പൂമുഖം EDITORIAL ദ്രവ്യനിയമങ്ങള്‍

ദ്രവ്യനിയമങ്ങള്‍

േഗങ്ങളെപ്പോലും

നിശ്ചലതയില്‍
പൊതിഞ്ഞു സൂക്ഷിക്കുന്ന
യോഗവിദ്യ കറങ്ങുന്ന
പ്രപഞ്ചഗോള-
ങ്ങളില്‍നിന്നുംവേണം
പഠിച്ചെടുക്കാന്‍.

ഭ്രാന്തിന്റെ ആളുന്ന നഗ്നതയെ
അതിന്റെ
നാളശാഖികള്‍ കോതി,
ഫലിതങ്ങളിലും ചിരികളിലും
ഒതുക്കി നിര്‍ത്തുന്നതാണു ഭംഗി.

വിക്ഷോഭങ്ങളെ സ്വന്തം പൂന്തോട്ടത്തില്‍
ചെറുകാറ്റുകളായും
പാറുന്ന പൂമ്പാറ്റകളായും
ഇണക്കി വളര്‍ത്തണം.
നിന്നെയൊ ….
ചെറിയ ചെറിയ ഓര്‍മ്മകളായും
സ്വപ്നങ്ങളായും പിരിച്ച്,
ചിത്രവര്ണ്ണ ബലൂണുകളായി
എന്റെ ആകാശത്തിലേക്ക്
പറത്തുന്നതാണ്
എനിക്കേറ്റവുമിഷ്ടം.

ഒരു രാത്രിയെ മുഴുവന്‍
നിദ്രയിലേക്കും
കിനാവിന്റെ കൈവഴികളിലേക്കും
വഴിതിരിച്ചുവിടുന്നതുപോലെ
ചോദ്യമുനകൊണ്ടു
മുറിയാതിരിക്കാന്‍
വലിയ വലിയ ചോദ്യങ്ങളെപ്പോലും
ആശ്ചര്യചിഹ്നങ്ങളിലാക്കി
സൂക്ഷിക്കുന്നതാണു ബുദ്ധി.

പതിയിരിക്കുന്നത്
വെളിച്ചത്തു തന്നെയാവണം,
കുടുക്കേണ്ടത് ഇരുട്ടിനെയെങ്കില്‍….!
പ്രവചിക്കുവാനും കഴിയില്ല
എത്ര ആഴത്തിലാണ്
ആശയങ്ങള്‍
ദ്രവ്യനിയമങ്ങളെപ്പോലും
പുതുക്കിപ്പണിയുന്നതെന്ന്…

Comments

സ്വദേശം കോട്ടയം,
കേരള പൊതു ഭരണ വകുപ്പിൽ ജോലി.

You may also like