യാത്ര (Page 13)

അസമിലെ ബി.എഡ് പഠനം ആ ഭൂപ്രദേശത്തിന്‍റെ ചരിത്രത്തിലേക്കുകൂടി എത്തിനോക്കാൻ അവസരം നൽകുന്നതായിരുന്നു. അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, മണിപ്പൂർ , മിസോറാം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങൾ വടക്കു കിഴക്കൻ ഇന്ത്യയിലെ സപ്ത സഹോദരിമാർ എന്നാണല്ലോ അറിയപ്പെടുന്നത്. അസം ഇവയുടെയെല്ലാം ഏകദേശം മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. പ്രാഗ് ജ്യോതിഷ, കാംരൂപ എന്നിങ്ങനെയാണത്രെ പ്രാചീനകാല സംസ്കൃത കൃതികളിൽ അസം പ്രദേശത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളായിContinue Reading

വെള്ളം വെള്ളം സർവ്വത്ര…1990 ജൂലായ് അവസാനം ഞങ്ങൾ മംഗൽദായിൽ എത്തിച്ചേരുമ്പോൾ അസം ഒരു മൺസൂൺകാല പ്രളയാഘാതം കൂടി ഏറ്റുവാങ്ങിയിരിക്കുകയായിരുന്നു. ഹിമാലയൻ നദികളിലൊന്നായ ബ്രഹ്മപുത്രയും നിരവധി പോഷക നദികളും ചേർന്നാണല്ലോ വർഷാവർഷവും ഇവിടെ പ്രളയം തീർക്കുന്നത്. ഇത്രയും കാലം ഭൂപടത്തിൽ പല ദിക്കിലേക്കും വളഞ്ഞും തിരിഞ്ഞും കിടക്കുന്ന നേർത്ത നീല വരകളായിരുന്ന ബ്രഹ്മപുത്രയുടെ നേർകാഴ്ച ഗോഹട്ടിയിൽ നിന്ന് മംഗൽദായിയിലേക്കുള്ള ബസ് യാത്രക്കിടയിലായിരുന്നു. ഒന്നുമറിയാത്ത പോലെ ശാന്തഭാവത്തിലുള്ള സ്വച്ഛന്ദമായ ഒഴുക്ക്. നദികൾ അങ്ങനെയാണ്.Continue Reading

ഭാഗം 2 ഒരാഴ്ച നീണ്ടു നിന്നു ഞങ്ങളുടെ ഇസ്രായേൽ യാത്രാപരിപാടി.ലണ്ടനിൽ നിന്നും ടെൽ അവീവ് പട്ടണത്തിലേക്കുള്ള ദുരം 3602 കിലോമീറ്റർ ആണ്. അഞ്ച് മണിക്കൂർ നേരത്തെ വിമാനയാത്ര കഴിഞ്ഞ് ഞങ്ങൾ ടെൽ അവീവിലുള്ള ബെൻഗുറിയോൺ വിമാനത്താവളത്തിൽ ഇറങ്ങി . ഇമ്മിഗ്രേഷനും മറ്റുള്ള ഫോർമാലിറ്റികളും നിഷ്പ്രയാസം കഴിഞ്ഞു. ബെൻഗുറിയോൺ വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ ഓഫീസർക്കറിയാം സെക്യൂരിറ്റി ചെക്ക് കഴിഞ്ഞാണ് ഞങ്ങളെ വിമാനത്തിൽ കയറ്റിയിട്ടുള്ളത് എന്ന് !ആദ്യദിവസം ടെൽഅവീവിൽ ഒരു മിന്നൽ പര്യടനം നടത്തി.Continue Reading

ഭാഗം ഒന്ന് യാത്രകൾ എന്നെ എന്നും ത്രസിപ്പിക്കാറുണ്ട്. ഒരു കുട്ടിയുടെ ജിജ്ഞാസയോടെ ഓരോ കാഴ്ചയും കണ്ട് നിൽക്കാറുണ്ട്….. ഈ യാത്ര പല കാരണങ്ങൾ കൊണ്ടും വ്യത്യസ്‌തമായിരുന്നു. ബ്രിട്ടീഷ് പൗരത്വം കിട്ടിയതിന് ശേഷമുള്ള യാത്രകൾ തുലോം നിഷ്പ്രയാസം ആയിരുന്നു. വിസ ലഭിക്കുന്നതിന് പ്രയാസങ്ങൾ യാതൊന്നും തന്നെ നേരിടാറുമില്ല. മിക്ക നാടുകളും സന്ദർശിക്കുമ്പോൾ ഇമ്മിഗ്രേഷനിൽ ബ്രിട്ടീഷ് പാസ്പോര്ട്ട് കൊടുത്താൽ യാതൊരു ചോദ്യവും ഇല്ലാതെ സ്റ്റാമ്പ് അടിച്ചു ആ നാട്ടിലേക്ക് സ്വാഗതം എന്ന് പറയും.Continue Reading

വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക്. വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രഥമവും പ്രശസ്തവുമായ ഗോഹട്ടി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മംഗൽദായ് ഗവ: എയ്ഡഡ് ടീച്ചേഴ്സ് ടെയ്നിങ് കോളജിൽ. ആദ്യ ദിനത്തിൽ ഇന്നത്തെ പോലെ സ്വീകരണങ്ങളോ ആരവങ്ങളോ ഒന്നുമില്ല. അന്ന് ബി.എഡ്. ഒരു വർഷത്തെ കോഴ്‌സാണല്ലോ. പുതുതായെത്തുന്നവരെ വരവേൽക്കാൻ ആരുണ്ടാകാനാണവിടെ? പ്രൊഫഷനൽ ബിരുദമെടുക്കാതെ അസമിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി 1973 ൽContinue Reading