രാജേഷ് ചിത്തിര

    വിശ്വവിഖ്യാതനായ ഫ്രോഡ്,  ഭാവിവിളിയില്‍ അവിശ്വാസിയാവേണ്ട. ഒരു വിളിയിലും ഉറയ്ക്കാതെ ബാക്കിയാവുന്ന ചില വഹകളുണ്ട് ഇടുക്കുകളില്‍ നിന്ന് വിടുതല്‍ വേണ്ടാത്ത കടലുകളെ പോലെ. എന്നോ എപ്പോഴോ നട്ടമരം തനിയെ വളര്‍ന്ന്‍ മൂപ്പെത്തി പഴം കയ്യിലേക്ക് ഇട്ടു തരും രാജ്യസ്നേഹം ആടുന്ന വാലിലേെക്ക്. കപ്പം കൊടുക്കാതെ ഭരിക്കാവുന്ന നാട്ടുരാജ്യങ്ങളെ ഉപേക്ഷിച്ച് കടല്‍ ദേഹത്തിനു മീതേ അധിനിവേശ്യാന്തരയാത്ര തരപ്പെട്ടാല്‍ മാനം കാണുന്ന ജീവിതത്തിലേക്കുള്ള ബാലാല്‍സംഗമങ്ങളെ മറക്കരുത് ഏത് വാക്കിന്റെ പര്യായമാവും സംഗമിത്രContinue Reading

 പു/dropcap]കവിതയ്ക്ക് ഒരു പേജില്‍ അടക്കം ചെയ്ത വാക്കുകളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം വിപുലമായ സാമൂഹികസാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. ഘട്ടം ഘട്ടമായി വിഭജിക്കപ്പെടുന്ന, വിവിധ ദിശകളിലുള്ള  എഴുത്തുരീതികളെ പറ്റിയുള്ള പഠനങ്ങള്‍ ആവശ്യമായി വരുന്നത് ഈ വലിയ ക്യാന്‍വാസിനെ കവിത പ്രതിനിധാനം ചെയ്യുന്നു എന്നത് കൊണ്ടാണ്. കവിത എന്നൊരു വലിയ സംജ്ഞയില്‍ ഒതുങ്ങാത്ത വൈവിധ്യം സമകാലീന കവിതയില്‍ ഉണ്ടെന്നത് ഇത്തരം സാമൂഹ്യപഠനങ്ങളുടെ ആവശ്യകതയാണ്. ലോകകവിതയുടെ പുതു രീതികളായ സൂക്ഷ്മകവിതയും പഴയതും പുതിയതുമായ ജാപ്പനീസ് കവിതാമാതൃകകളുംContinue Reading

  കി ടക്കയില്‍ നിന്ന് എണീറ്റ അവളുടെ തോളിലുണ്ട് വയലിന്‍. നിശ്ശബ്ദമായി കേള്‍ക്കുകയാണ് ലോകമിപ്പോള്‍ വീടിന്റെ ഒപ്പീസ്. മുറികള്‍ അതിന്റെ തണുത്ത പുതപ്പില്‍ ഒളിപ്പിച്ചു കിടത്തിയിരിക്കുന്നു ഉറക്കത്തെ. അവളുടെ മൌനമിപ്പോള്‍ വാതിലുകൾക്ക് മുന്നിലൂടെ നടന്നുപോവുന്നു. നിശ്ശബ്ദതയുടെ മറ്റൊരു കൂടാണ് തോളിലുള്ള അവളുടെ വയലിന്‍. അടുക്കളയിലെത്തുമ്പോള്‍ പാടിത്തുടങ്ങുന്നു ഒരു കുട്ടിയുടെ കരച്ചിൽ ഡികോഡ് ചെയ്യാനാവത്തതിന്റെ നിശ്ശബ്ദതയാണ് വീടിന്റെ ഒച്ച. ബോയെന്നോണം ചലിക്കുന്നു വയലിനിന്റെ ഉടലിലൂടെയിപ്പോൾ അവളുടെ വിരലുകള്‍.Continue Reading