LITERATURE (Page 218)

ഞാനീ കുറിപ്പെഴുതുമ്പോൾ ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ’ അതിൻ്റെ പത്താം പതിപ്പിലെത്തി നിൽക്കുകയാണ്.ആറേഴു മാസങ്ങൾ കൊണ്ട് പത്താം പതിപ്പ് എന്നത് എന്നെപ്പോലൊരു തുടക്കക്കാരിയെ സംബന്ധിച്ചിടത്തോളം മഹാത്ഭുതം തന്നെയാണ്. ഓർമ്മകളെ ചുറ്റിപ്പറ്റി എഴുതുന്ന ഒരാളെന്ന നിലയ്ക്ക് എവിടെയെങ്കിലും ഞാൻ അടയാളപ്പെടുമെന്ന് വിദൂര സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ല. പണ്ട് ബി.എഡിനു പഠിക്കുന്ന കാലത്ത് ആകാശവാണി നടത്തിയ കഥാരചനാ മത്സരത്തിലേക്ക് ഒരു കഥയയച്ചു. ക്ലാസ്സ് നോട്ടെഴുതാനും പരീക്ഷയെഴുതാനും മാത്രം പേനയെടുക്കുന്ന ഞാൻ എന്ത് ധൈര്യത്തിൻ്റെ പേരിലാണ് ആ കഥContinue Reading

വി.കെ.എൻ. ഇന്ന് നമ്മോടൊപ്പമില്ല. അത്യപൂർവ്വമായ ആ എഴുത്തിനും ദാർശനീകനർമ്മശൈലിയ്ക്കും പകരം വെക്കാൻ മലയാളഭാഷയിൽ മറെറാരു എഴുത്തുകാരനോ എഴുത്തുകാരിയോ സമീപഭാവിയിൽ ഉണ്ടാകുമെന്ന് നമുക്കിപ്പോൾ പ്രവചിക്കാനുമാവില്ല. അങ്ങനെ ഒരു ‘കാഞ്ഞ വിത്താ’യിരുന്നു മൂപ്പിൽസ്. ആ മൂപ്പിൽസിനെ അനുകരിച്ച് കാലിടറിപ്പോയ പയ്യൻസിനേയും, ചാത്തൻസിനേയുമൊക്കെ സാഹിത്യത്തിന്റെ ഈ അണ്ഡകടാഹത്തിൽ നമ്മൾ എത്ര കണ്ടിരിയ്ക്കുന്നു!പക്ഷെ, സമീപകാലത്ത് നവമാധ്യമമായ സോഷ്യൽ മീഡിയയിൽ അത്രയൊന്നും കൊട്ടി ഘോഷിയ്ക്കപ്പെടാതെ ചില ഒറ്റപ്പെട്ട ‘വി.കെ.എൻ. മാതൃകകൾ’ മിന്നിമാഞ്ഞു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൂപ്പിൽസിനെ ഒട്ടും അനുകരിയ്ക്കാതെContinue Reading

ഒന്നാം നിരയിൽ പത്ത് ചെമ്പകം രണ്ടാം നിരയിൽ ഒൻപത് കടമ്പ് മൂന്നാം നിരയിൽ എട്ടു നീർമാതളം നാലാം നിരയിൽ ഏഴു കണിക്കൊന്ന അഞ്ചാം നിരയിൽ ആറു മന്ദാരം ആറാം നിരയിൽ അഞ്ചു ഗുൽമോഹർ ഏഴാം നിരയിൽ നാലിലഞ്ഞി എട്ടാം നിരയിൽ മൂന്നു പാരിജാതം ഒൻപതാം നിരയിൽ രണ്ടു മുൾമുരിക്ക്. പത്താം നിരയിൽ ഒറ്റയ്ക്കൊരു പൂവരശ് ഉടൽ മുഴുവൻ പൂത്തു നിൽക്കുന്നു. ആരും ഒരിക്കലും കാണാതെ പോകട്ടെ. അതിനും പിറകിലൊരു കായൽ.Continue Reading

ഒടുവിലൊ- ടുവിലായപ്പോഴേക്കും ഓര്‍മ്മകളെ ഓരോന്നോരോന്നായ് പിഴുതെടുത്തു നോക്കുമായിരുന്നു മറന്നോ മറന്നോ ‘യെന്ന് ബോധമഴിയുംതോറും കൂടുതല്‍ വാശിയോടെ… ഉടലിന്റെ മറുകരയില്‍ പല്ലില്ലാത്ത മോണയുടെ ചിരിക്കടവില്‍നിന്നും മക്കളുടെ കാര്യങ്ങളില്‍ അമ്മ പൂര്‍വ്വാധികം തിരക്കുള്ളവളായി… രാത്രി വല്ലാതെ ഇരുളുന്നല്ലൊ എന്നോര്‍ക്കും പിള്ളേരെ ഇതുവരെ കാണുന്നില്ലല്ലൊ കുഞ്ഞു പാദങ്ങള്‍ക്ക് എല്ലാം വലിയ യാത്രകളല്ലേ എന്നൊക്കെ പിറുപിറുക്കും… ചാച്ചനും പിള്ളേര്‍ക്കുമുള്ള കഞ്ഞീം കറീം അടുപ്പേലിനിയും കേറീട്ടുമില്ല എന്നു പരിതപിക്കും… പയങ്കര മഴയാ’യെന്ന് ചോര്‍ന്നൊലിച്ച ഒരായുസ്സിനേ മുഴുവന്‍ ഖേദങ്ങളുടെContinue Reading

പുലർച്ചെ മൂന്നു മണി. ആർദ്രമായ ഏപ്രിൽ രാത്രി എന്റെ മുറിയുടെ ജനാലകൾക്കു പുറത്തു നിന്ന് ഉള്ളിലേക്കെത്തിനോക്കുകയും നക്ഷത്രങ്ങൾ കൊണ്ടെന്നെ നോക്കി വാത്സല്യത്തോടെ കണ്ണു ചിമ്മുകയുമാണ്‌. എനിക്കുറക്കം വരുന്നില്ല, അത്ര സന്തോഷവാനാണ്‌ ഞാൻ! ‘വിചിത്രവും ദുരൂഹവുമായ ഒരനുഭൂതി കൊണ്ട് നെറുക മുതൽ കാലടി വരെ ഞാനാകെ പൊട്ടിത്തരിക്കുകയാണ്‌. ഇപ്പോൾ അതിനെ വിശകലനം ചെയ്യാൻ എനിക്കു കഴിയില്ല- എനിക്കതിനുള്ള നേരമില്ല, എനിക്കതിനു മടിയുമാണ്‌- എന്തു വിശകലനം! ഒരു മണിമേടയിൽ നിന്ന് തല കുത്തനേContinue Reading