LITERATURE (Page 28)

കണ്ടുകണ്ടിരിക്കെഅത്രയും നേരം നിവര്‍ന്നു നിന്നിരുന്നഒരു മരം കടപുഴകി വീഴും. കണ്ടു കണ്ടിരിക്കെഅത്രയും ഔദ്ധത്യം പുലര്‍ത്തിയിരുന്നഒരു കുന്ന് മണ്ണിടിഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെഅത്രയും കണ്ണുചിമ്മിക്കാണിച്ചിരുന്നഒരു നക്ഷത്രം ഇരുട്ടിലെങ്ങോ വീഴും. കണ്ടു കണ്ടിരിക്കെഅത്രയും വേഗത്തിലോടിയിരുന്നഒരു ബസ് തലകുത്തിവീഴും. കണ്ടു കണ്ടിരിക്കെനിരത്ത് മുറിച്ചു കടന്നിരുന്നഒരു യുവാവ് കുഴഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെചിറകടിച്ചു പറന്നിരുന്നഒരു കാക്ക വൈദ്യുതിക്കമ്പിയില്‍ത്തൊട്ടു വീഴും. കണ്ടു കണ്ടിരിക്കെആകാശത്തു വട്ടം കറങ്ങിയിരുന്നഒരു വിമാനം ചിറകു കുഴഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെആകാശമൊലിച്ചു മഴ വീഴും.വെയിലുംContinue Reading

കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം പിയും ആയ ശ്രീ ശശി തരൂർ ദീപികയിൽ എഴുതിയ “അടിയന്തരാവസ്ഥയുടെ പാഠങ്ങൾ ഉൾക്കൊള്ളണം” എന്ന ലേഖനം, ഒറ്റനോട്ടത്തിൽ ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഒരു ചരിത്രപരമായ ഓർമ്മപ്പെടുത്തൽ മാത്രമായി തോന്നാമെങ്കിലും, അതിന്റെ ആഴത്തിലുള്ള വ്യാഖ്യാനം പരിശോധിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിലവിലെ ബി.ജെ.പി. സർക്കാരിന്റെയും ഭരണരീതികളെ ലക്ഷ്യം വെച്ചുള്ള ഒരു സൂക്ഷ്മമായ വിമർശനം അതിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് വ്യക്തമാകും. ഇന്ദിരാContinue Reading

ക്ലാസിൽ ‘മലയാള സാഹിത്യത്തിലെ കൊടുമുടികൾ’ കയറി ഇറങ്ങുകയാണ് കേളു മാഷ്. മഹാകവി ജി യുടെ കവിതയിൽ നിന്ന് തുടങ്ങി മാഷുടെ വാക്കുകൾ കാട് കയറുകയാണ്. മാഷ് വാക്കുകൾ കൊണ്ടമ്മാനമാടിയിട്ട് നേരമേറെയായി. മലയാളം ക്ലാസ് ഏതൊക്കെയോ വഴികളിൽ സഞ്ചരിച്ചപ്പോൾ ഒന്നും മനസ്സിലാകാത്ത കുട്ടികൾ അവരുടെ സ്ഥിരം പദ്ധതികളിൽ മുഴുകി. തുടർന്ന്, ക്ലാസ് ആകെ ബഹളമയം. ക്ലാസ് ആകെയൊന്ന് വീക്ഷിച്ചശേഷം വിഷണ്ണനായ മാഷ് ആരോടെന്നില്ലാതെ ഉച്ചത്തിൽ ഒരു കവിതാശകലം ചൊല്ലി. വര: പ്രസാദ്Continue Reading

സുബ്ഹി(1) ബാങ്കിനു കാത്തു നില്കാതെ, കുളിച്ച് വെള്ളത്തൊപ്പിയും ധരിച്ച് സെയ്തലവി പള്ളിയിലേയ്ക്ക് തിടുക്കപ്പെട്ടു നടന്നു. ഗെയ്റ്റ് തുറന്നിട്ടില്ല. ഗെയ്റ്റിനു മുകളിൽ പടച്ചവന്റെ മുതലിനു കാവലായി നില്ക്കുന്ന ക്യാമറ. അതിന്റെ ചുമന്ന കണ്ണ് മിന്നിക്കാണിക്കുന്നു. അടഞ്ഞ ഗേറ്റിലൂടെ കുഞ്ഞു റൈഹാനെ നോക്കി. നിലാവിൽ തെളിയുന്ന അവന്റെ ഖബറിനെ നോക്കി. ഖബറിനു കുടയായി നിൽക്കുന്ന ചന്ദനമരം അവിടെയുണ്ടോ.? ഉറപ്പില്ല. സെയ്തലവിയുടെ ഖൽബ് കലങ്ങിത്തന്നെ നിന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ സെയ്തലവിയുടെ മനസ്സിൽ മിന്നി.Continue Reading

കടുദുരിതക്കടലലമേൽ ഞാനൊരുചിരിയാലില മേലൊഴുകുന്നുഅച്ചിരി പൊട്ടിവിരിഞ്ഞിട്ടല്ലോമൂവേഴുലകു പിറക്കുന്നൂമിന്നൽ ചിരിയുടെ കന്നൽ കതിരുക –ളാദിമകന്ദം പുണരുന്നുആദിപുരാതനതാമസപിണ്ഡമൊ-രാദിസ്ഫോടനമേൽക്കുന്നൂആ വിസ്ഫോടമനന്തതരംഗ-ച്ചുഴികളിലേറിപ്പടരുന്നൂഅതിഘനതാപതരംഗാവലികളി-ലത്ഭുതകണമുരുവാകുന്നൂകണതതി മേളി, ച്ചണുതതി മേളി-ച്ചുരുവം കൊൾവു പദാർത്ഥങ്ങൾരാസഗഭീരവിലോലവിചേഷ്ടക –ളാദിമതാരാവ്യൂഹങ്ങൾഅയുതായുതബഹുവ്യൂഹാവലികളി –ലത്ഭുതഭാസ്കരബിംബങ്ങൾഅതിരയമവയെച്ചുറ്റിപ്പോകു-ന്നതിശയഗ്രഹനവലോകങ്ങൾഅവയുടെ ഘനതപകേന്ദ്രം ചുറ്റി –തണുവെഴുമാദിമഗഗനങ്ങൾഇടിമിന്നൽ ചുഴി ചുറ്റിച്ചിതറി –ക്കൊടുമഴ പെയ്ത യുഗാന്തത്തിൽതണുതണുകരുണാജലനിധി- നടുവിൽജൈവസരോരുഹജനിപുടമിടയിൽഇടിപടമിന്നലിലിടചേർന്നുരുവാ-യാദിമജീവൽസ്പന്ദങ്ങൾ… കടുദുരിതക്കടലലമേൽ ഞാനൊരുചിരിയാലിലമേലൊഴുകുന്നുഅച്ചിരി പൊട്ടിവിരിഞ്ഞിട്ടല്ലോമൂവേഴുലകു പിറക്കുന്നൂContinue Reading