December 2020 (Page 3)

ശീതയുദ്ധം ലോകമെമ്പാടുമായി വലിയ സംഭാവനകൾ നല്‍കിയത് അപസര്‍പ്പക സാഹിത്യത്തിനാണെന്ന് പറഞ്ഞാല്‍  നിങ്ങള്‍  സമ്മതിച്ചു തരുമോ? അമേരിക്കയും റഷ്യയും നടത്തിയ ചരിത്രത്തിന്റെ ഒളിപ്പോരുകളില്‍ അക്ഷരങ്ങള്‍ക്ക് എന്ത് പങ്ക് എന്നാവും ചോദിക്കാന്‍ വരുന്നത്. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ഇത്തിരി കഞ്ഞുനോക്കിയാല്‍ മനസ്സിലാവുക. പരസ്പരം അട്ടിമറിക്കാനും, സ്വന്തം ചേരിയിലേക്ക് പുതിയ സഖ്യങ്ങളുണ്ടാക്കാനും, ആഭ്യന്തരക്കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിടാനും, ഭൂഖണ്ഡാന്തര സൈനികതാവളങ്ങള്‍  സ്ഥാപിക്കാനുമെല്ലാം നടത്തിയ അമേരിക്കന്‍-റഷ്യന്‍  ശ്രമങ്ങള്‍ വൈറ്റ് ഹൗസിനേയും ക്രംലിന്‍കൊട്ടാരത്തെയുമെല്ലാം കൂടുതല്‍  മനുഷ്യശ്രദ്ധയിലേക്കെത്തിച്ചു. അന്താരാഷ്ട്രഉപജാപങ്ങളും സി.ഐ.എ, കെ.ജി.ബി, മൊസാദ് തുടങ്ങിയ പേരുകളുമെല്ലാം നമ്മുടെ ഗതകാലബാർബർContinue Reading

പുരാണത്തിലെ കഥകൾ പറഞ്ഞുതരുമ്പോളെല്ലാം അമ്മയോട് ഞാന്‍ ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു: ‘ഇതൊക്കെ ദൈവത്തിന്‍റെ കഥകളാണ്. ഇത്തരം സംശയങ്ങൾ ഒന്നും പാടില്ല. നമ്മളിത് കേള്‍ക്കാനേ പാടുള്ളൂ. തിരിച്ച് ചോദ്യങ്ങൾ പാടില്ല. എന്നാലേ, ദൈവങ്ങൾക്ക് മുമ്പിൽ നമ്മൾ നല്ല കുട്ടികളായി തുടരുകയുള്ളൂ.’പിന്നെ ഞാൻ ചോദ്യങ്ങൾ ചോദിച്ചില്ല. ഒരുമിച്ചു ഗൃഹപാഠംചെയ്യുകയും പുഴയില്‍ നീന്താനും വന്ന സഹപാഠി കുര്യാക്കോ മരിച്ചപ്പോൾ ഞാൻ തകർന്നിരിക്കുന്നത് കണ്ടു അമ്മ സമാധാനിപ്പിച്ചു. ‘ഇതൊക്കെ ജീവിതത്തിൽContinue Reading

നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജനിച്ചു വളർന്ന എനിക്ക് നന്നായി നീന്താൻ അറിയാത്തതിലുള്ള വിഷമം നേരത്തേ തന്നെ തോന്നി തുടങ്ങിയിരുന്നെങ്കിലും ആസ്ത്രേലിയയിൽ എത്തിയ ശേഷം അതിന്റെ തീവ്രത അതി കഠിനമായി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന സമുദ്രതീരങ്ങൾ, എണ്ണിയാൽ തീരാത്ത വിധം അനേകം സുരക്ഷിതമായ ആയ ബീച്ചുകൾ, അതിൽ വസ്ത്രം ധരിച്ചവർക്കും അല്ലാത്തവർക്കും പ്രത്യേക ഇടങ്ങൾ, സർഫേഴ്സിനായുള്ള പ്രത്യേക സൗകര്യങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, പുഴകൾ അങ്ങനെ നീന്താനും ഉല്ലാസത്തിനും അനവധി, നിരവധി അവസരങ്ങൾ.ഇവയെല്ലാംContinue Reading

തങ്കം പറഞ്ഞതോർക്കും, പിന്നേം പിന്നേം സ്റ്റിക്കറുകൾ വാരിയിട്ട് മിണ്ടാണ്ടിരിക്കും… അവന്, വാക്കുകൾ മുട്ടുമ്പോൾ കറുത്ത കുഞ്ഞ് നൃത്തം ചെയ്യും ദേഷ്യം വന്നാൽ കറുത്ത കുഞ്ഞ് ഉടുപ്പൂരിയെറിയും സങ്കടം വന്നാൽ കറുത്ത കുഞ്ഞ് പെയ്‌തോണ്ടിരിക്കും… വെളുത്തകുഞ്ഞ്, അന്നേരത്തൊക്കെ കഴിച്ചോണ്ടിരിക്കും ! അവന്റെ ഫോണിൽ കറുത്ത കുഞ്ഞ് സ്റ്റിക്കറിൽ ചെയ്യാത്ത കാര്യങ്ങളില്ല… തങ്കം പറഞ്ഞതോർക്കും, വലത്തേ തള്ളവിരലിൽ ഒരു ശബ്ദം പൊടിച്ചുയർത്തി വിടും… കരഞ്ഞാൽ, തങ്കം മഞ്ഞക്കൊണ്ടയുടെ സ്റ്റിക്കറിടും… ചിരിച്ചാൽ ചുറ്റിനും തുമ്പികൾContinue Reading