യാത്ര (Page 14)

മംഗൽദായിയിൽ എത്തി ബി.എഡ്‌ അഡ്മിഷന്‍റെ സ്ഥിതിഗതികളെല്ലാം അറിഞ്ഞ ഞങ്ങൾ പിറ്റേന്ന് രാവിലെ ഗോഹട്ടിയിലേക്ക് ഒരു യാത്ര നടത്തി. എൽ. ഐ. സി. ഓഫീസാണ് ലക്ഷ്യം. അസം ഭീകര പ്രവർത്തനങ്ങൾ നടക്കുന്ന ഇടമായതിനാൽ ഒരു പോളിസിയെടുത്തുകളയാം എന്നു കരുതിയൊന്നുമല്ല കേട്ടോ ഈ യാത്ര. അവിടെ ബന്ധപ്പെടാൻ ദേവൻ സംഘടിപ്പിച്ചു തന്ന ഒരെഴുത്ത് കൈയ്യിലുണ്ട്‌. അഡ്മിഷൻ കാര്യത്തിൽ അവർക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമോ എന്നറിയണം. അത്രമാത്രം. എവിടെയും സീറ്റ് കിട്ടാതാകുമ്പോൾ അവരെ സമീപിച്ച്Continue Reading

നേരം വെളുത്തത് കണ്ട് എഴുന്നേറ്റു സമയം നോക്കി. അഞ്ച് മണി. അപ്പോഴാണോർത്തത് ഇത് അസമിലെ ഗോഹട്ടിയാണെന്ന്. അയൽസംസ്ഥാനമായ അരുണാചലിൽ ജൂലൈ മാസത്തിൽ നാലരക്കു മുമ്പു തന്നെ സൂര്യന്‍റെ ആദ്യകിരണങ്ങൾ എത്തിനോക്കുമല്ലോ. കിഴക്കെ അറ്റത്തുള്ള ഡോങ് ഗ്രാമത്തിൽ ആ കാഴ്ച കാണാൻ എത്രയെത്ര സഞ്ചാരികളും ഫോട്ടോഗ്രാഫർമാരുമാണ് എത്താറുള്ളത്! അവർക്ക് ഡോങ് ഒരു പറുദീസ തന്നെ. ഞങ്ങളേതായാലും അസമിലെ സൂര്യോദയവും കാഴ്ചകളും സൗഹൃദവുമെല്ലാം സ്വർഗതുല്യമാക്കി ഒപ്പം പഠനവും പൂർത്തിയാക്കി തിരിച്ചു പോകാനാഗ്രഹിച്ചു പുറപ്പെട്ടവരാണ്..Continue Reading

കാംരൂപ് എക്സ്പ്രസിൽ ആയിരുന്നു തുടർന്നുള്ള യാത്ര. പ്ലാറ്റ്ഫോമിലെ വലിയ തിരക്കും കമ്പാർട്ട്മെന്റിന്‍റെ സ്ഥാനമറിയാതിരുന്നതും മൂലം ബാഗുകളും തൂക്കി ഓടിക്കിതച്ച് വണ്ടിയിൽ കയറിപ്പറ്റാൻ ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴേക്കും വണ്ടി ചൂളംവിളിച്ച് പുറപ്പെട്ടിരുന്നു. സീറ്റുകൾ കുട്ടികളും അമ്മമാരുമെല്ലാം കൈയ്യടക്കിയിട്ടുണ്ട്. ടി.ടി.ആർ വന്നപ്പോഴാണ് മനസ്സിലായത് അടുത്ത കമ്പാർട്ടുമെന്റിലാണ് ഞങ്ങൾ കയറേണ്ടതെന്ന്… ഏതായാലും അങ്ങോട്ട് മാറി സീറ്റ് തരപ്പെടുത്തി. ആ യാത്ര വല്ലാത്തൊരനുഭവം തന്നെയായിരുന്നു… ബംഗാളിയും ഹിന്ദിയും ആസ്സാമീസുമെല്ലാം സംസാരിക്കുന്നവരുടെ ബഹളങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട്Continue Reading

1990 ജൂലൈ 21യാത്ര പുറപ്പെടേണ്ട ദിവസം. ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോഴാണ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങു ന്നതിനെക്കുറിച്ചോർത്തത്. സത്യത്തിൽ വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് എങ്ങോട്ടോ നാടു വിടുന്നതു പോലെയൊരു തോന്നലായിരുന്നു. കോഴിക്കോട് നിന്ന് പാട്ന എക്സ്പ്രസിലായിരുന്നു ഞങ്ങളുടെ യാത്ര. അതു കൊണ്ട് കൊൽക്കത്തയിൽ നിന്ന് ഗോഹട്ടിക്ക് വണ്ടി മാറി കയറണം. ഞങ്ങളെ യാത്രയാക്കാൻ എന്‍റെ അനുജൻ ദിനേശ്, സുഹൃത്തായ മധു, പവിത്രന്‍റെ ജ്യേഷ്ഠൻ ദേവൻ, അളിയൻ ജയപ്രകാശ് എന്നിവരെല്ലാം സ്റ്റേഷനിൽ എത്തിയിരുന്നു. സത്യത്തിൽ ഉള്ളിലൊരുContinue Reading

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്കല്‍ക്കത്തയില്‍ നാലഞ്ച് നാള്‍ കറങ്ങി നടന്നിട്ട് ബേലൂര്‍ മഠത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ അവിചാരിതമായി വസുദേവ് ഓജയെ കണ്ടു.ഞങ്ങള്‍ ബോംബെയില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തവരാണ്.ഖോരഖ്പ്പൂരുകാരനായ ഓജ എന്നെക്കാള്‍ ഒത്തിരി മൂത്ത ആളാണ്‌.റിട്ടയര്‍ ചെയ്യാന്‍ ഭാഗ്യം ഉണ്ടായ ആളാണ്‌. എന്നെ കണ്ട സന്തോഷത്താലാണോ,അതോ ശ്രീരാമകൃഷ്ണ ദേവ ദര്‍ശനത്താലാണോ ഓജയുടെ കണ്ണുകള്‍ നനഞ്ഞു.ഞാനും ചെറുതായി കരയാന്‍ ഭാവിച്ചു.രാധാ, നീയിവിടെ ? ഓജ വ്യാകുലപ്പെട്ടു.എന്നിട്ട് എന്നെയും വലിച്ചുകൊണ്ട് നദിക്കരയിലേക്ക് പോയി.ഗംഗ ഇവിടെContinue Reading