December 2020 (Page 2)

എന്റെ ഇപ്പോഴത്തെ പേര് ലാ ഗ്രാൻഡെ ഹെർമിൻ എന്നാണ്. ഈ പേരിലാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. എന്റെ ശരിക്കും പേര് വേറെയായിരുന്നു. അതേപ്പറ്റി ഞാൻ വഴിയെ പറയാം ട്ടോ. ഇപ്പോൾ ഞാനുള്ളത് ഒന്റാരിയോ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ജോർഡൻ തുറമുഖത്താണ്. അവിടെ ഉപേക്ഷിക്കപ്പെട്ട, നശിക്കപ്പെട്ട നിലയിലുള്ള എന്നെ നിങ്ങൾക്കു കാണാം. ‘കടൽക്കൊള്ളക്കാരുടെ കപ്പൽ’, ‘പ്രേതക്കപ്പൽ’ എന്നൊക്കെയാണ് ഇന്നെല്ലാവരും എന്നെ വിളിക്കുന്നത്. അതു കേൾക്കുമ്പോൾ എനിക്കു വല്ലാതെ സങ്കടം വരും ന്നേ !Continue Reading

യു. എ. ഖാദർ എന്ന കഥാകാരനെ കാണുമ്പോഴെല്ലാം, ആയതിനാൽ തന്നെയാണ് അതിന് മുമ്പ് കണ്ട ആളല്ല എന്നൊരു തോന്നൽ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുള്ളത്. പറയുന്ന വാക്കുകളുടെ ഉൾക്കാമ്പും മുഖത്ത് പടരുന്ന ചിരിയും മുമ്പത്തേതിലും തെളിമയാർന്നതെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഓരോ തവണ ചേർന്നു നിൽക്കുമ്പോഴും സ്നേഹവും അടുപ്പവും ഏറി വരുന്നതായുള്ള അനുഭവമാണ് എന്നുമുണ്ടായിട്ടുള്ളത്. ഒരു ഗ്രാമചൈതന്യത്തിന്റെ സ്വരസ്‌ഥാനങ്ങൾ കാവുകളിലെ ഉത്സവത്തേക്കാൾ മഹനീയമാക്കി, ഈ കഥാദേശത്തെ സുപരിചിതമാക്കിത്തന്നത് അങ്ങനെയായിരുന്നല്ലൊ. മലയാളത്തിനുമപ്പുറത്ത്, ദൂരെദിക്കിലുള്ളൊരു ദേശത്ത് ജനിച്ചContinue Reading

കിം കി ദുക്ക് പൊടുന്നനെ ഇല്ലാതാവുമ്പോള്‍ നാം ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ഉപമകള്‍ ഓര്‍മ്മിക്കുകയാണ്. ഋതുസഞ്ചാരങ്ങളില്‍ മാറിമറയുന്ന മനുഷ്യന്റെ ആത്മീയജീവിതത്തിന്റെയും ഭൗതികതലത്തിന്റെയും സംഘര്‍ഷങ്ങള്‍ കിം കിയിലും പ്രതിഫലിച്ചിരുന്നു. ആ സിനിമകള്‍ ഉതിര്‍ക്കുന്ന ഭിന്നഭാവങ്ങള്‍ തന്നെ ചിന്തയുടെ തീവ്രമായ ഒഴുക്കിന്റെ സാക്ഷ്യം. ഫാക്ടറിത്തൊഴിലാളിയായും കടലോരത്തൊഴിലാളിയായും ജോലി ചെയ്ത് സൈനിക – പുരോഹിത ജീവിതത്തിലും ഏര്‍പ്പെട്ടതിനുശേഷം, ജീവിതത്തിന്റെ ആഴവും പരപ്പും തൊട്ടതിനു ശേഷം, പാരീസില്‍ കലാപഠനത്തില്‍ എത്തിയതാണ് കിം കിയുടെ ജീവിതത്തിലേയ്ക്ക് സിനിമയെContinue Reading

” പ്രപഞ്ചമേ നീ കുതികൊള്ളുന്നോ എന്നെക്കരയിൽ തള്ളി?” ” ഒഴുകേണ്ടാ നീയെന്നോടൊത്തിനി മരിച്ചു പോയവനല്ലേ?” “രമിച്ചു പോയീ നിന്റെയൊഴുക്കിൽ മരിപ്പതെങ്ങനെ ഞാൻ?” “എങ്ങനെ നീയിനി രമിച്ചിടും ഹേ; അഴുകുന്നല്ലോ കോശങ്ങൾ?” “എങ്ങനെ പെട്ടെന്നഴുകും പുഴയേ തിങ്ങിന രാഗപരാഗങ്ങൾ?” “രാഗപരാഗ പരാക്രമമല്ലത്; കൃമികീടങ്ങൾ മിറിക്കുകയല്ലോ” “നിന്റെയൊഴുക്കാണല്ലോ പുഴയേ കൃമികീടങ്ങൾ മിറിപ്പതു സകലം” “നന്നേ, വാദം ബോധി; ച്ചിനി നീ കൃമിയായ് തുടരുക യെന്റെയൊഴുക്കിൽ.”Continue Reading

അങ്ങയുടെ പാദപത്മങ്ങളിൽ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി; എന്നാൽ ഇന്നാദ്യമായിട്ടാണ്‌ ഞാൻ അങ്ങയ്ക്കൊരു കത്തെഴുതുന്നത്. ഞാൻ എപ്പോഴും അങ്ങയുടെ അടുത്തുതന്നെയായിരുന്നു; അങ്ങു പറഞ്ഞ് പലതും ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ എന്നിൽ നിന്ന് അങ്ങും. എന്നാൽ ഒരു കത്തെഴുതാൻ വേണ്ട അകലം നമ്മൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഞാനിപ്പോൾ ഒരു തീർത്ഥാടനത്തിന്‌ പുരിയിൽ വന്നിരിക്കുകയാണ്‌; അങ്ങ് പതിവുപോലെ ഓഫീസ് ജോലിയിൽ സ്വയം മറന്നിരിക്കുകയായിരിക്കും. അങ്ങയ്ക്ക് കൊല്ക്കത്തയുമായുള്ള ബന്ധം ഒരൊച്ചിന്‌ അതിന്റെContinue Reading