January 2021 (Page 2)

ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യം അതിന്റെ ഏറ്റവും ദുർബലമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നതാണ് ഇക്കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. ലോകത്തിന്റെ മറ്റേതൊരു തലസ്ഥാനത്തായിരുന്നെങ്കിലും ഭീകരമായ ചോരക്കളം തന്നെ സൃഷ്ടിക്കുകയും വലിയൊരു അട്ടിമറി ശ്രമമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യുമായിരുന്നു ഈ സംഭവങ്ങൾ. ഒരു പക്ഷെ ഭരണാധികാരികൾ വിളക്കിൻ കാലുകളിൽ തൂങ്ങി നിൽക്കുകയും മുല്ലപ്പൂ വിപ്ലവങ്ങൾക്ക് തുടക്കമാവുകയും സമാധാന സേനകൾ പറന്നിറങ്ങുകയും ചെയ്തേനെ. എന്തുകൊണ്ടാവും അമേരിക്ക പോലൊരു രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രം പിടിച്ചെടുക്കാൻContinue Reading

അങ്ങിനെ ജനുവരി 9ന് ഇസ്ലാം മത പ്രബോധകൻ എം.എം. അക്ബറും പ്രശസ്ത യുക്തിവാദിയും എക്സ് മുസ്ലീമും ആയ ഇ. എ. ജബ്ബാറും ഗോദയിൽ ഏറ്റുമുട്ടുകയാണ്. മതവും മത നിഷേധവും തമ്മിലുള്ള, വിശ്വാസവും അവിശ്വാസവും തമ്മിലുള്ള, ദൈവത്തിന് സമ്പൂർണ്ണമായി കീഴടങ്ങുന്നവരും ദൈവത്തിന്‍റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നവരും തമ്മിലുള്ള സംവാദം.. തീ പാറും, തീർച്ച….! ജബ്ബാറും അദ്ദേഹത്തിന്‍റെ അനുയായികളായ യുക്തിവാദികളും അക്ബറിനെ ജബ്ബാർ മലർത്തിയടിക്കുന്നതും, അക്ബറിന്‍റെ അനുയായികളായ കുറേപേരെങ്കിലും മതവിശ്വാസം ഉപേക്ഷിച്ച്Continue Reading

മരണം തത്വ ചിന്തക്കും യുക്തി ചിന്തക്കും ഭക്തിക്കും കാവ്യഭാവനക്കും അനാദികാലം മുതൽ  വിഷയമായിട്ടുണ്ട്. ഏതു അജയ്യനും അടിയറവു പറയുന്ന സവിധം. പുനഃപ്രക്ഷേപണം നടത്താനാവാത്ത ചലന ചിത്രം. വീണ്ടെടുക്കാനാവാത്ത system failure. അത് കൊണ്ടാവും മനുഷ്യൻ മതങ്ങളിലൂടെ മരണത്തിനപ്പുറം ഒരു ലോകം പണിതത്. ഇഹലോക ജീവിതത്തേക്കാൾ മനോഹരമായ മോക്ഷം കാണിച്ചു മനുഷ്യന്റെ ജീവിതാസക്തിയെ തണുപ്പിച്ചത്. ചില നിയുക്ത സ്ഥലങ്ങളിൽ ബലിയർപ്പിച്ചാൽ ആത്മാവ് കൂടുതൽ തൃപ്തിപ്പെടുമെന്ന നിഷ്കർഷ ആ സ്ഥലങ്ങളുടെ വാണിജ്യ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. വാരാണസിയിൽ വെച്ച് മരിച്ചാൽ പുനർജ്ജനിയിൽContinue Reading

വേണ്ട… കാവിലെ മരങ്ങൾ മുറിച്ചു വിറ്റുകിട്ടുന്ന പണം കൊണ്ട് നൂറ്റാണ്ടുകളിലൂടെ ജീർണ്ണചിത്രമായിമാറിയ കാവ് പുനരുദ്ധരിക്കാം എന്ന വാശിയെ ചെറിയച്ഛൻ കാറ്റിൽ പറത്തുന്ന കണ്ട് കുടുംബത്തിലേ കാരണവന്മാർ ഉൾപ്പെടെ അന്തംവിട്ടു നിന്നത് 90’കളുടെ മധ്യത്തിലാണ്. അന്ന് “കാവു തീണ്ടരുത്….” എന്ന് സുഗതകുമാരി ടീച്ചർ കേരളക്കരയോടാകെ വിളിച്ചുപറഞ്ഞിട്ട് അധികകാലം പിന്നിട്ടിരുന്നില്ല. തികഞ്ഞ യുക്തിവാദിയും കമ്മ്യൂണിസ്റ്റും ശാസ്ത്രസാഹിത്യ പരിഷത്ത്‌ പ്രവർത്തകനുമായ ചെറിയച്ഛൻ കുടുംബ മാത്സര്യം കൊടുംപിരികൊണ്ട് തറവാട്ടു വക ‘വെളുത്തൻ കാവ്’ എന്ന് ഞങ്ങൾContinue Reading

ഓരോ ഓർമ്മയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്, നഷ്ടപ്പെട്ട ബാല്യകാലത്തിലേയ്ക്കാണ്… ഓർമ്മകളിൽ മാത്രമായ അമ്മമ്മയെ കുറിച്ചാണ്‌ എഴുതുന്നത്… അമ്മമ്മ ഏകദേശം മുപ്പത്തിരണ്ടു വയസ്സിൽ വിധവയായി.. എന്നും മുത്തശ്ശനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു.. പൂമുഖത്ത് കാലും നീട്ടിയിരുന്ന് മുത്തശ്ശന്റെ ഫോട്ടോ നോക്കി ആദ്യം പറയുക…, ‘ഇതേയ് ഒരുകൂട്ടം ആൾക്കാരുടെ ഇടക്ക് നിന്നുള്ള ഫോട്ടോയിൽ നിന്ന് എടുത്തു വരപ്പിച്ചതാ… തീരെ നന്നായിട്ടില്ല്യ ട്ടാ..ഇതിലൊക്കെ എത്ര ഭംഗിയായിരുന്നു ന്നു അറിയോ കാണാൻ..’ എന്നാണ്. പറയുമ്പോൾ ആ കണ്ണിലൊരുContinue Reading