ചന്ദ്രൻ പുതിയോട്ടിൽ

യാത്രികൻ.

ഭുബനേശ്വറിൽ ഇറങ്ങുമ്പോൾ തണുപ്പ് മെല്ലെ ഇറങ്ങാൻ കൂട്ടാക്കിയ കാലം. ഒഡീഷയിലേക്കുള്ള യാത്ര എന്നും സന്തോഷകരമാണ് അത് ആന്ധ്ര തെലുങ്കാന അതിർത്തികളിലൂടെ മൽക്കാൻഗിരി വഴി ആയാലും ഛത്തീസ്ഗഡ് ഝാർഖണ്ട് അതിർത്തികളിലൂടെ ആയാലും. 1980-കൾ അവസാനം മുതൽ ഒട്ടേറെ തവണ ഭുബനേശ്വറിൽ വന്നിട്ടുണ്ട്. ഈ നഗരം ആധുനിക സൌകര്യങ്ങളോടെ മാറിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഹോക്കിയും ഫുട്ബോളും നെഞ്ചിലേറ്റിയ ജനത. 2018 ൽ നടന്ന ജർമ്മനിയും ഇന്ത്യയും തമ്മിലുള്ള ഹോക്കി ഫൈനൽ മൽസരം ഇവിടെ നിന്നാണ്Continue Reading

യാത്രകള്‍, മനസ്സിനിഷ്ടപ്പെട്ടും , ജോലിയുടെ ഭാഗമായും അല്ലാതെയും തലങ്ങും വിലങ്ങും ചെയ്ത യാത്രകള്‍ ഒരുപക്ഷെ സമയത്തെ തന്നെ തിരിച്ചു വെച്ചിട്ടുണ്ട്, പലപ്പോഴും. ചെറുപ്പകാലം മുതല്‍ തന്നെ യാത്രകളും പുറം ദൃശ്യങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ചെറിയ കാഴ്ചകള്‍ മുതല്‍ ഇടതൂര്‍ന്ന കാഴ്ചകള്‍ വരെ. കടന്നു പോകുന്ന പീടികയുടെ ബോര്‍ഡുകള്‍ മുതല്‍ ഇരിക്കുന്ന മനുഷ്യന്‍റെ ആകൃതി വരെ. വളഞ്ഞൊടിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുതല്‍ നീലയാകുന്ന കറുത്ത ആകാശത്തെ വരെ. ഞങ്ങളുടെ നാട്ടിൽ തീവണ്ടിപ്പാതContinue Reading

പ്രകൃതി കനിഞ്ഞരുളിയ വയനാട് എന്നൊക്കെ കേള്‍ക്കാനും പറയാനും സുഖമുള്ള കാര്യമായിരുന്നു. വയനാടിന്‍റെ കാലാവസ്ഥയും പ്രകൃതിയും എന്നേ മാറിപ്പോയിരിക്കുന്നു. അതിലോലമായ പ്രദേശങ്ങള്‍ ഇവിടെ ഇല്ലാതായി. ഇപ്പോള്‍ നടന്ന ചൂരല്‍മല-മുണ്ടക്കൈ ദുരന്തം ഒരു പക്ഷെ കേരളം കണ്ട മഹാസങ്കടത്തിന്‍റെ ആഴപ്പരപ്പാണ്. ഈ ദുരന്തം നമ്മള്‍ വരുത്തിവെച്ചത് തന്നെയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (KSDMA) ജില്ല ദുരന്തനിവാരണ അതോറിറ്റിയും (DDMA) കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്നതും അവര്‍ക്ക് കൃത്യമായ ഒരു പദ്ധതിയും ഇല്ലായിരുന്നു എന്നതുംContinue Reading

ബീഹാറിലേക്ക് തിരിച്ചു വരുന്നത് ഒരു വർഷത്തിന് ശേഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട ഇടവേള തന്നെയാണ്. മഴ മാറി ചൂട് കുറഞ്ഞ് തണുപ്പിലേക്ക് പതിയെ കാൽ വെക്കുന്ന കാലം. പട്നയിൽ ഇറങ്ങിയപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച കാനകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന തിരക്ക് ഗതാഗതത്തെ ഒന്ന് കൂടെ കുടുക്കിയിരിക്കുന്നു. പഴയ പോലെ തന്നെ വണ്ടികൾ ശബ്ദത്തോടെ തലങ്ങും വിലങ്ങും. മെട്രോ പണി മറ്റൊരു വശത്ത് നടക്കുന്നു.Continue Reading

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്‍റെ വിജയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുന്ന വാര്‍ത്തയാണ്. പലരും പ്രതീക്ഷിച്ചിരുന്നില്ല ഇത്തവണ കര്‍ണാടകയില്‍ ബിജെപി പരാജയപ്പെടുമെന്ന്. പണവും അധികാരവും ഇ.ഡി.യും സി.ബി.ഐയും നികുതി വകുപ്പും ഒപ്പം നടക്കുമ്പോഴും ഡി കെ യുടെ നേതൃത്വത്തില്‍ കൃത്യമായി കണക്കു കൂട്ടി വിമതന്മാരെ ഒന്നിച്ചു നിര്‍ത്തി പിഴയ്ക്കാതെ മുന്നോട്ടു പോവുകയായിരുന്നു കോണ്‍ഗ്രസ്‌. പലയിടത്തും സ്ഥാനാര്‍ഥികളായി നിശ്ചയിച്ചിരുന്നത് തിരഞ്ഞെടുപ്പിന് ശേഷമുള്ള കുതിരക്കച്ചവടത്തില്‍ വീണുപോകാത്ത ശക്തരെ ആയിരുന്നു. കൊടും അഴിമതിയും കെടുകാര്യസ്ഥതയും കഴിവില്ലായ്മയുംContinue Reading