പൂമുഖം SPORTS ജീവിതത്തിന്‍റെ വേഗം

ജീവിതത്തിന്‍റെ വേഗം

പുറംവാസത്തിന്‍റെ ഉഷ്ണത്തിൽ പന്ത് തട്ടുന്ന ആഹ്ളാദവും
ജയത്തിന്‍റെ ഉന്മാദവും തോൽവിയുടെ കണ്ണീരും 
അനുഭവിച്ചറിയുന്ന
നിദ്രാവിഹീനമായ രാവുകൾ
വിരുന്ന്‌ വരുന്നത് നാല് വർഷങ്ങൾക്ക്‌ ശേഷമാണ്
അല്ലെങ്കിലും പെനാൽറ്റി ഗോളാകുമ്പോളുള്ള ഗോളിയുടെ നിരാശയും
പെനാൽറ്റി പാഴാക്കുമ്പോളുള്ള കളിക്കാരന്‍റെ വേദനയും
ഏത് മാപിനി വെച്ച് അളക്കാനാണ്?
ഡീപ്പ് മിഡ്ഫീൽഡിൽ നിന്ന് ദെഷാംപ്‌സും കുട്ടികളും
വിജയമഴ നനഞ്ഞു വരികയാണ്
ഒടുവിൽ പ്രതിരോധത്തിൽ ഇനി ആരെയും മാർക്ക് ചെയ്യാനില്ലാത്തത് കൊണ്ട്
കാൻഡേയും കപ്പിൽ മുത്തമിട്ടു
ഗ്രീസ്മാൻ ചിരിച്ചു
പരാജിതനെന്ന പേര് ദോഷം മാറ്റി.

അഭയാർത്ഥി ക്യാമ്പിൽ
പന്ത് തട്ടിയ ലൂക്കോ
ഒരു നാടിന്‍റെ സ്വപ്നങ്ങളുടെ പതാകയിൽ പ്രതീക്ഷ വിരിയിച്ചു.

അതിജീവനത്തിന്‍റെ പടവുകളിൽ
ബെൽജിയത്തിലെ കുതിപ്പ് കാണാതെ പോകരുത്
ഹസാർഡിന്‍റെ രാകിയെടുത്ത പാസുകളുടെ കൃത്യത
ആവേശത്തിന്‍റെ തോഴന്മാർ ആദ്യ കടമ്പകളിൽ വഴുതി വീണപ്പോൾ ആരാധകരുടെ സ്വപ്നങ്ങളും ചിതറി
മോസ്കോയിലെ മൈതാനങ്ങളിലെ ആരവം നിലയ്ക്കുമ്പോൾ നെടുവീർപ്പിന്‍റെ
ബാക്ക് ലൈനിൽ നിന്ന് ആശ്വാസത്തിന്‍റെ ഗോൾ വലയത്തിലേക്ക് ഓടിക്കയറാനുള്ള സമയം കുറച്ചു കൊണ്ടു വന്ന എംബാപ്പേയെ ഓർക്കാം
വേഗത കുറഞ്ഞവർ പിന്നിലായിപ്പോകുന്നു

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.