വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് – 6
[dropcap]അ[/dropcap]ഭിരാമിക്ക് മറ്റു പണിക്കാരികളെപ്പോലെ പോക്കെടം ഇല്ലായിരുന്നു. അതുകൊണ്ട് അനൂപ് എത്ര വഴക്കിട്ടിട്ടും ദേഷ്യം കൊണ്ട് അലറിയിട്ടും അസഭ്യം പറഞ്ഞിട്ടും തല്ലാന്‍ ചെന്നിട്ടും അവള്‍ എങ്ങും പോയില്ല. ഹരിമോന് അവളോടുള്ള ഇഷ്ടവും ഒരു പ്രധാനകാരണമായിരുന്നു. മകനെ അതിരറ്റ് സ്നേഹിക്കുന്ന അഭിരാമിയെ മകന്‍റെ അമ്മ സ്നേഹിക്കാതിരിക്കുന്നതെങ്ങനെ ? അവള്‍ക്ക് മാല വാങ്ങിക്കൊടുത്തും നല്ല കുപ്പായങ്ങള്‍ തുന്നിച്ചു കൊടുത്തും ദേവി സ്നേഹം പ്രകടിപ്പിച്ചു പോന്നു. എവിടേ പോകുമ്പോഴും കൂടെ കൊണ്ടു പോയി. പരിചയമില്ലാത്തവര്‍Continue Reading





















