എച്മുക്കുട്ടി (Page 2)

സ്വദേശം തിരുവനന്തപുരം. എഴുത്തുകാരി.

അമ്മീമ്മക്കഥകള്‍, എച്മുക്കുട്ടി യുടെ കഥകൾ' അസത്ത് എന്നീ കഥാസമാഹാരങ്ങൾ, വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍, വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്, ചൊക്ളി, സ്നേഹമതിലുകൾ, 18 അഥവാ സുജാതാദണ്ഡകം, എന്നീ നോവലുകൾ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥ, ജീവിതമാണ്, അമ്മീമ്മ സ്പർശങ്ങൾ, കമോൺട്രാ മംഗിണീസ്, ആത്മകഥയുടെ മുഖവുരയായ അമ്മച്ചീന്തുകൾ എന്നീ ഓർമ്മക്കു റിപ്പുകൾ, എച്മുക്കുട്ടിയുടെ അനുഭവങ്ങൾ, ശേഷം ഞാൻ എന്നീ അനുഭവക്കുറിപ്പുകൾ, പുടവത്തുമ്പിൽ ഒതുക്കി വെച്ച വിപ്ളവങ്ങൾ എന്ന ലേഖന സമാഹാരം, എച്മുവിൻറെ യാത്രകൾ എന്ന യാത്രാക്കുറിപ്പുകൾ എന്നിവ പുസ്തകങ്ങളായിട്ടുണ്ട്. എംറ്റി സ്പേസ് എന്ന പുസ്തകത്തിൽ പങ്കാളിയാണ്.

  അനൂപ്  വീട്ടില്‍ വെറുതേ ഇരിക്കുന്നതാണ് കുഴപ്പങ്ങള്‍ക്ക് വഴി വെയ്ക്കുന്നതെന്ന് അയാളുടെ വീട്ടുകാരുള്‍പ്പടെ എല്ലാവരും അഭിപ്രായപ്പെട്ടു. ദേവിയുടെ  ചേട്ടനും അനിയത്തിയും ആ അഭിപ്രായമുള്ളവരായിരുന്നു. ചേട്ടന്‍ പക്ഷെ, അവളുടെ ഭര്‍ത്താവിനോട് ഇക്കാര്യത്തെപ്പറ്റി സംസാരിക്കാന്‍ വിമുഖനായിരുന്നു. ചിലപ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞാലും മുഖത്തടിച്ചതു പോലെ ‘ നീ ചെയ്യുന്നത് തെറ്റാണ് , നീ എന്‍റെ അനിയത്തിയോട് പെരുമാറുന്ന രീതി ഒട്ടും ശരിയല്ല, അതെനിക്ക് ഇഷ്ടപ്പെടുന്നില്ല ‘ എന്ന് തന്‍റേടത്തോടെ അവളുടെ രക്ഷാകര്‍ത്താവാണെന്ന മട്ടില്‍ പറയാന്‍Continue Reading

  അനൂപ് വീട്ടിലിരിക്കുന്നതുകൊണ്ട് അഭിരാമി  പകല്‍ മുഴുവന്‍ വീട്ടിലിരിക്കാന്‍ പാടില്ലെന്നും വീടു വിട്ടു പോവണമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു.അവള്‍ കരഞ്ഞു കാലു പിടിച്ചിട്ടും അയാള്‍ വഴങ്ങിയില്ല. അഭിരാമിയെ  അങ്ങനെ പറഞ്ഞു വിടാന്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ, നിത്യവുമുള്ള വഴക്കും നിദ്രാവിഹീനമായ രാത്രികളും അവളെ തകര്‍ത്തു. ഹൈദരാബാദിലേക്ക് സ്ഥലം മാറിപ്പോകുന്ന മറ്റൊരു കൂട്ടുകാരിയുടെ ഒപ്പം ആ അഭിരാമിയെ  പറഞ്ഞു വിടുമ്പോള്‍ അവളുടെ ഹൃദയം പൊട്ടി. മകന്‍ നിറുത്താതെ കരഞ്ഞു. കരഞ്ഞുContinue Reading

  അവള്‍ കൊടുത്ത നാലു ലക്ഷം പോയെന്ന് മാത്രമേ അനൂപ് അവളോട് പറഞ്ഞുള്ളൂ. അയാള്‍ സമ്പാദിച്ച പണം എത്ര നഷ്ടമായെന്ന് അയാള്‍ ഒരിക്കലും ഒരു കാലത്തും അവളോട് തുറന്ന് പറഞ്ഞില്ല. അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പ്രൊഫഷണല്‍ ലൈഫില്‍ അവള്‍ എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ഓരോ പടിയും കയറിയതെന്ന് അവള്‍ വിളിച്ചു പറഞ്ഞു. വെറും ആയിരം രൂപ ശമ്പളത്തിനു ആദ്യം ട്രെയിനിംഗിനു നിന്ന ഓഫീസിനെപ്പറ്റിയും പെണ്ണായതുകൊണ്ട് സൈറ്റ് വര്‍ക്കിനു അനുയോജ്യയല്ല എന്ന് അവളെContinue Reading

  അച്ഛന്‍റെ പൂര്‍ണ നിസ്സഹകരണത്തിലും ഹരിമോന്‍ ചെസ്സില്‍ മിടുക്കനായി. അവനു സ്കൂളില്‍ ചെസ്സ് ചാമ്പ്യന്‍ എന്ന പേരുണ്ടായി . എങ്കിലും ചെസ്സ് സാറിന്‍റെ പേരില്‍ നിത്യമുണ്ടായിക്കൊണ്ടിരുന്ന വഴക്കും ചീത്തവിളിയും ദേവിയേയും  മോനേയും സാറിനേയും ഒരുപോലെ മടുപ്പിച്ചു. സാറിനും വാശിയായിരുന്നു, മോന്‍റെ അച്ഛനെ ബഹുമാനിക്കില്ലെന്ന്.. അങ്ങനെ അവന്‍റെ ചെസ്സ് പഠിത്തം സാറിന്‍റെ വരവ് നിലച്ചതോടെ അവസാനിച്ചു. പിന്നെ ദേവി  മോനെ കരാട്ടെ ക്ലാസ്സില്‍ ചേര്‍ത്തു. പണം ചെലവാക്കുന്നതില്‍ അനൂപിനു  എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ,Continue Reading

ഹരിമോനെ  സ്കൂളില്‍ വിടുന്നത് വലിയ പ്രയത്നമായിരുന്നു. അവന്‍ മോണ്ടിസ്സോറി സ്കൂളില്‍ പോവാന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. കളിച്ചു നടക്കുന്നതായിരുന്നു അവനിഷ്ടം. വീട്ടില്‍ അഭിരാമി  ചേച്ചിയുണ്ട്. പിന്നെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന അച്ഛനുമുണ്ട്. അവനെന്തിനു ബുദ്ധിമുട്ടി സ്കൂളില്‍ പോകണം ? പഠിയ്ക്കണം? ഇത്ര വലിയ വലിയ കൊനഷ്ട് അക്ഷരങ്ങള്‍ ഇങ്ങനെ ഉരുട്ടി ഉരുട്ടി എഴുതണം ? അമ്മയ്ക്കു ഓഫീസിലുള്ള പോലെ ഏ സി മുറിയൊന്നുമല്ല അവന്‍റെ സ്ക്കൂളില്‍…അവിടേം ചൂട്.. വീട്ടില്‍ വന്നാലും ഒരു മുറിയിലേContinue Reading