ ചൂട് പിടിക്കുകയാണ്. പ്രഭാതത്തിന്‍റെ നവോന്മേഷം പോലെ, പതുക്കെ തിളച്ചു തുടങ്ങുന്ന തേയിലയുടെ സുഗന്ധംപോലെ. ചന്ദ്രൻ പുതിയോട്ടിൽ ബീഹാർ യാത്രക്കിടയിൽ ബോറിംഗ് റോഡിലെ കൃഷ്ണ യാദവിന്‍റെ ഗുമിട്ടി പീടികയിൽ നിന്നും കുടിച്ച കുൽഹദ് ചായയുടെ പതഞ്ഞു തൂവുന്ന ഫോട്ടോക്കാഴ്ച വായനയുടെ അകലത്ത് നിന്ന് ചന്ദ്രന്‍റെ സുഹൃത്തിനെ ചായാതുരനാക്കിയതോടെയാണ് തുടക്കം ലേഖനത്തിലെ വിവരണം വായിച്ച് സംഗീതജ്ഞൻ മുകുന്ദനുണ്ണിയുടെ കമന്റ്‌ :“ഈ ചായ കുടി എന്നെ വല്ലാതെ….Continue Reading

മലയാളത്തിന്റെ പ്രിയ കവിയും ഫാസിസ്റ്റ്‌ വിരുദ്ധ സാംസ്കാരിക ചിന്തകനും സർവ്വോപരി എന്റെ ആത്മസുഹൃത്തുമായ പി എൻ ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന, വർത്തമാന കാലത്തെ രാഷ്ട്രീയ പാശ്ചാത്തലത്തിൽ‌ അതീവ പ്രാധാന്യമുള്ള പഠനഗ്രന്ഥം ഇന്ന് വായിച്ച്‌ തീർത്തു. ഈ ഗ്രന്ഥത്തിന്റെ അതിപ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ് , മറ്റ്‌ പല സുപ്രധാനമായ തിരക്കുകളുണ്ടായിട്ടും 750 ഓളം പേജുകൾ ഉള്ള, ‘ലോഗോസ്‌ ബുക്സ്‌’ പ്രസിദ്ധീകരിച്ച ഈ പുസ്തകം കരുതലോടെ വായിക്കുന്നതിനു ഞാൻ നിർബന്ധപൂർവ്വം സമയംContinue Reading