യാത്ര

ആമുഖം ബ്രസീലിന്‍റെ ചരിത്രം എന്നാല്‍ അവിടത്തെ ആദിമ ജനതയില്‍ നിന്ന് തുടങ്ങുന്നു. കൊതിമൂത്ത യൂറോപ്യന്മാര്‍ ഇവിടെ കാല് കുത്തുന്നത് വരെ ഇവിടത്തെ ജീവിതം പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ളതും സന്തോഷകരവുമായിരുന്നു. പോര്‍ച്ചുഗീസ്കാരനായ പെദ്രോ ആൽവാരസ് കബ്രാൽ എത്തിയതിനു ശേഷം ഇല്ലാതായത് അതുവരെയുണ്ടായിരുന്ന ഒരു സംസ്കാരം ആയിരുന്നു. 1822 ല്‍ സ്വാതന്ത്ര്യം നേടിയ ഈ രാജ്യം മിക്കപ്പോഴും ഏകാധിപതികളുടെയും പട്ടാള ഭരണത്തിന്‍റെയും കീഴിലായിരുന്നു. ബ്രസീലിലേക്ക് പ്രധാനമായും കുടിയേറ്റം വന്നത് 1870 മുതല്‍ 1975 വരെയാണ്.Continue Reading

സിഡ്നി ഡയറി: ഭാഗം മൂന്ന് ഞങ്ങള്‍ നാലുപേര്‍ കാറില്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍ യാത്ര ചെയ്ത്, ബ്ലു മൌണ്ടന്‍സി ലെത്തിയപ്പോള്‍ രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു. അവിടെവെച്ച് കൂടെ ചേരാ മെന്നേറ്റിരുന്ന ആസ്ട്രേലിയക്കാരന്‍ സൌണ്ട് റെക്കോഡിസ്റ്റും ചാരുവിന്‍റെ സുഹൃത്തുമായ മാര്‍ക്ക് ടാനറും അദ്ദേഹത്തിന്‍റെ പാര്‍ട്ട്നറും സിഡ്നി യൂണിവേഴ്സിറ്റി അദ്ധ്യാപികയും ബ്രിട്ടീഷ്കാരിയുമായ ഹിലരിയും മാര്‍ക്കിന്‍റെ മകനും കോളേജ് വിദ്യാര്‍ഥിയുമായ ലോസണും എത്തിച്ചേരുന്നത് വരെ ഞങ്ങള്‍ മുകളിലെ വിശാലമായ തിട്ടയില്‍ നിന്ന്‍ ചുറ്റുംContinue Reading

ഒരേ സമയം പാടലനിറത്തിലുള്ള മേലാപ്പും പരവതാനിയുമായി  നവംബറില്‍ സിഡ്നിയെ സ്വപ്നം പോലെ കൊണ്ടുനടന്ന ജക്കരന്ത മരങ്ങള്‍ പുത്തന്‍ പച്ചയുമായി ഗ്രീഷ്മത്തിലേയ്ക്ക് കടന്നിരുന്നു. മുപ്പത്തൊമ്പത് ഡിഗ്രിയിലേയ്ക്കും നാല്‍പ്പത്തൊന്നു ഡിഗ്രിയിലേയ്ക്കും ഒന്നെത്തിനോക്കി, മടങ്ങി ശരാശരി ചൂട് ഇരുപതുകളില്‍ തന്നെ തട്ടിയും തടഞ്ഞും തുടര്‍ന്നു. അപ്പോഴും, ഇടവിട്ട്, കൊടുങ്കാറ്റും ഇടിയും മഴയും കാലാവസ്ഥാപ്രവചനങ്ങളായി വന്നു- പ്രകൃതി, അവയെ, ഫലത്തില്‍ ചാറ്റല്‍ മഴകളില്‍ അവസാനിപ്പിച്ചു.- പ്രവൃത്തിദിവസങ്ങളിലും ഒരു സുഖവാസകേന്ദ്രത്തിന്‍റെ അനായാസത അനുഭവപ്പെടുന്ന നഗരാന്തരീക്ഷത്തില്‍, ക്രിസ്മസും പുതുവര്‍ഷവുംContinue Reading

വാട്ടന്‍സില്‍ നിന്ന്   ലിക്സ്റ്റിന്റൈന്‍ എന്ന രാജ്യത്തിന്‍റെ തലസ്ഥാനമായ വദൂസിലേക്ക് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ യാത്ര ചെയ്യണം. ദീര്‍ഘങ്ങളായ ടണലുകള്‍ നിരവധി. റോഡിനിരുവശവും കുന്നുകളും മലകളും പച്ചപ്പുകളും തടാകങ്ങളും. ഉറക്കക്ഷീണത്തിലാണ് ഏറെക്കുറെ എല്ലാവരും. ഞാനും പാര്‍ത്ഥനും ആണ് കൂട്ടത്തിലെ കള്ളുകുടിയന്മാര്‍. ഞങ്ങള്‍ വെനീസില്‍ വച്ചു കിട്ടിയ വീഞ്ഞ് അകത്താക്കി തമാശകള്‍ പറഞ്ഞ്, ആസ്വദിച്ച്, യാത്ര ചെയ്യുന്നു. മറ്റുള്ളവര്‍ മിക്കവാറും ഉറക്കത്തില്‍. കുട്ടികള്‍ ആകട്ടെ പിന്നിലെ സീറ്റുകളില്‍ കളിയും തമാശയും. നഗരങ്ങളെ കുറിച്ചുംContinue Reading

ലഘുവായെന്തെങ്കിലും തിന്നാനോ കുടിക്കാനോ കിട്ടുമോ എന്നന്വേഷിച്ചാണ്, കടയുടെ മുന്നിലെ ചെറിയ ബോര്‍ഡ് കണ്ട്, കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന കടയാണെന്നറിഞ്ഞിട്ടും  ഞങ്ങള്‍ കയറിയത്. ബോര്‍ഡ്, അടഞ്ഞുകിടക്കുന്ന അടുത്ത കടയുടേതാണെന്നു പറഞ്ഞ, കൌണ്ടറില്‍ ഇരുന്നിരുന്ന സ്ത്രീ ഒരു വശത്തേയ്ക്ക് ചൂണ്ടാതെ ചൂണ്ടി, പറയാതെയെന്തോ പറയുന്നുണ്ടായിരുന്നു. ഒപ്പം, ‘പ്രകാശ’മായി’, ‘റോഡിന്‍റെ ഇതേ വശത്ത് പത്ത് ചുവട് കൂടി നടന്നാല്‍ നല്ല ഒരു റെസ്റ്റാറന്‍റ് ഉണ്ടെ’ന്നും.  ചിരിച്ച്, നന്ദി പറഞ്ഞ്, പുറത്തേക്കിറങ്ങിയ ശേഷം മകളും മരുമകനും ആംഗ്യാഭിനയContinue Reading