എച്മുക്കുട്ടി (Page 3)

സ്വദേശം തിരുവനന്തപുരം. എഴുത്തുകാരി.

അമ്മീമ്മക്കഥകള്‍, എച്മുക്കുട്ടി യുടെ കഥകൾ' അസത്ത് എന്നീ കഥാസമാഹാരങ്ങൾ, വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍, വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്, ചൊക്ളി, സ്നേഹമതിലുകൾ, 18 അഥവാ സുജാതാദണ്ഡകം, എന്നീ നോവലുകൾ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥ, ജീവിതമാണ്, അമ്മീമ്മ സ്പർശങ്ങൾ, കമോൺട്രാ മംഗിണീസ്, ആത്മകഥയുടെ മുഖവുരയായ അമ്മച്ചീന്തുകൾ എന്നീ ഓർമ്മക്കു റിപ്പുകൾ, എച്മുക്കുട്ടിയുടെ അനുഭവങ്ങൾ, ശേഷം ഞാൻ എന്നീ അനുഭവക്കുറിപ്പുകൾ, പുടവത്തുമ്പിൽ ഒതുക്കി വെച്ച വിപ്ളവങ്ങൾ എന്ന ലേഖന സമാഹാരം, എച്മുവിൻറെ യാത്രകൾ എന്ന യാത്രാക്കുറിപ്പുകൾ എന്നിവ പുസ്തകങ്ങളായിട്ടുണ്ട്. എംറ്റി സ്പേസ് എന്ന പുസ്തകത്തിൽ പങ്കാളിയാണ്.

  അഭിരാമിക്ക്  മറ്റു പണിക്കാരികളെപ്പോലെ പോക്കെടം ഇല്ലായിരുന്നു. അതുകൊണ്ട് അനൂപ്  എത്ര വഴക്കിട്ടിട്ടും ദേഷ്യം കൊണ്ട് അലറിയിട്ടും അസഭ്യം പറഞ്ഞിട്ടും തല്ലാന്‍ ചെന്നിട്ടും അവള്‍ എങ്ങും പോയില്ല. ഹരിമോന് അവളോടുള്ള ഇഷ്ടവും ഒരു പ്രധാനകാരണമായിരുന്നു. മകനെ അതിരറ്റ് സ്നേഹിക്കുന്ന അഭിരാമിയെ  മകന്‍റെ അമ്മ സ്നേഹിക്കാതിരിക്കുന്നതെങ്ങനെ ? അവള്‍ക്ക് മാല വാങ്ങിക്കൊടുത്തും നല്ല കുപ്പായങ്ങള്‍ തുന്നിച്ചു കൊടുത്തും ദേവി സ്നേഹം പ്രകടിപ്പിച്ചു പോന്നു. എവിടേ പോകുമ്പോഴും കൂടെ കൊണ്ടു പോയി. പരിചയമില്ലാത്തവര്‍Continue Reading

  കാറിന്‍റെ കടം അടച്ചു തീര്‍ന്നപ്പോഴാണ് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങാമെന്ന് അനൂപിനും ദേവിക്കും തോന്നിയത്. വാടക കൊടുത്ത് താമസിക്കുന്നത് വെറും നഷ്ടമാണെന്ന് അയാളിലെ മിടുക്കനായ സാമ്പത്തികവിദഗ്ദ്ധന്‍ കണ്ടുപിടിച്ചിട്ട് കുറെക്കാലമായിരുന്നു. കാറിന്‍റെ കടം തീര്‍ക്കാതെ മറ്റൊരു കടം എടുക്കാനാവില്ലെന്നതുകൊണ്ട് അയാള്‍ ക്ഷമിച്ചതായിരുന്നു. കൂടിയ സാലറി സ്ലിപ് ദേവിക്കല്ലേ ഉള്ളൂ. അങ്ങനെ കടം അവളുടെ പേരില്‍ തന്നെ വന്നുചേര്‍ന്നു. ഫ്ലാറ്റിന്‍റെ ഒന്നാം ഉടമസ്ഥയായി അവളും സഹ ഉടമസ്ഥനായി അനൂപും  മാറി. സ്വന്തംContinue Reading

