November 2016 (Page 5)

  കേരളപ്പിറവിദിനത്തില്‍ നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു കാര്യമാണ്, ഇന്‍ഡ്യയില്‍ പല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചതും മാതൃകയായതും നമ്മുടെ കൊച്ചുകേരളമാണ് എന്ന വസ്തുത. ദാ, ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിനു തെരുവില്‍ ഇറങ്ങി നില്‍ക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുകരി ക്കാവുന്ന ഉത്തമ മാതൃക. സര്‍ക്കാര്‍ Vs സര്‍ക്കാര്‍. വട്ടം കറങ്ങുന്നത് ജനവും. സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ തെരുവിലിറങ്ങിയത് തെരുവുകളുടെ സംരക്ഷണത്തിന് വേണ്ടിയല്ല; തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനാണ്. ഭരണഘടന മനുContinue Reading

ആഹ്ലാദിപ്പിക്കുക എന്നതിന്റെ ഉദ്ദേശം അതുവഴി കൂടുതൽ വിൽക്കുക എന്നത് മാത്രമല്ല, അജണ്ടകളെ ഒളിപ്പിച്ചു കടത്തുക എന്നതു കൂടിയാണെന്ന് അമേരിക്കൻ മാധ്യമ ചരിത്രകാരൻ എറിക് ബർണോ എഴുതിയത് സാറ്റലൈറ്റ് മാധ്യമങ്ങൾ ഇത്രയധികം ഇല്ലാതിരുന്ന കാലത്താണ്. പത്രങ്ങൾ കൊടുക്കുന്ന വാർത്തകളെ കുറെയൊക്കെ വിശ്വസിച്ച്, ജനം അടുത്ത ദിവസം വരെ വാർത്തകൾക്കായി കാത്തിരുന്ന അക്കാലത്ത്, റേഡിയോ ആയിരുന്നു അപ്ഡേറ്റ്. ബ്രേക്കിങ്ങ് ന്യൂസ് എന്ന സംജ്ഞ ടെലിവിഷൻ ലോകത്തെ വിഴുങ്ങിത്തുടങ്ങുന്നതേയുളളൂ. മാധ്യമങ്ങളുടെ ചാരപ്പണിയെ പറ്റി ഏറെContinue Reading

കഴിഞ്ഞദിവസം ടോമിനെ ഒരു ടെലിവിഷന്‍ വാര്‍ത്തകള്‍ക്കിടയില്‍ കണ്ടു. നല്ല വാര്‍ത്തകള്‍ക്കിടയിലല്ലെന്നു മാത്രം. കൂടെ രണ്ടുമൂന്നു പോലീസുകാരുമുണ്ട്. പഴയ, തിളങ്ങുന്ന കുര്‍ത്തയും സ്വര്‍ണ്ണമാലയും നിറമുള്ള കണ്ണടയുമൊക്കെയുണ്ട്. മുഖം മറച്ചിട്ടൊന്നുമില്ല. അതിനാല്‍ത്തന്നെ പഴയ ആത്മവിശ്വാസത്തില്‍ കുറവൊന്നും കാണാനുമില്ല. പണ്ടൊക്കെ വണ്ടിയുടെ മുന്നിലേയ്ക്ക് കയറിയിരുന്നയാള്‍ ഇപ്പോള്‍ ജീപ്പിന്‍റെ പിന്നിലേയ്ക്കാണെന്നു മാത്രം. കൂടെ ഒരു പോലീസുകാരനും. സ്ഥലം തലസ്ഥാനം. കുറ്റം വിശ്വാസവഞ്ചന, ചതി, കള്ളപ്രമാണങ്ങളുണ്ടാക്കല്‍, തിരുത്ത്, തിരിമറി…. അങ്ങനെ പലതും. നാല്‍‌പ്പതു വര്‍ഷം മുമ്പുള്ള എണ്ണപ്പട്ടണത്തിലേയ്ക്ക് ടോംContinue Reading