SPORTS (Page 5)

ഞങ്ങളുടെ കുട്ടിക്കാലം ഫുട്ബോളിന്റേതായിരുന്നു. ക്രിക്കറ്റ് അന്ന് ജനപ്രിയമായിരുന്നില്ല. നാട്ടിൻപുറം മുഴുവൻ ഫുട്ബോൾ ക്ലബ്ബുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരു ഗ്രാമത്തിൽ ഒരു ക്ലബ്ബ് എന്നത് ഒരാചാരം പോലെ ഏതെങ്കിലുമൊരു’ ചരിത്ര സന്ദർഭ’ത്തിൽ പിറന്നു വീഴും. പിന്നീട് അത് വളർന്ന് പിളർന്ന് പലതായി മാറുന്നതിന് പ്രത്യേക കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു നോട്ടപ്പിശക്, ഒരു വാക്ക് പിഴ, ഒരു ചെറു പിണക്കം ഇത്രയൊക്കെ മതിയായിരുന്നു ഒരു ക്ലബ്ബ് പിളരാൻ. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നContinue Reading

ബ്യുണസ് അയേഴ്‌സിൽ നവംബർ 27 ന് നടന്ന മറഡോണയിലെ അന്ത്യകർമ്മങ്ങളിൽ, കോവിഡ് നിബന്ധനങ്ങൾ കാരണം, കുറച്ചു പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിഞ്ഞുള്ളു. പക്ഷെ പുറത്ത് ആയിരങ്ങൾ പോലീസിന്‍റെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ മൈതാനത്ത് കളിക്കാന്‍ ഇറങ്ങുമ്പോൾ ആശംസകൾ അർപ്പിക്കുന്നത് പോലെ അവർ ആർപ്പ് വിളികളുമായി, പതാകകളേന്തി വന്നു. സ്‌പെയിനിൽ നടന്ന 82 ലെ ലോകകപ്പിൽ മറഡോണയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും അർജന്റീന ആദ്യ റൗണ്ടിനപ്പുറം കടന്നില്ല. എങ്കിലുംContinue Reading

  ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്‌ പരമ്പരയിലെ വിജയികൾക്ക് നൽകുന്ന ബോർഡർ -ഗാവസ്‌കർ ട്രോഫി സാധാരണ സമ്മാനിക്കാറുള്ളത് അലൻ ബോർഡറും ഗവാസ്കറും ചേർന്നാണ്. എന്നാൽ ഇത്തവണ ഗവാസ്കറെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ് ക്ഷണിച്ചിരുന്നില്ലത്രേ. തങ്ങൾക്കു തന്നെ ലഭിക്കാനുള്ള ട്രോഫി ഒരു ഇന്ത്യക്കാരൻ തൊട്ടശുദ്ധമാക്കേണ്ടതില്ലെന്നു ഓസ്‌ട്രേലിയൻ സായിപ്പിന് തോന്നിയിരിക്കണം. അതെന്തായാലും പരമ്പരയിലെ അവസാന കളിയായ സിഡ്‌നി ക്രിക്കറ്റ്‌ ടെസ്റ്റിന്റെ അഞ്ചാം ദിവസം മോശം കാലാവസ്ഥയെ തുടർന്ന് കളി നടക്കാതെ വന്നപ്പോൾ ഓസ്‌ട്രേലിയൻ മണ്ണിൽContinue Reading

ഭൂകമ്പ ഭീതിയുടെ നിഴലിലായിരുന്നു ഇത്തവണ ഏഷ്യന്‍ ഗെയിംസ് തുടങ്ങിയത്..എങ്കിലും പ്രശ്നങ്ങളില്ലാതെ ഭംഗിയായി ഗെയിംസ് നടന്നതില്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ ഇപ്പോള്‍ ആശ്വസിക്കുന്നുണ്ടാവും. ജൂലൈ 28ന് 20പേരും, ആഗസ്റ്റ് 5ന് 503പേരും, ആഗസ്റ്റ് 9ന് 6പേരും, 19ന് 16പേരും ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ മരണപ്പെട്ടു.. പരിക്കു പറ്റിയവര്‍ ഇതിന്‍റെ എത്രയോ മടങ്ങ് വരും ഇതിനിടയിലും ഗെയിംസ് ഭംഗിയായി തന്നെ നടത്തപ്പെട്ടു.. സ്റ്റേഡിയത്തില്‍ കാണികള്‍ കുറവുള്ളത് പോലെ തോന്നി..വളരെ മികച്ച സൗകര്യങ്ങളായിരുന്നു ഇന്തോനേഷ്യ ഒരുക്കിവെച്ചിരുന്നത്.. ഇനിContinue Reading

പുറംവാസത്തിന്‍റെ ഉഷ്ണത്തിൽ പന്ത് തട്ടുന്ന ആഹ്ളാദവും ജയത്തിന്‍റെ ഉന്മാദവും തോൽവിയുടെ കണ്ണീരും  അനുഭവിച്ചറിയുന്ന നിദ്രാവിഹീനമായ രാവുകൾ വിരുന്ന്‌ വരുന്നത് നാല് വർഷങ്ങൾക്ക്‌ ശേഷമാണ് അല്ലെങ്കിലും പെനാൽറ്റി ഗോളാകുമ്പോളുള്ള ഗോളിയുടെ നിരാശയും പെനാൽറ്റി പാഴാക്കുമ്പോളുള്ള കളിക്കാരന്‍റെ വേദനയും ഏത് മാപിനി വെച്ച് അളക്കാനാണ്? ഡീപ്പ് മിഡ്ഫീൽഡിൽ നിന്ന് ദെഷാംപ്‌സും കുട്ടികളും വിജയമഴ നനഞ്ഞു വരികയാണ് ഒടുവിൽ പ്രതിരോധത്തിൽ ഇനി ആരെയും മാർക്ക് ചെയ്യാനില്ലാത്തത് കൊണ്ട് കാൻഡേയും കപ്പിൽ മുത്തമിട്ടു ഗ്രീസ്മാൻ ചിരിച്ചുContinue Reading