  ഭാഗം  4 അവനു നാലാണ്ടെത്തിയത്  കഥയിലെഴുതി അവസാനിപ്പിച്ചതു പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല. ദേവിയുടെ പതിനെട്ടുകാരിയായ വീട്ടു സഹായി ഒന്നര രണ്ട് വര്‍ഷം കൂടെ നിന്നു. നല്ലൊരു കുട്ടിയായിരുന്നു അവള്‍ . സ്നേഹമയിയായിരുന്നു. മകനെ അവള്‍ വാല്‍സല്യത്തില്‍ കുളിപ്പിച്ചു. കൃത്യസമയത്ത് ആഹാരം നല്‍കി.. കൊഞ്ചിച്ചു. അവന്‍റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയുമെല്ലാം ഒരു മടിയും കൂടാതെ കോരിക്കളഞ്ഞു. എപ്പോഴും കൈയിലെടുത്തു ചക്കരേ ചക്കരേ എന്ന് വിളിച്ചു നടന്നു. അമ്മ എന്ന നിലയില്‍Continue Reading

പ്രായമായ പെണ്ണിനു സ്വാഭാവികമായി പ്രസവിക്കാന്‍ പറ്റില്ല. സിസേറിയന്‍ വേണ്ടി വരും , എത്ര രൂപ ചെലവാകുമെന്നറിയില്ല,’ അഡ്മിറ്റായ നിമിഷം മുതല്‍ അനൂപ് വേവലാതി പൂണ്ടു. പണം കൂടുതല്‍ സമ്പാദിക്കുന്നത് ദേവിയാണെങ്കിലും അതിന്‍റെ ചെലവിനെപ്പറ്റി അയാള്‍ എന്നും ശ്രദ്ധാലുവായിരുന്നു. ആഡംബരങ്ങള്‍ ഒന്നും പാടില്ലെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നഴ്സ്മാര്‍ അനൂപിന്‍റെ ഉല്‍ക്കണ്ഠയെ ശരി വെച്ചു. അവരൊക്കയും മുപ്പതു വയസ്സിനു മുന്‍ പ് രണ്ട് തവണ പ്രസവിക്കാന്‍ കഴിഞ്ഞ മഹാഭാഗ്യവതികളാണ്. ‘ പെണ്ണിനു കരിയര്‍Continue Reading

ഭാഗം 2 ആര്‍ത്തവം പെണ്‍ ശരീരത്തിന്‍റെ ഭയങ്കര കുറ്റമാണ്.. അതിനു പലതരം ശിക്ഷകളുണ്ട്. പറ്റാവുന്നിടത്തു നിന്നെല്ലാം അകറ്റിനിറുത്തപ്പെടുന്നതും അശുദ്ധയെന്ന് വിളിക്കപ്പെടുന്നതും ആ ശിക്ഷകളുടെ ഭാഗമായാണ്. ഗര്‍ഭവും അങ്ങനെയാണ്.. അത് ധരിച്ചവളുടെ പ്രശ്നം, അവളുടെ കുറ്റം. .. പുരുഷന്മാര്‍ അധികമുള്ള ഓഫീസില്‍ മൂത്രമൊഴിക്കുന്ന ഇടം മുതല്‍ അവളെ ശിക്ഷിച്ചു തുടങ്ങും. ശാരീരിക പ്രത്യേകതകള്‍ കൊണ്ട് നിന്നു മൂത്രമൊഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുരുഷന്മാര്‍ക്ക് ടോയ്ലറ്റ് സീറ്റിന്‍റെ വൃത്തിയെ പറ്റിയോ അതില്‍ തെറിച്ചു വീണിട്ടുള്ളContinue Reading