ദുർഗ മനോജ്

തിരുവനന്തപുരം സ്വദേശിനി. കോളമിസ്റ്റ്, പബ്ലിഷർ.
സ്ത്രീകളുടെയും കുട്ടികളുടെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഫെമിൻഗോ ബുക്സിന്റെ ഡയറക്ടർ.
ദുർഗയുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: കുഞ്ഞനിലയും ആൽമരവും, ഉത്തരധ്രുവത്തിൽ നിന്നൊരു കുഞ്ഞുമേഘം, സ്നേഹക്കൂട് (ബാലസാഹിത്യ കൃതികൾ), വിജയം നിങ്ങളുടേതാണ്, ജീവിക്കണം എനിക്കും, ആകാശത്തിനും ഉയരെ (മോട്ടിവേഷണൽ ഗ്രന്ഥങ്ങൾ), വാല്മീകി രാമായണം (ഗദ്യസംഗ്രഹം).

“എന്നോടൊപ്പം പോരുന്നോ പെണ്ണേ നീ മലമുകളിലേക്ക്?” എന്ന് സായിപ്പ് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ വെപ്പുകാരി വെറോണിക്കയുടെ കവിളു രണ്ടും ചുകന്നുകാണുമെന്നും അവൾ, കാൽവിരൽ കൊണ്ടൊരു ലൗസിംബൽ നിലത്തു വരച്ചിരിക്കാമെന്നും നമ്മൾ ചിന്തിക്കും. സത്യമാണ്. വെറോണിക്കയുടെ കവിളു തുടുക്കുകയും, ചുണ്ടിൻ്റെ തിളക്കം കൂടുകയും, കൈകൾ കൂട്ടിപ്പിടിച്ചു തലതാഴ്ത്തി കാൽവിരൽ കൊണ്ടവൾ വൃത്തം വരയ്ക്കുകയും ചെയ്തു. പക്ഷേ മനസ്സിൽ അവൾ കണക്കുകൂട്ടിയതെന്തെന്ന് അന്നു സ്‌കറിയക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ആഴ്ച്ചപ്പതിപ്പിലെ തുടരനെപ്പോലെ, തുടർന്നു വായിക്കുവാൻ ഇത്തിരിContinue Reading