LITERATURE (Page 219)

 കവിതക്കമ്പക്കാരല്ലാത്തവര്‍ക്കും ആസ്വദിക്കാവുന്ന കവിതകള്‍ എഴുതുന്ന കവിയായിരുന്നില്ല എന്‍.എന്‍.കക്കാട്. വൃത്ത നിബന്ധനകള്‍ പാലിക്കാതിരിക്കാന്‍ ശ്രദ്ധിച്ച്, സംഗീതത്തെ പലപ്പോഴും മന:പൂര്‍വം കവിതയില്‍ നിന്ന്‍ ദൂരെ നിര്‍ത്തി, ഭാഷയിലും പ്രയോഗങ്ങളിലും ക്ലിഷ്ടത പതിവാക്കി, വേദങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും ടിപ്പണികളില്ലാതെ സന്ദര്‍ഭങ്ങളും പ്രയോഗങ്ങളും എടുത്തവതരിപ്പിച്ച്, നടത്തിയ രചനകള്‍ സാഹിത്യാസ്വാദകരില്‍ തന്നെ സംശയങ്ങളും  ആശയക്കുഴപ്പങ്ങളും ഉണ്ടാക്കിയിരുന്നു. കക്കാട് എഴുതുന്നത് കവിത തന്നെയോ എന്ന്‍ സന്ദേഹിച്ച പണ്ഡിതന്മാരും ഉണ്ടായിരുന്നു. വൃത്തനിബദ്ധമായ ശ്ലോകങ്ങളും ഭാഷാകവിതകളും രചിക്കുന്നതിലുള്ളContinue Reading

“ഇതാ ഇതു പോലെ ഒരു ഉമ്മ എനിക്കു തന്നിട്ട് എത്ര കാലായി എന്ന് ഓർമ്മയുണ്ടോ ?” പതിവു പോലെ ഓഫീസിലേക്ക് പോകുവാൻ തയ്യാറായി ബാഗുമായി വരാന്തയിൽ നിൽക്കുകയായിരുന്നു അയാൾ. ഉച്ച ഭക്ഷണം നിറച്ച ലഞ്ച് ബോക്സ് ഇതു വരെ എത്തിയില്ല. അടുക്കളയിൽ അവൾ എല്ലാം തിരക്കിട്ട് തയ്യാറാക്കുകയാണ്. ഇതിനിടയിൽ എപ്പോഴോ ആണ് അവൾ ലഞ്ച് ബോക്സുമായി വരാന്തയിലേക്ക് വന്നത്. അവൾ വന്നതും അത് ബാഗിനുള്ളിൽ വച്ചിട്ട് വിയർത്ത ചുണ്ടുകൾ കൊണ്ട്Continue Reading

മുസ്സഫയിലെ വലിയ പള്ളിയില്‍ നിന്നും മഗ്രിബ് ബാങ്കിന്‍ ധ്വനിയുയര്‍ന്നു . നെടുനീളെവിരിച്ച പരവതാനിയിലിരുന്ന് പരസ്പരം പകുത്തെടുത്ത അന്നത്തെ വിശപ്പിനെ ഒരു കജൂറിന്‍ മാധുര്യത്താല്‍ മുറിച്ചെടുക്കുമ്പോള്‍, അരികിലിരിക്കുന്നവന്‍ അന്യദേശക്കാരന്‍, അന്യഭാഷക്കാരന്‍, അന്യമതസ്ഥന്‍ അങ്ങനെ, അന്യനന്യനെന്നൊരുവട്ടവും ഓര്‍ക്കാതെ പങ്കുചേരലുകളെ പന്തിയില്‍ വിഭജിക്കാതെ ഒരേവിശപ്പിനെ, ഒരേപോലെ, ഒരുമിച്ചു നനച്ചെടുക്കുന്നു, ഒരേ തളികയില്‍ നിന്നും ബിരിയാണിയുടെ ഗന്ധം നുകരുന്നു . ഒരതിശയരാജ്യമായി വാര്‍ത്തെടുക്കുന്നു ഈ മരുഭൂമിയെ തൊഴിലാളികള്‍ . വ്രതകാലമേ, നീയെന്നില്‍ നിറച്ച വിശപ്പിനാല്‍ നീContinue Reading

അന്ന് നമ്മൾ കിനാവ് കാണുമായിരുന്നു അവളുടെ മിഴികളിലെ‌ നീലിമ ആകാശത്തിന്റേതോ ആഴിയുടേതോ എന്ന് തർക്കിക്കും അവളുടെ മൂക്കിൻ തുമ്പിലെ നക്ഷത്രത്തിളക്കത്തെ കണ്ണുകളിറുക്കി നോക്കിയിരിക്കും ചുണ്ടുകളിലെ ചെന്തൊണ്ടിപ്പഴങ്ങളെ നോവാതെ തൊട്ടുനോക്കും, കവിളിണകളിലെ ചക്രവാളത്തുടിപ്പുകളിൽ ഭാവനയുടെ മുത്തമിടും ഹൃദയരാഗങ്ങളെ വയലറ്റ് മഷികളിൽ മുക്കി പ്രണയലേഖനങ്ങളിൽ പകർത്തിവെക്കും. തീർന്നു….. സെൽഫോണുകൾക്കും മുമ്പ് ഒരു പ്രണയകാലം ഉണ്ടായിരുന്നു ഇന്ന് നമ്മൾ കിനാവുകൾ വിലയ്ക്ക് വാങ്ങുന്നു ക്യാമറക്കണ്ണുകൾ തുന്നിപ്പിടിപ്പിച്ച മുഖവുമായ് അവളുടെ ഉടലളവുകളെ ഒളിഞ്ഞു നോക്കുന്നു. വാട്ട്സപ്പിലുംContinue Reading

അസ്തിത്വദു:ഖമെന്നൊരു കിളിയും പ്രഭാത കിരണങ്ങളിൽ പാട്ടുകളാൽ മുറിവേൽപ്പിക്കുന്നില്ല. വിളഞ്ഞ നെൽപ്പാടങ്ങൾ തിരഞ്ഞു ചിറകുവിടർത്താതിരിക്കുന്നുമില്ല അസ്തിത്വദുഃഖമെന്നൊരു പൂവും ദളങ്ങളെ മടക്കുന്നില്ല തേൻ ചുരത്താതിരിക്കുന്നില്ല അസ്തിത്വദുഃഖത്തിലൊരു തേനറയും ശൂന്യമായിരിക്കുന്നില്ല മെഴുകിനാൽ മുദ്രവയ്ക്കപ്പെടാതെയും പോകുന്നില്ല അസ്തിത്വ ദുഃഖമെന്നൊരു പാമ്പും പടം പൊഴിക്കാതെയോ പത്തി വിടർത്താതെയോ വെയിൽ കായുന്നില്ല ഒരു നേരം കണ്ണു തെറ്റിയാൽ വേട്ടക്കാരൻ ഇരയായേക്കാവുന്ന ഭൂപടങ്ങളിൽ അസ്തിത്വദുഃഖമെന്നാരും അടയാളപ്പെടുത്തുന്നില്ല . എനിക്കിനി കൂടുതൽ ആർദ്ദ്രമായി പുലരികളെ ചുംബിക്കാനാകും കൂടുതൽ അഗാധമായി നിന്നെ സ്നേഹിക്കാനാവുംContinue Reading