May 2026 (Page 3)

സമ്പന്നമായ ചരിത്രവും ഊർജ്ജസ്വലമായ സംസ്കാരവും സ്വന്തം മാറിൽ പകർത്തുന്ന, പ്രകൃതിഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട, ഒറ്റവാക്കിൽ “അഗ്നിയുടെ ദേശം” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാജ്യമാണ് അസർബൈജാൻ. കാസ്പിയൻ കടലിൻ്റെ ആലിംഗനത്തിലമരുന്ന, കോക്കസസ് പർവതനിരകളുടെ കൊടുമുടികൾ കുടചൂടുന്ന, യൂറോപ്പിൻ്റെയും ഏഷ്യയുടെയും ക്രോസ്‌റോഡിൽ നിലകൊള്ളുന്ന ഈ നാട് വൈരുദ്ധ്യങ്ങളുടെയും ഐക്യത്തിൻ്റെയും അതിമനോഹരമായ ഒരു ക്യാൻവാസാണ്. ഇവിടെ, ഓരോതരി മണ്ണും, കല്ലും,തീജ്വാലയും, തിരമാലയും താരതമ്യത്തിനപ്പുറമുള്ള സംസ്കാരത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും കഥ പറയുന്നുണ്ട്. “നിന്റെ പരവതാനികൾചരിത്രത്തിൻ്റെ നൂൽകൊണ്ട് നെയ്തതാണ്,ഓരോ രൂപകൽപനയ്ക്കുംകണ്ണീരിൻ്റെയുംContinue Reading

“നീ പുലരിയാവണേഎന്ന് എന്റെയിരുട്ട്നിലവിളിക്കുന്നുണ്ട്” “നമ്മൾഏത് തിരിവിലാണ്ഇതുപോലെ കൂട്ടിമുട്ടുകഇടിമിന്നൽ പോലെപ്രണയിച്ചു പിരിയാൻ.” “ചില്ലകളിലുംകണ്ണീർച്ചാലിലുംരണ്ട് ഹൃദയങ്ങളിലും ഇപ്പോൾപ്രകാശത്തിന്റെ നൃത്തം.” സുരേഷ് എഴുതുന്നത് ഹൈക്കു കവിതകളാണ് എന്ന് നമുക്ക് തോന്നും. എന്നാൽ നിരാലംബവും ആർദ്രവുമായ ഹൈക്കു കവിതകളുടെ സമാഹാരമായി തോന്നാം ഓരോ കവിതയും. അത്രയും ചെറുതാണ് ഒപ്പം സൂക്ഷ്മവുമാണ് ഈ കവിതകൾ. ലോഗോസ് ബുക്സ് എന്റെ യാത്രാ പുസ്തകമായ “മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ” എന്ന പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴാണ് ഞാൻ സുരേഷിനെ പരിചയപ്പെടുന്നത്. സ്കൂൾContinue Reading

അടുത്ത പ്രദേശങ്ങളില്‍ എവിടെ മീറ്റിംഗ് ഉണ്ടെങ്കിലും ഞങ്ങള്‍ ആവളയില്‍ നിന്ന് പോകാറുണ്ട്. അങ്ങനെ 1956 ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടു. പിന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളായി. (നവംബര്‍ 1) നേതാക്കള്‍ പലരും വന്ന് മീറ്റിംഗ് തന്നെ. തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടമായ മാര്‍ച്ച്‌ 2 നാണ് പേരാമ്പ്രയിലും മറ്റു ചില നിയോജകമണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഞാന്‍ അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്. S.S.L.C പതിനൊന്നാം ക്ലാസിലാണ്. കെ ആര്‍ ഗൌരിയമ്മ ആവളയില്‍ പ്രസംഗിക്കുമെന്ന് മെഗാഫോണില്‍Continue Reading

യുദ്ധകാലം ഓര്‍മ്മയില്‍ ഉണ്ടായിരുന്നവരായിരുന്നു സംഘത്തിലെ മിക്കവാറും പേര്‍. അന്ന് വിയറ്റ്നാമിലെ അമേരിക്കന്‍ ഇടപെടലുകള്‍ക്കെതിരെ നടന്ന പ്രതിഷേധജാഥയില്‍ പങ്കെടുത്ത അനുഭവം സോമന്‍ പൊന്നമ്പലത്ത് ഇങ്ങനെ ഓര്‍മ്മിച്ചു: “1965–66 കാലം. ഞാൻ ബത്തേരി ഗവ: സർവജനസ്കൂളിൽ ഒമ്പതിലോ പത്തിലോ പഠിക്കുന്ന കൊച്ചു പയ്യൻ. ഹോ ചി മിന്‍റെ നേതൃത്വത്തിൽ വിയറ്റ്നാം ജനതയാകെ അമേരിക്കൻ സൈന്യത്തിനെതിരെ പോരാടുന്ന കഥകൾ വീട്ടിൽ വന്നിരുന്ന ദേശാഭിമാനി പത്രത്തിലൂടെ ആവേശത്തോടെ വായിച്ചിരുന്ന ദിവസങ്ങൾ. അന്നത്തെ കെ എസ് എഫ്Continue Reading

സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അസന്നിഗ്ദ്ധമായി വിജയിച്ചു. Ldf ൽ സീറ്റുകൾ കിട്ടാതെ പുറത്തു പോയി നിന്നവരും ജയം കണ്ടു. LDF ന്റെ മന്ത്രിമാരുൾപ്പെടെ തോൽ‌വിയിൽ. ഒരു ക്ഷീണവും തട്ടാതെ മുസ്ലിം ലീഗ്. NDA ക്ക് 3 സീറ്റുകൾ. വൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് തിരഞ്ഞെടുപ്പിന് അല്പം മുൻപ് വെളിപ്പെട്ടയാളും അടിമുടി കേരള വിരോധിയും ആയ രാജീവ്‌ ചന്ദ്രശേഖറി ലൂടെ NDA തലസ്ഥാനത്തു വിജയം നേടി. ബംഗാളിലെContinue Reading