കവിത (Page 3)

ഒ റ്റമീൻ കുളക്കരെയുറ്റമീൻ കൺക്കണ്ണാടി. വിശപ്പിന്റെ നീലിമയുടലാകെ പടർന്നു ചിറകിൻ തുമ്പിലൂടിറ്റുന്ന പക്ഷിയെ ധ്യാനിച്ച് ധ്യാനിച്ച് കുളത്തിലേക്ക് വരുത്തിയതാണ്, പരൽമീ‍ൻ. പരസ്പ്പര പ്രതിഫലനത്തിലെ പ്രണയത്തിൻ തിളക്കത്തിൽ വിവേകിയായി പക്ഷി. ബന്ധിതം പ്രണയത്താൽ രണ്ടാളും ഒരു കുളക്കീഴിൽ ഒരേ കുളക്കര ശിഷ്ടകാല പ്രണയനീലിമയിൽ!  Continue Reading

മുറ്റത്തെ മൺതരികൾ അടക്കം പറയുന്നുണ്ട് മതിലുകളാവുന്നത്ര അരികുചേർന്നുൾവലിഞ്ഞു നിൽപ്പാണ് അണ്ണാൻ കുഞ്ഞുങ്ങൾ ചിലപ്പുനിർത്തി വാല് ചുഴറ്റി പ്രതിരോധചിന്തയിലാണ് മുറ്റത്ത് വെയിൽകാഞ്ഞിരുന്ന പൂച്ചകൾ അട്ടത്തേയ്ക്കു സ്വയം ചേക്കേറി. കിളികളാണെങ്കിൽ കുട്ടിക്കവിതകൾ തിരക്കിട്ട് കേട്ടു പഠിക്കുന്ന തിരക്കിലാണ്. പൂമരങ്ങൾ നിറങ്ങളുടെ കാറ്റലോഗും പിടിച്ചന്യോന്യത്തിലാണ്. ഇത്രയും വെയിലരുതെന്നിടക്കിടെ ആകാശത്ത് മേഘത്തെ വലിച്ചിടുന്നുണ്ട് ഭൂമി. ഇനിയും മധുരിച്ചില്ലേയെന്ന് തന്നിലെ പുളിയെ ശകാരിക്കുന്നുണ്ടിടക്കിടെ മാങ്ങാക്കാലം. പുളികളോ പുളിച്ചതുപോരെന്നു പിന്നെയും പുളിക്കുന്നു. പുസ്തകങ്ങൾ ഇടസമാധിയ്ക്കൊരുങ്ങുകയാണ് വീടുകൾ വാതിലുകൾ മലർക്കെContinue Reading

  Regret spreads its tender tentacles It brushes against my skin First in the guise of nostalgia Then it winds itself around my veins And tightens its grip Roads not taken Words unsaid Unanswered letters Distant lands Flying kisses All that could have been I go down on my kneesContinue Reading

എം.വി രാഘവന്റെ ആത്മകഥയായ ഒരു ജന്മം വായിച്ചത് എം.വി.നികേഷ്കുമാറിനെ നേരിൽ കാണുന്നതിനു മുൻപാണ്. ഒരു മിന്നലാട്ടം പോലെ ദുബായിൽ കണ്ടിരുന്നു എന്നത് നേര്. പിന്നീടാണ് ശരിക്കും നേരിൽ കണ്ടതും, തൊട്ടടുത്തിരുന്നു ജോലി ചെയ്തതും. കൂടെയിരുന്നു ജോലി ചെയ്യുന്ന മുതലാളിമാർ അതിനു മുൻപ് എനിക്കുണ്ടായിട്ടില്ല. നികേഷ് കുമാർ സിനിമയിലെ നായകനാവുന്നത് സങ്കൽപ്പിക്കാൻ നല്ല രസമാണ്. സൂപ്പർ സ്റ്റാറുകൾ വെള്ളം കുടിച്ചേനെ! ജോൺ ബ്രിട്ടാസിന്റെ നായകവേഷമല്ല അത്. നുണക്കുഴിയുള്ള ചിരി എഡിറ്റേഴ്സവറിൽ അധികംContinue Reading

എണ്‍പതാം വയസ്സില്‍ ഡിവോഴ്സ് നടത്തണമെന്നാവശ്യപ്പെട്ട ഒരമ്മയെ എനിക്കറിയാം. 16 വര്‍ഷത്തിന് ശേഷം ഡിവോഴ്സ് നോട്ടീസ് കാത്തിരിക്കുകയാണ് ഇതെഴുതുന്ന ആള്‍. കുറ്റങ്ങള്‍ ഇല്ലെന്നല്ല. എന്തൊക്കെ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത് എന്നറിയാന്‍ കൗതുകം. കൂട്ടുകാരന് വന്ന ഡിവോഴ്സ് നോട്ടീസ് സങ്കടപ്പെടുത്തിയിരുന്നു. മകളെ ഉപദ്രവിക്കുന്നു എന്നായിരുന്നു അതിലെ വക്കീലിന്റെ മുന. യുദ്ധം തുടങ്ങേണ്ടത് കല്ല്യാണമണ്ഡപത്തിലല്ല എന്ന് തോന്നുന്നു. യുദ്ധം ഇഷ്ടമുള്ളവര്‍ക്ക് അത് ഹോബിയായവര്‍ക്ക് അത് തുടരാവുന്നതാണ്. ഞാന്‍ കടലില്‍ ഒറ്റയ്ക്ക് കുളിയ്ക്കാന്‍ പോവുന്നു. ലോകത്തിന് ഒരുമ്മ.Continue Reading