പേരില്ലാത്ത കവിത
നീളത്തില്‍, ഒറ്റ നിരയില്‍ അടുക്കി വെച്ചിരിക്കുന്ന കപ്പേളക്കൂട്ടങ്ങള്‍ അവനവനുകളുടെ കണ്ണിലൊന്നുമെത്താതെ അവളവളുകളെ തുറന്നുവിടുന്ന ഒളിത്താവളങ്ങള്‍ അഴകളവുകളുടെ ആരോഹണ,ചതുരകട്ടകള്‍ ഒട്ടിച്ച്, പൂപ്പല്‍ പിടിച്ച മതില്‍ പൊക്കങ്ങള്‍ കരിമ്പനടിച്ച വാതില്‍പ്പാളികള്‍ പിളരുമ്പോള്‍ ഇടയ്ക്കിടെ, കളയാന്‍ മറക്കുന്ന ബ്ലഡി പാക്കറ്റ്സ്, തേങ്ങലുകളുടെ രൂപകൂടുകള്‍, നൂലുവീഴുന്ന ഏങ്ങലുകള്‍ക്കിപ്പുറം പിഞ്ചുന്ന ശബ്ദം പോലെ നേര്‍ത്ത് കേള്‍ക്കുന്ന രതിമൂര്‍ച്ഛകള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മിപ്പിക്കുന്ന തീണ്ടാരിപെട്ട പല്ലി പുഴുക്കുത്തേറ്റ ഓടാമ്പലിനപ്പുറം എന്നെത്തന്നെ അഴിച്ചു വെയ്ക്കുന്നു ഒന്നാം ഉടുപ്പ് ,രണ്ടാം ഉടുപ്പ്, ദേഹംContinue Reading





















