LITERATURE (Page 29)

ബീഹാറിൽ പുതിയ വോട്ടർ പട്ടിക തയ്യാറാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കലിന്റെ ഭാഗമായുള്ളതാകുമോ എന്ന ഗൗരവമുള്ള ആശങ്കയാണുയർത്തുന്നത്. കേന്ദ്രസർക്കാരിന്റെ സംശയാസ്പദമായ ഈ പരിപാടി, ഭാവിയിൽ ഇന്ത്യയിൽ മുഴുവൻ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട് എന്നതും വ്യാപകമായി ആശങ്ക ഉണർത്തുന്നു. 2025 നവംബറിലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തെ 243 നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പൂർണ മായും പുതുക്കാനാണ് ഇ.സി. തീരുമാനിച്ചിട്ടുള്ളത്. ഇത്രമാത്രം ആശങ്കയ്ക്ക് എന്താണ് കാരണം?Continue Reading

പോക്കറ് മാഷെ ഭൂമിശാസ്ത്രം ക്ലാസിൽ പകരക്കാരനായി ഒരിക്കൽ കേളുമാഷിന് പോകേണ്ടി വന്നു. പോക്കറ് മാഷ് ഒരു നല്ല കൃഷിക്കാരനായത് കൊണ്ട് ഇടയ്ക്ക് അക്കാരണം കൊണ്ട് സ്കൂളിൽ നിന്നും മുങ്ങാറുണ്ട്. ആ അധികഭാരവും കേളു മാഷിലാണ് മിക്കവാറും ചെന്നെത്തുക. പാവം കേളുമാഷ്! മൂപ്പര് മലയാളത്തിന് പുറമെ ചരിത്രവും ഭൂമിശാസ്ത്രവും ഇംഗ്ലീഷും തുടങ്ങി പലതും പലർക്കു വേണ്ടിയും നെഞ്ചിലേറ്റും! നന്മ മാത്രമാണ് ലക്ഷ്യം. ചെയ്യുന്ന കർമ്മം മാത്രമാണ് ജീവിത പുണ്യം എന്ന് കരുതുന്നContinue Reading

വാഗ്ദാനങ്ങൾ കൊടുക്കാൻദൈവംരാഷ്ട്രീയക്കാരനല്ലകൊടുത്തിട്ടുണ്ടെങ്കിൽദൈവമായിരിക്കില്ലത്. നീ വെട്ടിപിടിച്ചത്വാഗ്ദത്ത ഭൂമിയല്ലഇത് കുശവന്റെ പറമ്പ്മനുഷ്യപുത്രന്റെചോരയുടെ വിലയായഅക്കൽദാമ നിന്റെ ദേശീയപാതയിൽഒഴുകുന്ന രക്തംചീറ്റിത്തെറിച്ചതൊരുവിലാപ്പുറത്തുനിന്ന്. നിന്റെ ബാബേൽ ഗോപുരംഉയർന്നത് തകർന്നസ്വപ്നങ്ങളുടെകുഴിമാടങ്ങളിൽ നിന്ന്. ഒടുക്കംനിന്റെ മേൽ പെയ്യുന്നതീയും ഗന്ധകവും തടയാൻമതിയാകുമോ നിൻഇരുമ്പിൻ കവചങ്ങൾ. കവർ: ജ്യോതിസ് പരവൂർContinue Reading

കേരളത്തിലെ സ്ത്രീമുന്നേറ്റത്തിൻ്റെ പരിണാമത്തിലെ ഒരു നിർണായക ഘട്ടം“ഹാവാനയിലെ പെൺകുട്ടികൾ വെസ്പകളിൽ ചവിട്ടിത്തിരിയുമ്പോൾ, അവർ ഭരണകൂടത്തിനെതിരെ തിരിയുന്നു” (“The Motorcycle Diaries ചെ ഗുവേര) കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രത്തിൽ വി.ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം ഒരു വിപ്ലവകരമായ നാഴികക്കല്ലായിരുന്നു. സ്ത്രീകളുടെ സ്വപ്നങ്ങളും സാധ്യതകളും അടിച്ചമർത്തപ്പെട്ടിരുന്ന കാലഘട്ടത്തിൽ അനിവാര്യമായ ഒരാശയം നാടകത്തിലൂടെ സമൂഹത്തിലേക്ക് തുറന്നുവിട്ടപ്പോൾ അടുക്കളയുടെ അതിരുകൾക്കപ്പുറത്തേക്ക് സ്ത്രീകളെ എത്തിക്കുക എന്നതായിരുന്നു ആ നാടകം നൽകിയ ശക്തമായContinue Reading

കടിയങ്ങാട് നിന്ന് പൊരിഞ്ഞ ചൂടിൽ കെ.എസ്. ആർ.ടി.സി ബസ്സിൽ കയറുകയാണ് കേളുമാഷും കൂട്ടുകാരായ മൊയ്തുവും ഗംഗാധരനും. ഗംഗാധരന് സീറ്റ് കിട്ടി. മൂപ്പർ സീറ്റിൽ ചന്തി ഉറപ്പിച്ചശേഷം കേളുമാഷെ നീട്ടി വിളിച്ചു. “കേളുമാഷേ… ങ്ങള് ഇരിക്ക്ന്നോ.” ഗംഗാധരൻ ആദ്യം സീറ്റിൽ ചാടിക്കേറി ഇരുന്നതിലെ മന:പ്രയാസം ഉള്ളിലൊതുക്കി കേളുമാഷ് പറഞ്ഞു. “മാണ്ടാനേ. ങ്ങള് തന്നെ ആട കുത്തിരിക്കി… മ്മക്ക് അത്രേല്ലേ പോണ്ടൂ….”  അടുത്ത് നിന്ന കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോൾ കേളുമാഷ് ഒരല്പം ഉച്ചത്തിൽContinue Reading