June 2021 (Page 2)

ആറോ ഏഴോ വർഷം മുൻപാകണം, അന്ന് സൂര്യനെല്ലി പീഡന വിഷയത്തിൽ ഇടപെട്ടിരുന്ന സുജ സൂസൻ ജോർജ്ജിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ആ പെൺകുട്ടിയുടെ അമ്മയെ ഫോണിൽ വിളിക്കുന്നത്. ഒരു മണിക്കൂറോ അധികമോ അന്ന് ആ മാതാപിതാക്കളോട് സംസാരിച്ചു. ഇന്നും ഓർക്കുമ്പോൾ നട്ടെല്ലിലൂടെ കഠാരമുനയുടെ തണുപ്പ് കടന്ന് പോകുന്നതാണ് അന്ന് കേട്ട കാര്യങ്ങൾ. കേസുമായി മുന്നോട്ട് പോകുന്നതിന് നിസ്സഹായരായ ആ മാതാപിതാക്കൾ താണ്ടിയ ദുരിതപർവങ്ങൾ; നിയമപാലകരിൽ നിന്ന്, രാഷ്ട്രീയക്കാരിൽ നിന്ന്, കോടതികളിൽContinue Reading

രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുന്ന ബ്രിട്ടീഷ് സ്പീക്കറെ പോലെയോ, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും ഒരു സജീവ രാഷ്ട്രീയ പാർട്ടിമെമ്പറായി തുടരുന്ന അമേരിക്കൻ സ്പീക്കറെ പോലെയോ അല്ല ഇന്ത്യയിലെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ. ഇന്ത്യൻ സ്പീക്കർ തന്റെ രാഷ്ടീയ പാർട്ടിയിൽ നിന്ന് വിട്ടു പോകുന്നില്ല. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം എടുക്കുന്നത് തുടരുന്നില്ല എന്നുമാത്രം. ഇന്ത്യയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ശ്രീ ജി.വി മാവ് ലങ്കർ ഇന്ത്യയിലെContinue Reading

പിതൃമേധാവിത്വ സവർണ ജാതി കുടുംബങ്ങൾ സ്ത്രീകളോട് ചെയ്യുന്നത്. വിസ്മയയുടെ മരണവാർത്ത വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. മരുമക്കത്തായ കുടുംബങ്ങളുടെ തണൽ അവകാശപ്പെട്ടിരുന്ന സ്ത്രീകളുടെ ഇന്നത്തെ അതിദാരുണനിലയുടെ ഇരയാണ് ആ ചെറുപ്പക്കാരി. ഒരുകാലത്ത് മരുമക്കത്തായസ്ത്രീകൾക്ക് സ്വന്തമായ മേൽവിലാസമുണ്ടായിരുന്നു. തിരികെപ്പോകാൻ സ്വന്തം വീടുണ്ടായിരുന്നു. എന്നാൽ ഇരുപതാംനൂറ്റാണ്ടിലെ സമുദായപരിഷ്ക്കാരവാദികൾ – കേരളത്തിലും ഇന്ത്യയിലും ഇന്ന് അഴിഞ്ഞാടുന്ന ആചാരവാദികളുടെ പിതൃപരംപര – വടക്കേയിന്ത്യൻ മേൽജാതികുടുംബത്തിൻറെ മാതൃകയെയാണ് പരിഷ്ക്കാരലക്ഷണമായി സ്വീകരിച്ചത്. സ്വാതന്ത്ര്യലബ്ധിയടുപ്പിച്ച് അവർ പിടിമുറുക്കുകയും ചെയ്തു. അന്നത്തെContinue Reading

തൊഴിൽ നഷ്ടങ്ങളുടെ കാലത്തു ഓരോ അടുക്കളയും ഒരു വരുമാനസ്രോതസ്സാവണമെന്നും ഓരോ മുറ്റവും കൃഷിഭൂമി യാവണമെന്നും തിരിച്ചറിയുന്ന മഹാമാരിക്കാലത്തു അത്യന്തം കാലിക പ്രസക്തിയുള്ള പുതു സംരംഭവുമായി കാലുറപ്പിക്കുന്ന ഒരു വനിതയെ പരിചയപ്പെടുത്താൻ സന്തോഷമുണ്ട്. കോയമ്പത്തുരിൽ 2018 ൽ ആരംഭിച്ച ചെറു വ്യവസായ സംരംഭമാണ് Annam flour and batter solutions. പോഷക സമൃദ്ധമായ ചെറു ധാന്യങ്ങൾ ഒറ്റക്കും വ്യത്യസ്ത മിശ്രിതങ്ങളായും പൊടി, മാവ്, റവ എന്നീ രൂപങ്ങളിൽ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നു.Continue Reading

കേന്ദ്രഗവണ്മെണ്ടും social media platform ആയ ട്വിറ്ററും (Twitter) തമ്മിലുളള പോര് മുറുകുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ 2021-ൽ കൊണ്ടുവന്ന പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ നിഷ്കർഷിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്റർ കാണിക്കുന്ന അമാന്തമാണ് കേന്ദ്രഗവണ്മെന്റിനെ ചൊടിപ്പിച്ചിരിക്കന്നത്. ഉദ്യോഗസ്ഥരെ നിയമിക്കാത്ത പക്ഷം Twitter-ന് IT Act-ലെ Section 79 അനുസരിച്ച് ലഭിക്കുന്ന പരിരക്ഷ ലഭിക്കുകയില്ലെന്ന് കേന്ദ്ര വിവരസാങ്കേതികവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്Continue Reading