ചന്ദ്രൻ പുതിയോട്ടിൽ (Page 6)

യാത്രികൻ.

[dropcap]ഇ[/dropcap]ന്തോനേഷ്യയിലെ യോഗ്യാകാര്‍തയില്‍ (ജോഗ്ജാകാര്‍ത എന്ന് ജാവന്‍ ബഹാസ ഉച്ചാരണം) ഏഷ്യന്‍ കൂട്ടായ്മയിലെ ഒരു മീറ്റിങ്ങിന് പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ എസ് കെ പൊറ്റക്കാടും ബാലിദ്വീപും ചെമ്പകപ്പൂവും കടലും ഒക്കെ കൂടെ കൊണ്ടുപോയിരുന്നു. അഞ്ചുരാജ്യങ്ങളില്‍ നിന്ന്‍ വന്ന സ്ത്രീനേതൃത്വകൂട്ടായ്മയില്‍ ചര്‍ച്ചചെയ്തിരുന്നത് കാലാവസ്ഥാമാറ്റങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സ്ത്രീനേതൃത്വങ്ങള്‍ സ്വീകരിക്കേണ്ട സമീപനങ്ങളും ആഗോളതലത്തില്‍ പ്രസ്തുത പ്രശ്നങ്ങളെ നേരിടുന്നതില്‍ ഉണ്ടാകേണ്ട പങ്കുചേരലും ആയിരുന്നു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഇറങ്ങുമ്പോള്‍ സമയം രാവിലെ പത്തുമണി. ജക്കാര്‍ത്ത എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍Continue Reading

[dropcap]ആ[/dropcap]രും ഇവിടം വിട്ടുപോകുന്നില്ല – ഗൌരിമാര്‍ ഇവിടെത്തന്നെ പോരാടും “മരിച്ചവരാരും ഇവിടം വിട്ട് പോകുന്നില്ല. അവര്‍ നക്ഷത്രങ്ങളായി നമ്മിലും മണ്ണിലും നമ്മുടെ ആകാശത്തിലും ഊര്‍ജവും ധൈര്യവും തന്ന് കൂടെയുണ്ടാകും.” പ്രമുഖ കന്നഡ സാഹിത്യകാരനായ ചന്ദ്രശേഖര്‍ പാട്ടീല്‍ (ചമ്പ) ചൊല്ലിയ ഈ കവിത  ഇന്നലത്തെ പ്രതിഷേധറാലിയുടെയും ഞാനാണ്‌ ഗൌരി നമ്മളാണ് ഗൌരി എന്ന വാക്യത്തിന്‍റേയും സത്ത് ഉള്‍ക്കൊണ്ടിരുന്നു . കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധ ദളിത്Continue Reading

ഗൌരിലങ്കേഷിന്‍റെ ക്രൂരമായ കൊലപാതകം നമ്മോട് പറയുന്നത് ഫാസ്സിസ്റ്റുകള്‍ക്കെതിരെ ഒന്നിച്ചു പോരാടണമെന്നത് തന്നെയാണ്. ഇന്നലത്തെ ബാംഗ്ലൂരിലെ പ്രതിഷേധത്തിലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വന്നവരിലും കണ്ടതും അതാണ്. കര്‍ണാടകയുടെ വിവിധഭാഗങ്ങളില്‍ നിന്നും ആള്‍ക്കാര്‍ വന്നുകൊണ്ടേയിരുന്നു. ആക്റ്റിവിസ്റ്റുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഒട്ടേറെ സ്ത്രീകള്‍. ഉച്ചയോടെ തുടങ്ങിയ മഴ പെയ്തുകൊണ്ടേയിരുന്നു. എന്നാലും ജനങ്ങളുടെ വരവ് അവസാനമില്ലാതെ തുടര്‍ന്നു . വൈകുന്നേരം ആകുമ്പോഴേക്കും പ്രതിഷേധത്തിന്‍റെ ശക്തി കൂടി. വിവിധ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ പ്രതിഷേധകൂട്ടായ്മയെ അഭിസംബോധന ചെയ്തു.Continue Reading

ഭാഗം രണ്ട് ഇന്നത്തെ യാത്ര Federal Institute ലേക്കായിരുന്നത്കൊണ്ട് രാവിലെ ഏഴു മണിക്ക്തന്നെ റെഡിയായിരുന്നു. താഴെ ലോബിയില്‍ എത്തിയപ്പോള്‍  എല്ലാവരുമുണ്ട്. ഞങ്ങളുടെ ബസ്സ്‌ പുറപ്പെട്ടു. സാധാരണ കാണുന്ന ബസ്സല്ല ഇത് ഡ്രൈവറും മാറ്റം. അസാമാന്യനീളമുള്ള, തലങ്ങും വിലങ്ങും നരച്ച താടിയൊതുക്കിവെച്ച സുമുഖനായ ഒരാള്‍. നല്ല നിയന്ത്രണത്തില്‍ ബസ് ഓടിക്കുന്നതിനിടയ്ക്ക് പറഞ്ഞു നമ്മള്‍ റയോ ഗ്രാന്ടെ സുള്‍ സംസ്ഥാനത്തിന്‍റെ  അതിര്‍ത്തി കടക്കുന്നു. നമ്മള്‍ പോകുന്നത് സ്ഥാപനം സന്താ കത്തറീന എന്ന സംസ്ഥാനത്തിലാണ്.Continue Reading

ആമുഖം ബ്രസീലിന്‍റെ ചരിത്രം എന്നാല്‍ അവിടത്തെ ആദിമ ജനതയില്‍ നിന്ന് തുടങ്ങുന്നു. കൊതിമൂത്ത യൂറോപ്യന്മാര്‍ ഇവിടെ കാല് കുത്തുന്നത് വരെ ഇവിടത്തെ ജീവിതം പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ളതും സന്തോഷകരവുമായിരുന്നു. പോര്‍ച്ചുഗീസ്കാരനായ പെദ്രോ ആൽവാരസ് കബ്രാൽ എത്തിയതിനു ശേഷം ഇല്ലാതായത് അതുവരെയുണ്ടായിരുന്ന ഒരു സംസ്കാരം ആയിരുന്നു. 1822 ല്‍ സ്വാതന്ത്ര്യം നേടിയ ഈ രാജ്യം മിക്കപ്പോഴും ഏകാധിപതികളുടെയും പട്ടാള ഭരണത്തിന്‍റെയും കീഴിലായിരുന്നു. ബ്രസീലിലേക്ക് പ്രധാനമായും കുടിയേറ്റം വന്നത് 1870 മുതല്‍ 1975 വരെയാണ്.Continue Reading